Blog Post

Karanavars > News >

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടല്‍; പിടിയിലായത് സമ്ബന്ന ബിസിനസ് കുടുംബത്തിലെ ഇളമുറക്കാര്‍

കൊല്‍ക്കത്ത: ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് കാണിച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ പിടിയിലായത് സമ്ബന്ന ബിസിനസ് കുടുംബത്തിലെ ഇളമുറക്കാര്‍. കൊല്‍ക്കത്തയിലാണ് സംഭവം. ആദിത്യാ അഗര്‍വാള്‍, അനീഷ് ലോഹാരുക എന്നിവരും ഇവരുടെ ജീവനക്കാരന്‍ കൈലാഷ് യാദവുമാണ് പിടിയിലായത്. ഇരയായ ഒരാളില്‍ നിന്നും പത്തുലക്ഷം ആവശ്യപ്പെട്ടെന്ന കേസിലാണ് ഇവര്‍ കുടുങ്ങിയത്. രാജ്യം മുഴൂവന്‍ പടര്‍ന്നു കിടക്കുന്ന ഒരു മൊത്ത വില്‍പ്പന വ്യാപാര കമ്ബനി സ്വന്തമായുള്ള അഗര്‍വാള്‍ കുടുംബത്തിലെ അംഗമാണ് അനീഷ്. എന്നാല്‍ സംഭവത്തില്‍ അനീഷിനെ കുടുക്കിയെന്നാണ് ലോഹാരുക കുടുംബം […]

Read More

സ്വന്തമായി കാര്‍ നിര്‍മ്മിച്ച്‌ യുവാവ്; ചേര്‍ത്തലക്കാരന്‍ രാഗേഷ് ഫോക്സ് വാഗണ്‍ ബീറ്റ് മോഡല്‍ കാര്‍ നിര്‍മ്മിച്ചത് വെറും 40,000 രൂപയ്ക്ക്

ചേര്‍ത്തല: സ്വന്തമായി കാര്‍ നിര്‍മ്മിച്ച്‌ യുവാവ് താരമാകുന്നു. ചേര്‍ത്തല സ്വദേശിയായ രാഗേഷ് ബാബുവാണ് സ്വന്തമായി കാര്‍ ഉണ്ടാക്കി നാട്ടിലെ സ്റ്റാറായി മാറിയത്. വെറും 40,000 രൂപ ചെലവില്‍ ഫോക്സ് വാഗണ്‍ ബീറ്റ് മോഡല്‍ കാര്‍ ആണ് രാഗേഷ് ബാബു നിര്‍മ്മിച്ചത്. വയലാര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കളവംകോടം ഇന്ദ്രധനുസില്‍ സുരേഷിന്റെ മകന്‍ ആണ് രാഗേഷ് ബാബു. നേരത്തെ ബൈക്കിന്റെ എന്‍ജിന്‍ ഉപയോഗിച്ച്‌ ജീപ്പ്, ഹാര്‍ഡ്ലി ഡേവിഡ്സണ്‍ ബൈക്ക്, സ്പോര്‍ട്സ് ബൈക്ക് എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഓട്ടോകാസ്റ്റ് ജീവനക്കാരനാണ് രാഗേഷ്. […]

Read More

തലശ്ശേരി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി കൊ​ച്ചി​യി​ലെ ല​ഹ​രി​മാ​ഫി​യ​യു​ടെ പ്ര​ണ​യ​ക്കു​രു​ക്കി​ല്‍.! പോലീസ് രക്ഷിക്കാന്‍ ശ്രമിച്ചിട്ടും സഹകരിക്കാതെ പെണ്‍കുട്ടി; ഒടുവില്‍ വീട്ടുകാരെയും തള്ളി പെണ്‍കുട്ടി കാമുകനൊപ്പം പോയി

ത​ല​ശേ​രി: കൊ​ച്ചി​യി​ലെ ല​ഹ​രി​മാ​ഫി​യ​യു​ടെ പ്ര​ണ​യ​ക്കു​രു​ക്കി​ല്‍പ്പെട്ട് തലശ്ശേരി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി.20കാരിയായ വിദ്യാര്‍ത്ഥിനിയെ ര​ക്ഷ​പെ​ടു​ത്താ​ന്‍ എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തുറ ഹി​ല്‍​പാ​ല​സ് പോ​ലീ​സും ത​ല​ശേ​രി പോ​ലീ​സും ന​ട​ത്തി​യ ശ്ര​മം പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​പാ​ട് മൂ​ലം പ​രാ​ജ​യ​പ്പെ​ടുകയായിരുന്നു . കൊ​ച്ചി തേ​വ​ര കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ല​ഹ​രി​മാ​ഫി​യ​യു​ടെ പ്ര​ണ​യ​ക്കു​രു​ക്കി​ലാ​ണ് ഇ​രു​പ​തു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി അ​ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. സ്വന്തം മാതാപിതാക്കളെയും തള്ളിയാണ് പെണ്‍കുട്ടി ലഹരി മരുന്ന് മാഫിയ തലവനൊപ്പം പോയത്. കൊച്ചിയിലെ എ​ന്‍​ട്ര​ന്‍​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ പ​രി​ശീ​ല​ന​ത്തി​നി​ട​യി​ലാ​ണ് പെ​ണ്‍​കു​ട്ടി ല​ഹ​രി മാ​ഫി​യ ത​ല​വ​ന്‍റെ കെ​ണി​യി​ല്‍ പെടുന്നത്. ഈ ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​യെ […]

Read More

റിട്ട. പ്രൊഫ. സത്യനാഥിന്റെ വീട്ടില്‍ മൂന്നാംതവണയും കള്ളന്‍ കയറി; അന്ന് ഓംലറ്റും കട്ടനുമടിച്ച കള്ളന്‍ ഇക്കുറി അകത്താക്കിയത് ബദാമും അണ്ടിപ്പരിപ്പും, കുഴഞ്ഞ് വീട്ടുകാര്‍

പയ്യന്നൂര്‍: റിട്ട. പ്രൊഫ. ആര്‍ സത്യനാഥിന്റെ വീട്ടില്‍ മൂന്നാം തവണയും കള്ളന്‍ കയറി. പയ്യന്നൂരിനടുത്ത വെള്ളൂരിലെ പൂട്ടികിടന്ന വീട്ടിലാണ് മൂന്നാം തവണയും കള്ളന്‍ കയറിയത്. ഇത്തവണ കയറിയ വഴി പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് കള്ളന്‍ കയറി തന്റെ വികൃതികള്‍ കാണിച്ചിരിക്കുന്നത്. അകത്ത് കടന്ന കള്ളന്‍ വീട്ടിലെ എല്ലാ സാധനങ്ങളും വാരിവലിച്ച്‌ ഇട്ടു. ഡൈനിങ്ങ് ഹാളില്‍ ഇരുന്ന് ബദാമും അണ്ടിപ്പരിപ്പും കഴിച്ച്‌ വെള്ളവും കുടിച്ച്‌ സോഫയില്‍ ഇരുന്ന് വിശ്രമിച്ചിട്ടെല്ലാമാണ് പോയത്. ഇതിന് മുന്‍പ് രണ്ട് തവണയും വീട്ടില്‍ […]

Read More

നിര്‍ഭയ കേസ് പ്രതികളെ നാളെ തൂക്കിലേറ്റില്ല; മരണ വാറണ്ടിന് സ്റ്റേ

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കില്ല. മരണ വാറണ്ട് കോടതി സ്റ്റേ ചെയ്തു. ഫെബ്രുവരി 1 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ പട്യാല ഹൗസ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ ശിക്ഷയ്ക്കപ്പെട്ട് വധശിക്ഷ കാത്തുകഴിയുന്ന പ്രതികളായ അക്ഷയ് വിനയ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. വധശിക്ഷ നാളെ രാവിലെ ആറുമണിയ്ക്ക് നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്. തങ്ങളുടെ ദയാഹര്‍ജിയില്‍ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹര്‍ജി സമര്‍പ്പിച്ചത്.

Read More

കൊറോണ ലക്ഷണങ്ങളുമായി കൊല്ലത്ത് രണ്ട് പേര്‍ നിരീക്ഷണത്തില്‍

കൊല്ലം: കൊല്ലം പാരിപ്പള്ളി ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ നിരീക്ഷണത്തില്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ ഓഫീസറെയും ചുമതലപ്പെടുത്തി. ചൈനയില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി പോയി നാട്ടിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ സ്വയം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി യുവാവിനെയും ഇയാള്‍ക്കൊപ്പം ആശുപത്രിയിലെത്തിയ സുഹൃത്തിനെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ചൈനയില്‍ നിന്നും മടങ്ങിയെത്തിയ യുവാവ് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. പാരിപ്പള്ളി ഗവ: […]

Read More

വുഹാനിലെ തെരുവില്‍ മരിച്ചു വീണ്‌ മനുഷ്യന്‍; തിരിഞ്ഞു നോക്കാതെ ആളുകള്‍

വുഹാന്‍: ആളൊഴിഞ്ഞ നിരത്തില്‍ ഒരു അഞ്ജാത മൃതദേഹം. മുഖത്ത് മാസ്‌ക്‌. മരിച്ചു വീണുകിടക്കുമ്ബോഴും കയ്യിലെ ക്യാരി ബാഗില്‍ നിന്ന് അയാള്‍ പിടിവിട്ടിരുന്നില്ല. ഒരാള്‍ പോലും നിലത്തു കിടക്കുന്ന ആ മൃതദേഹത്തെ തിരിഞ്ഞുപോലും നോക്കുന്നില്ല. ഒടുവില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. കൊറോണ വൈറസ് ഭീകര താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണിത്. കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് ഇയാള്‍ മരിച്ചുവീണത്. ഏകദേശം അറുപത് വയസ് […]

Read More

കേരള പൊലീസില്‍ ഇനി വനിതാ പൊലീസ് ഇല്ല, പൊലീസ് മാത്രം

തിരുവനന്തപുരം: കേരള പൊലീസില്‍ ഇനി എല്ലാവരും പൊലീസുകാര്‍ മാത്രം. വനിതാ പൊലീസ് എന്ന് ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ ചേര്‍ക്കുന്ന രീതി ഇനിയുണ്ടാവില്ല. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് വിഭാഗങ്ങളാണ് ഇപ്പോള്‍ വനിതാ പൊലീസില്‍ ഉള്ളത്. 1995ന് മുന്‍പ് സേനയില്‍ എത്തിയവരും, അതിന് ശേഷമെത്തിയവരും. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ എസ്‌ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് വനിതാ പൊലീസുകാരെ മുന്‍പ് അഭിസംബോധന ചെയ്തിരുന്നത്. എന്നാല്‍, […]

Read More

കൊറോണ ഭീഷണി: ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഇന്ന് വുഹാനിലേക്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനീസ് നഗരങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം ഇന്ന് പുറപ്പെടും. 325 ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധിച്ച വുഹാനില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബോയിംഗ് 747 വിമാനം ഇന്നുച്ചയ്ക്ക് 12 മണിക്ക് ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. 16 ജീ​വ​ന​ക്കാ​രു൦ ഡോക്ടര്‍മാരും അടങ്ങിയ സംഘമാണ് കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പുറപ്പെടുന്നത്. അതേസമയം വൈറസ് ബാധയേറ്റവര്‍ യാത്രയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തും. മാസ്‌കുകള്‍, ഗ്ലൗസുകള്‍, മരുന്ന് എന്നിവ കരുതും. ഓരോ […]

Read More