Blog Post

Karanavars > News >

ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി ഡ്വെയ്ന്‍ ബ്രാവോ

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ വ്യാഴാഴ്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ഐപിഎല്‍ 2022 മത്സരത്തിലാണ് 38 കാരനായ ഈ ചരിത്ര നേട്ടം കൈവരിച്ചത്. 170 വിക്കറ്റുമായി മലിംഗയ്‌ക്കൊപ്പം ഒന്നാം സ്ഥാനത്തുള്ള ബ്രാവോ, ലക്‌നൗവിന്റെ ചേസിന്റെ 18-ാം ഓവറില്‍ ദീപക് ഹൂഡയെ പുറത്താക്കി മുന്‍ മുംബൈ ഇന്ത്യന്‍സ് ബൗളറുടെ റെക്കോര്‍ഡ് തകര്‍ത്തു. 153 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 171 വിക്കറ്റുകളാണ് വെസ്റ്റ് […]

Read More

മദ്യനയത്തില്‍ ആശങ്കയുണ്ടെന്ന് ജോസ് കെ.മാണി

കോട്ടയം: മദ്യനയത്തില്‍ ആശങ്കയുണ്ടെന്ന പരാമര്‍ശവുമായി കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി. ഇതുസംബന്ധിച്ച്‌ ചിലയിടങ്ങളില്‍ ആശങ്കയുണ്ടെന്ന് ജോസ് കെ.മാണി പറഞ്ഞു. തിരുത്തേണ്ടതുണ്ടെങ്കില്‍ മദ്യനയം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സംഘടനകള്‍ പുതിയ മദ്യനയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നതിനിടെയാണ് ജോസ് കെ.മാണിയുടെ പ്രസ്താവന. അതേ സമയം എല്ലാവരേയും വിശ്വാസത്തിലെടുത്ത് മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുവെന്ന് അദ്ദേഹം പറഞ്ഞു.

Read More

‘ ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല’; വി.ഡി സതീശന്റെ പരാമര്‍ശത്തിനെതിരെ ചങ്ങനാശ്ശേരിയില്‍ പ്രതിഷേധം

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തിനെതിരെ ചങ്ങനാശ്ശേരിയില്‍ പ്രതിഷേധം. സതീശന്‍ ഉന്നയിച്ച പ്രസ്താവന പിന്‍വലിക്കണമെന്നാണ് ഐ.എന്‍.ടി.യു.സി യുടെ ആവശ്യം. സതീശന്‍ പ്രസ്താവന പിന്‍ വലിക്കുകയാണോ അല്ലെങ്കില്‍ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുയാണോ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ഐ.എന്‍.ടി.യു.സി വര്‍ക്കിംഗ് കമ്മിറ്റി അംഗം വി.പി തോമസ് ആവശ്യപ്പെട്ടു. ഇതിന്റെ പേരില്‍ എന്ത് നടപടിയുണ്ടായാലും അതെല്ലാം നേരിടാന്‍ തയ്യാറാണെന്നാണ് ഇവര്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ മറ്റു സംഘടനകള്‍ പോലെ എക്കാലത്തും കോണ്‍ഗ്രസിനോടു ചേര്‍ന്നു പ്രവര്‍ത്തിച്ച സംഘടനയാണ് ഐ.എന്‍.ടി.യു.സി. അത്തരത്തിലൊരു […]

Read More

നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവ്: പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്തിന്‍റെ ഒറിജിനല്‍ കണ്ടെത്തി.കേസിലെ നിര്‍ണായക തെളിവാണ് ക്രൈബ്രാഞ്ച് സംഘം കണ്ടെത്തിയിരിക്കുന്നത്. ദിലീപിന് മേലുള്ള കുരുക്ക് മുറുക്കുന്നതാണ് പുതിയ തെളിവിന്‍റെ കണ്ടെത്തല്‍. സുനിയുടെ സഹ തടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. പള്‍സര്‍ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്ബിള്‍ ക്രൈബ്രാഞ്ച് ശേഖരിച്ചു. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ വേണ്ടിയാണ് സാമ്ബിള്‍ ശേഖരിച്ചത്. വ്യാഴാഴ്ച ജയിലില്‍ എത്തിയ അന്വേഷണ സംഘം പള്‍സര്‍ സുനിയുടെ കൈയക്ഷരത്തിന്‍റെ […]

Read More

ബലാത്സംഗക്കേസ്: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ കന്യാസ്ത്രീയും സര്‍കാരും ഹൈകോടതിയില്‍

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ കന്യാസ്ത്രീ ഹൈകോടതിയില്‍.ഇതേ ആവശ്യവുമായി സര്‍കാരും ഹൈകോടതിയില്‍ അപീല്‍ നല്‍കി. കോട്ടയം സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപീല്‍. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നാണ് കന്യാസ്ത്രീ ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. കോടതി വിധി തെറ്റായ രീതിയില്‍ എന്നും അപീലില്‍ കന്യാസ്ത്രീ പറയുന്നു. ഇതിനിടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ ഉത്തരവിനെതിരെ സര്‍കാരും അപീല്‍ നല്‍കുന്നത്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് സര്‍കാര്‍ വ്യക്തമാക്കി. വിചാരണ […]

Read More

യുഡിഎഫ് എതിര്‍ത്താലും കെ റെയില്‍ പദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകും ; കോടിയേരി ബാലകൃഷ്ണന്‍

യുഡിഎഫ് എതിര്‍ത്താലും കെ റെയില്‍ പദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങള്‍ കാര്യം തിരിച്ചറിയുന്നതോടെ സര്‍ക്കാരിനോടൊപ്പമെത്തുകയാണ്.ദേശീയപാതാ വികസനകാലത്തും ചില മാധ്യമങ്ങള്‍ വികസനത്തിനെതിരായിരുന്നുവെന്നും കോടിയേരി പറഞ്ഞു. അതേസമയം എളമരം കരീമിന്‍റെ ചോര വീഴ്ത്താന്‍ അവതാരകന്‍ വരട്ടെ, അപ്പോള്‍ നോക്കാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഏഷ്യാനെറ്റിനെ മൊത്തത്തില്‍ ബഹിഷ്കരിക്കില്ല. വിനു വി ജോണ്‍ അവതാരകനായി എത്തുന്ന പരിപാടികളുമായി സഹകരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

Read More

പിങ്ക് പൊലീസ് അപമാനിച്ച കുട്ടിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് കോടതി, പണം കൊടുക്കേണ്ടത് പൊലീസുകാരിയെന്ന് സ‌ര്‍ക്കാര്‍

കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് സര്‍ക്കാരിനോട് കോടതിയുടെ ചോദ്യം. എന്നാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാദ്ധ്യത പൊലീസുകാരിയ്‌ക്കെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. എട്ടു വയസുകാരിക്ക് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്‌ചയ്ക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് […]

Read More

ഇലക്‌ട്രിക് സ്‌കൂട്ടറുകളിലെ തീപിടിത്തം; ഓലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രം

ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓലയ്‌ക്കെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചു. പൂനെയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് ഓലയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത മന്ത്രാലയം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഒകിനവയുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍ തീപിടിച്ചതും അന്വേഷിക്കും. ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്നത് ഗൗരവമായാണ് കേന്ദ്രം കാണുന്നത്. ഇത്തരം സംഭവങ്ങള്‍ ജനങ്ങളെ ഇ സ്‌കൂട്ടറില്‍ നിന്ന് അകറ്റുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു. ഇതിനോട് ഓല പ്രതികരിച്ചിട്ടില്ല. ഓല എസ്1 പ്രോ ആണ് […]

Read More

ദേശീയ പണിമുടക്ക് ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ദേ​ശീ​യ പ​ണി​മു​ട​ക്കി​ലെ അ​ക്ര​മം ബ​ന്ദി​നും ഹ​ര്‍​ത്താ​ലി​നും സ​മാ​ന​മാ​യി മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.സ​തീ​ശ​ന്‍. ജ​ന​ങ്ങ​ളു​ടെ ക​ര​ണ​ത്ത​ടി​ക്കാ​നും തു​പ്പാ​നും ഒ​രു സ​മ​ര​ക്കാ​ര്‍​ക്കും സ്വാ​ത​ന്ത്ര്യ​മി​ല്ല. ഇ​താ​ണോ ന​വ​കേ​ര​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സാമൂഹിക ആഘാത പഠനത്തിന്റെ മറവില്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. സാമൂഹിക ആഘാതപഠനത്തിന് കല്ലിടേണ്ട ആവശ്യമില്ല. കെ റെയില്‍ കല്ലിട്ട് കേരളത്തെ പണയപ്പെടുത്തി ജൈക്കയില്‍ നിന്നും ലോണ്‍ വാങ്ങിക്കാനും അഴിമതി നടത്താനുമാണ് […]

Read More

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വമ്ബന്‍ തിരിച്ചടി: ഭൂരിപക്ഷം നഷ്ടമായി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വമ്ബന്‍ തിരിച്ചടി. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്ബുതന്നെ പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇമ്രാന്റെ പി.ടി.ഐക്ക് ഭൂരിപക്ഷം നഷ്ടമായി. അതേസമയം, ഇമ്രാന്റെ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാന്‍ (എം.ക്യു.എം–പി) പ്രതിപക്ഷമായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി ധാരണയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളും എം.ക്യു.എമ്മും തമ്മില്‍ […]

Read More