Blog Post

Karanavars > News >

കൊറോണ വൈറസ്

കോട്ടയം: കൊറോണ വൈറസ് ബാധയ്‌ക്കെതിരെ സംസ്ഥാനം ജാഗ്രതയോടെ മുന്നോട്ട്. ചൈനയില്‍ നിന്നെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി കോട്ടയത്ത് നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവര്‍ നിലവില്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം, കൊറോണ വൈറസ് പടരുന്ന വുഹാനില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കോഴ്‌സ് പൂര്‍ത്തിയാക്കി ഇന്‍റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളാണ് കുടുങ്ങികിടക്കുന്നത്. നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്ക് സര്‍വ്വകലാശാല […]

Read More

നേപ്പാള്‍ ദുരന്തം; തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു സംസ്‌കരിക്കും

തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു രാവിലെ 10.30ന് മുമ്ബായി വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പുലര്‍ച്ചെ 12.01ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം പിന്നീട് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ , ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹം കഴിഞ്ഞദിവസം കാഠ്മണ്ഡുവില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് നേപ്പാളില്‍ വിനോദ സഞ്ചാരത്തിനായെത്തിയ […]

Read More

ജോളി ജയിലില്‍ ശരിക്കും ‘ജോളി’യായി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി ജോസഫ് ജയിലില്‍ കഴിയുന്നത് അതീവ സന്തോഷവതിയായി. മുമ്ബ് വനിതാ സെല്ലില്‍ ആരോടും മിണ്ടാതെ കുനിഞ്ഞിരുന്ന് കരയുകയായിരുന്നു ജോളി ചെയ്തിരുന്നത്. എന്നാല്‍ ആ പഴയ ജോളിയല്ല ഇപ്പോഴുള്ളതെന്ന് ജയില്‍ അധികൃതര്‍ സൂചിപ്പിക്കുന്നു. സഹതടവുകാരികളുമായി അടുത്തിടപഴകുകയും തമാശ പറയുകയും ചെയ്യുന്നു. അവസരത്തിനൊത്ത് പൊട്ടിച്ചിരിക്കുന്നു. കേസുകളില്‍ രണ്ട് കുറ്റപത്രം സമര്‍പ്പിച്ചതിന്റെ അങ്കലാപ്പും ജോലിയുടെ മുഖത്ത് ഇപ്പോഴില്ലെന്ന് അധികൃതര്‍ പറയുന്നു. കോഴിക്കോട് ജില്ലാ ജയിലില്‍ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാന്‍ ആറ് സെല്ലുകളാണ് ഉള്ളത്. […]

Read More

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ്: ആദിത്യ റാവു ബോംബ് നിര്‍മ്മാണം പഠിച്ചത് യുട്യൂബിലൂടെ; ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമെന്ന് കുടുംബം

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ അതീവ തീവ്രതയുള്ള ബോംബ് വെച്ച സംഭവത്തില്‍ പോലീസില്‍ കീഴടങ്ങിയ ഉഡുപ്പി സ്വദേശി ആദിത്യറാവുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. ബംഗളൂരുവില്‍ നിന്ന് മംഗളൂരുവില്‍ എത്തിച്ച ഇയാളെ ഇന്ന് തെളിവെടുപ്പ് നടത്തും. ജോലി ചെയ്ത സ്ഥലത്തും താമസിച്ചിരുന്ന സ്ഥലത്തുമാണ് തെളിവെടുപ്പ് നടത്തുക. ബോംബുവെച്ചത് താനാണെന്ന് ആദിത്യറാവു സമ്മതിച്ചിട്ടുണ്ട്. എങ്കിലും പോലീസ് വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തും. താന്‍ ഓണ്‍ലൈന്‍ വഴിയാണ് ബോംബുനിര്‍മാണത്തിനുള്ള വസ്തുക്കള്‍ വാങ്ങിച്ചതെന്നും യുട്യൂബ് നോക്കിയാണ് ബോംബ് നിര്‍മിക്കാനുള്ള വിദ്യ പഠിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. […]

Read More

ഫാസ്ടാഗ്; പാലിയേക്കരയില്‍ ഇന്ന് ജനകീയ പണിമുടക്ക്, സ്വകാര്യ വാഹനങ്ങള്‍ തടയില്ല

തൃശ്ശൂര്‍: പാലിയേക്കരയില്‍ ഇന്ന് ജനകീയ പണിമുടക്ക്. സൗജന്യ പാസുകള്‍ അനുവദിക്കാത്തതും ഫാസ്ടാഗിലേക്കു മാറുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളുടെ പ്രതിഷേധം. പുതുക്കാട് നിയോജക മണ്ഡലത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ടോള്‍ പ്ലാസ പരിസരത്ത് പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. സ്വകാര്യ വാഹനങ്ങള്‍ തടയുന്നില്ലെങ്കിലും സ്വകാര്യ ബസുകള്‍ ഓടുന്നില്ല.

Read More

കൂടത്തായി കൊല: സീരിയല്‍ സംപ്രേഷണത്തിന് വിലക്ക്

കൊച്ചി: കൂടത്തായി കൊലക്കേസ് ആസ്പദമാക്കി നിര്‍മിച്ച സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്കു വിലക്കി. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായ കൂടത്തായി അന്താനത്ത് മുഹമ്മദാണ് ഹര്‍ജിക്കാരന്‍. ‘കൂടത്തായി ദ ഗെയിം ഓഫ് ഡെത്ത്‘ എന്ന സീരിയല്‍ സംപ്രേഷണം ചെയ്യുന്നതിനെതിരേയായിരുന്നു ഹര്‍ജി. സീരിയലില്‍ ഹര്‍ജിക്കാരനെയും മാതാവിനെയും മോശക്കാരായി ചിത്രികരിക്കുന്നതായാണ് പരാതി. കൂടത്തായി കൊലപാതക പരമ്ബരയില്‍ മൂന്ന് കേസുകളില്‍ക്കൂടി അന്വേഷണം പൂര്‍ത്തിയാകാനുണ്ടെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് ഹര്‍ജിക്കാരന്റെയും പ്രോസിക്യൂഷന്റെയും അവകാശങ്ങളുടെ ലംഘനമായിരിക്കും. ഇപ്പോള്‍ സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് നീതിനിര്‍വഹണത്തിലുള്ള […]

Read More

കൊറോണ വൈറസ്: മരണസംഖ്യ ഉയരുന്നു, ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

ബെയ്ജിങ്: ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക്‌ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി വ്യാഴാഴ്ച ചേരുന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനം പ്രഖ്യാപിക്കുക. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ബുധനാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊണ്ടിരുന്നില്ല. കൊറോണ വൈറസിനെക്കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്ന വിലയിരുത്തലില്‍ വ്യാഴാഴച വീണ്ടും യോഗം ചേരാന്‍ ഡബ്ല്യുഎച്ച്‌ഒ സമിതി […]

Read More

മോദി കാണാന്‍ കൂട്ടാക്കിയില്ല, ഷാരൂഖ് ഖാന്‍ വെള്ളം കുടിക്കാന്‍ പോലും സമ്മതിച്ചില്ല, ഇന്ത്യയിലെ സന്ദര്‍ശനം ആമസോണ്‍ മേധാവി അടുത്തകാലത്തൊന്നും മറക്കില്ല

ന്യൂഡല്‍ഹി / മുംബൈ : ആമസോണ്‍ കമ്ബനിയുടെ മേധാവി ജെഫ് ബെസോസ് നടത്തിയ ഇന്ത്യാ സന്ദര്‍ശനം അടുത്തകാലത്തൊന്നും മറക്കാന്‍ അദ്ദേഹത്തിനാവുമെന്ന് തോന്നുന്നില്ല. രാജ്യങ്ങള്‍ പരവതാനി വിരിച്ച്‌ സ്വീകരിക്കാന്‍ മുന്നോട്ട് വരുന്ന കാലത്ത് ജെഫ് ബെസോസിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ വലിയ പരിഗണനയൊന്നും നല്‍കിയിരുന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ആമസോണ്‍ ഓണ്‍ലൈന്‍ ഉയര്‍ത്തുന്ന വ്യാപാര ഭീഷണിയില്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്കുള്ള പ്രതിഷേധമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതല്ല ജെഫ് […]

Read More

‘നമ്മുടെ പഴം പൊരിയും പൊറോട്ടയും ഇല്ലാതെ ട്രെയിന്‍ ഓടാന്‍ നമ്മള്‍ സമ്മതിക്കൂല’; റെയില്‍വേയുടെ പുതിയ മെനു പുറത്ത് വിട്ട് ഹൈബി ഈഡന്‍ എംപി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയിവേയുടെ മെനുവില്‍ നിന്ന് മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയ തീരുമാനം പിന്‍വലിച്ചു. മെനുവില്‍ കേരള വിഭവങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചതായി ഹൈബി ഈഡന്‍ എംപി ഫേസ്ബുക്കില്‍ കുറിച്ചു. മലയാളിയുടെ ഭക്ഷണ ശീലത്തില്‍ പ്രധാനഭാഗമായ അപ്പം, മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി, പുട്ട്, കടല പഴംപൊരി തുടങ്ങിയ സാധനങ്ങള്‍ മെനുവില്‍ നിന്ന് റെയില്‍വേ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹൈബി ഈഡന്‍ എംപിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം റെയില്‍വേ മാറ്റിയത്. […]

Read More

കൊലപാതകത്തിന് മുന്‍പ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ മാനഭംഗ കുറ്റം കൂടി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി സഫര്‍ ഷായ്‌ക്കെതിരെ മാനഭംഗ കുറ്റം കൂടി ചുമത്തി. ആറു ദിവസത്തെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമൊടുവില്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോഴാണു പീഡന കുറ്റവും ചുമത്തി കോടതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയതിനും അന്യായമായി തടഞ്ഞു വച്ചതിനും കൊലപ്പെടുത്തിയതിനും തെളിവു നശിപ്പിച്ചതിനും ഉള്‍പ്പെടെ വകുപ്പുകളാണ് പ്രതിക്കെതിരേ ആദ്യം ചുമത്തിയിരുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് മാനഭംഗക്കുറ്റം ഉള്‍പ്പെടുത്തിയത്. സഫറുമായി നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് […]

Read More