Blog Post

Karanavars > News >

മറ്റ് പ്രാദേശിക ഭാഷകള്‍ പോലെയല്ല, ഇംഗ്ലീഷിന് പകരമായി ഹിന്ദി ഉപയോഗിക്കാനാകണമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇംഗ്ലീഷിന് പകരമുള്ള ഭാഷയായി രാജ്യത്തുടനീളം ഹിന്ദി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പാര്‍ലമെന്ററി ഒഫീഷ്യല്‍ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് പ്രാദേശിക ഭാഷകളെ പോലെയല്ലെന്നും ഹിന്ദി ഇംഗ്ലീഷിന് പകരമായി ഉപയോഗിക്കുന്ന ഭാഷയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ ഇംഗ്ലീഷിന് സമാന്തരമായി അംഗീകരിക്കപ്പെടേണ്ട ഭാഷയാണ് ഹിന്ദി. മറ്റ് പ്രാദേശിക ഭാഷകള്‍ പോലെയല്ല ഹിന്ദി. മറ്റ് ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ എടുത്ത് ഹിന്ദിയില്‍ ഉപയോഗിക്കുന്നത് നന്നാകില്ലെന്നും‘ അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ രാജ്യത്തിന്റെ […]

Read More

ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സി പി ഐ എം ആഹ്വാനം

ഇന്ധന വില വര്‍ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സി പി ഐ എം ആഹ്വാനം ചെയ്തു.എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഏര്‍പ്പെടുത്തിയ അധികനികുതി പിന്‍വലിക്കണമെന്നും ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ധന വിലവര്‍ധനവിലൂടെ പാവങ്ങളെ പിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ നികുതി വരുമാനം കൂട്ടുകയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം എക്‌സൈസ് തീരുവ പെട്രോളിന് മൂന്നര ഗതമാനവും ഡീസലിന് 9 ശതമാനവും വര്‍ധിപ്പിച്ചു.നികുതി വരുമാനം 5.4 ശതമാനത്തില്‍ നിന്നും […]

Read More

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം

കൊച്ചി: ഹൃദയസംബന്ധമായ അസുഖങ്ങളേ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം.ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചികിത്സയോടും മരുന്നുകളോടും അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും നില തൃപ്തികരമാണെന്നും ബുള്ളറ്റിനില്‍ പറയുന്നുണ്ട്. മാര്‍ച്ച്‌ 30നാണ് നെഞ്ചുവേദനയേ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച്‌ 31ന് ഇദ്ദേഹത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി.

Read More

രണ്ടു ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യത പിന്‍വലിച്ചു

തിരുവനന്തപുരം: നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കൂടുതല്‍ മഴ കിട്ടും. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ നാളെ യെല്ലോ അലെര്‍ട്ടായിരിക്കും. മറ്റന്നാള്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ഇന്നും കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായി ഉച്ചയോടെ മഴ ശക്തിപ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ കോമോരിന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഈര്‍പ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കടലില്‍ […]

Read More

പിപി ചിത്തരഞ്ജന്‍ എംഎല്‍എയുടെ പരാതിക്ക് പിന്നാലെ മുട്ടക്കറിക്ക് വില കുറച്ച്‌ ഹോട്ടല്‍

ആലപ്പുഴ: അമിത വില ഈടാക്കുന്നുവെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതി നല്‍കിയ ആലപ്പുഴയിലെ ഹോട്ടലില്‍ മുട്ടക്കറിയുടെ വില കുറച്ചു. 50 രൂപയായിരുന്ന സിംഗിള്‍ മുട്ട റോസ്റ്റ് ഇനി മുതല്‍ 40 രൂപയാക്കിയാണ് കുറച്ചത്.കൂടാതെ 15 രൂപയായിരുന്ന അപ്പത്തിന് അഞ്ച് രൂപ കുറച്ച്‌ 10 രൂപയും ആക്കിയിട്ടുണ്ട്. ഇന്നലെയായിരുന്നു മെനുവില്‍ വിലയില്‍ തിരുത്തല്‍ വരുത്തിയതായി വാര്‍ത്തകള്‍ വന്നത്.നേരത്തെ ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വി ത്രീ എന്റര്‍െ്രെപസസ് പീപ്പിള്‍സ് റെസ്‌റ്റോറന്റിനെതിരെ പിപി ചിത്തരഞ്ജന്‍ എംഎല്‍എ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

Read More

വിലക്ക് ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുത്താല്‍ നടപടിയുണ്ടാകും: കെ സുധാകരന്‍

കൊച്ചി| എഐസിസി വിലക്ക് ലംഘിച്ച്‌ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെവി തോമസ് പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അച്ചടക്കം എല്ലാവര്‍ക്കും ബാധകമാണ്. വിലക്ക് ലംഘിച്ചാല്‍ കെവി തോമസിനെതിരെ നടപടി വേണമെന്ന് എഐസിസിയോട് ആവശ്യപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ കെ വി തോമസ് ഒരിക്കലും പോകാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അങ്ങനെ ചെയ്താല്‍ കോണ്‍ഗ്രസിന് നഷ്ടമാണ്. അദ്ദേഹം പറഞ്ഞത് തിരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു. ആരായാലും പാര്‍ട്ടിക്ക് വിധേയനാകണം. കെവി തോമസിന് […]

Read More

സെമിനാറില്‍ പങ്കെടുത്തതിന് ഒരാളെ പുറത്താക്കുന്ന ലോകചരിത്രത്തിലെ ആദ്യ പാര്‍ട്ടിയായിരിക്കും കോണ്‍ഗ്രസ്- എം.വി ജയരാജന്‍

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനുള്ള കെ.വി തോമസിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വിലക്കെല്ലാം ലംഘിച്ച്‌ കെ.വി തോമസ് എത്തുന്നത് സന്തോഷകരമാണ്. ബി.ജെ.പി സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധമായ നിലപാടിനെ തുറന്ന് കാണിക്കാനുള്ള സമീപനമാണ് ശരി. സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ ഒരാളെ പുറത്താക്കുന്ന ഒരു പാര്‍ട്ടിയായി ലോക ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഗതികെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുകയാണെന്നും എം.വി ജയരാജന്‍ വിമര്‍ശിച്ചു. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്ന അതീവ ഗൗരവമായ വിഷയത്തെ അടിസ്ഥാനമാക്കിയുള്ള […]

Read More

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും ; നിലപാട് വ്യക്തമാക്കി കെ വി തോമസ്

കൊച്ചി: കണ്ണൂരില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച്‌ നടക്കുന്ന സെമിനാറില്‍ പ​ങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഫ.കെ.വി. തോമസ്. മുമ്ബ് ചെന്നെെയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി പ​ങ്കെടുത്തിട്ടുണ്ട്. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരം സെമിനാറില്‍ സഹകരിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്തിനാണ് വിലക്കുന്നതെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല. ഈ സെമിനാര്‍ ദേശീയ പ്രാധാന്യമുള്ള വിഷയമാണ് –കെ.വി. തോമസ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകില്ല. തന്നെ പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണ്. പാര്‍ട്ടിയിലേക്കല്ല, സെമിനാറിലേക്കാണ് […]

Read More

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍

കൊച്ചി: ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് നടനും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃ്പതികരമാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് മാര്‍ച്ച്‌ 30നാണ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ രക്തധമനിയില്‍ തടസ്സം കണ്ടതിനെ തുടര്‍ന്ന് അടുത്ത ദിവസം ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കുകയായിരുന്നു. ശ്രീനിവാസന്‍ മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read More

പിഎസ്‌സി തട്ടിപ്പ്: എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് ഉത്തരം അയച്ചുകൊടുത്ത പൊലീസുകാരനെ വിചാരണ ചെയ്യാന്‍ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്‌എഫ്‌ഐ നേതാക്കള്‍ പിഎസ് സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്യാന്‍ സര്‍ക്കാറിനോട് അനുമതി തേടി ക്രൈംബ്രാഞ്ച്. എസ്‌എപി ക്യാമ്ബിലെ പൊലീസുകാരനായിരുന്ന ഗോകുലിന് എതിരെയാണ് നീക്കം. പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ക്ക് പിഎസ് സി പരീക്ഷയ്ക്കിടെ മൊബൈല്‍ ഫോണ്‍ വഴി ഉത്തരങ്ങള്‍ അയച്ചത് എസ്‌എപി ക്യാമ്ബലിലെ പൊലീസുകാരനായ ഗോകുലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഗോകുലും മറ്റ് രണ്ട് സുഹൃത്തുക്കളുമായ സഫീറും പ്രവീണും ഉത്തരങ്ങള്‍ പ്രതികളുടെ സ്മാര്‍ട്ട് […]

Read More