Blog Post

Karanavars > News >

മകന്റെ കാമുകിയെ തടവിലാക്കി താലി കെട്ടി, ലൈംഗികമായി പീഡിപ്പിച്ചു; മകന്റെ പരാതിയില്‍ അറസ്റ്റില്‍

ചെന്നൈ: മകന്റെ കാമുകിയെ തടവിലിട്ട് ലൈംഗികമായി പീഡിപ്പിച്ച്‌ പിതാവ്. മകന്‍ മുകേഷ് കണ്ണന്‍ നല്‍കിയ പരാതിയില്‍ ബിസിനസുകാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ നാഗപ്പട്ടണത്തില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന നിത്യാനന്ദം എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുകേഷിന്റെ 20കാരിയായ കാമുകിയെ രണ്ട് ദിവസമാണ് നിത്യാനന്ദം തടവിലിട്ട് പീഡിപ്പിച്ചത്. യുവതിയോടുള്ള മുകേഷിന്റെ പ്രണയം നിത്യാനന്ദം പലവട്ടം വിലക്കിയിട്ടുണ്ടെന്നും മുകേഷ് പരാതിയില്‍ പറയുന്നുണ്ട്. ഐഐടിയില്‍ ഒന്നിച്ച്‌ പഠിച്ചവരാണ് മുകേഷും യുവതിയും, ചെന്നൈയിലെ ഒരു സ്ഥാപനത്തില്‍ ഇവര്‍ ഒന്നിച്ച്‌ ജോലി […]

Read More

സുരേഷ് ഗോപിക്കെതിരായ വാഹന രജിസ്‌ട്രേഷന്‍ കേസില്‍ കുറ്റപത്രം ക്രൈം ബ്രാഞ്ചിന് മടക്കി, കാരണം ഇതാണ്

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കി നല്‍കി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് സുരേഷ് ഗോപിക്കെതിരായ കുറ്റപത്രം കോടതി ക്രൈം ബ്രാഞ്ചിന് മടക്കിയത്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി നല്‍കിയത്. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. സുരേഷ് ഗോപിക്ക് പുതുച്ചേരി രജിസ്ട്രേഷനില്‍ രണ്ട് ഓഡിക്കാറുകളാണ് ഉണ്ടായിരുന്നത്. വ്യാജരേഖകള്‍ ഉപയോഗിച്ച്‌ പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി […]

Read More

 കൊറോണ വൈറസ്; ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ട് പേരെ കാണാനില്ല

ഭോപ്പാല്‍: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച്‌ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷിച്ചിരുന്ന രണ്ടുപേരെ കാണാനില്ല. മധ്യപ്രദേശിലെ ആശുപത്രിയില്‍ നിന്നാണ് ഇവരെ കാണാതായത്. കാണാതായവര്‍ ചൈനയില്‍ നിന്നും എത്തിയതാണ്. കാണാതായതില്‍ ഒരാള്‍ വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയാണ്. ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയ ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇയാളില്‍ നിന്ന് പരിശോധനക്കായി സാമ്ബിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നതിനിടയ്ക്കാണ് ഇയാളെ കാണാതായത്. കാണാതായ രണ്ടാമത്തെയാള്‍ ചൈനയില്‍നിന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുമ്ബാണ് ജബല്‍പുരിലെത്തിയത്. ഇയാളെയും ഐസൊലേഷന്‍ […]

Read More

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

കോ​ഴി​ക്കോ​ട്: സംസ്ഥാനത്ത് ചൊ​വ്വാ​ഴ്ച മു​ത​ല്‍ ആരംഭിക്കാനിരുന്ന സ്വ​കാ​ര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് മാ​റ്റി​വ​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നു​മാ​യി ബ​സു​ട​മ​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് സ​മ​രം നീ​ട്ടി​വ​യ്ക്കാ​ന്‍ തീരുമാനമെടുത്തത് . ആ​വ​ശ്യ​ങ്ങ​ള്‍ അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന മന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം മാറ്റിവെച്ചതെന്ന് സംയുക്ത ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു . ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഫെ​ബ്രു​വ​രി 21 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങു​മെ​ന്നും ബ​സു​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കി . വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ക, മി​നി​മം ചാ​ര്‍​ജ് 10 രൂ​പ​യാ​ക്കു​ക, സ​മ​ഗ്ര​മാ​യ ഗ​താ​ഗ​ത​ന​യം രൂ​പീ​ക​രി​ക്കു​ക […]

Read More

വിവാഹമാണ്, ചൈനയില്‍ നിന്ന് നാട്ടിലെത്തിക്കണം; സഹായമഭ്യര്‍ഥിച്ച്‌ ആന്ധ്ര യുവതി

ന്യൂഡല്‍ഹി: ഈ മാസം വിവാഹമാണെന്നും വുഹാനില്‍ നിന്ന് തിരികെ നാട്ടിലെത്താന്‍ സഹായിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ച്‌ യുവതി. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിയായ ജ്യോതിയാണ് വീഡിയോയിലൂടെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. വുഹാനില്‍ നിന്നും ഇന്ത്യക്കാരെയും വഹിച്ചെത്തിയ ആദ്യ എയര്‍ ഇന്ത്യ വിമാനത്തില്‍ വരേണ്ടതായിരുന്നു താനെന്നും എന്നാല്‍ പനി ഉണ്ടായതിനാല്‍ തന്നെ സംഘത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നെന്നും ജ്യോതി പറയുന്നു. ഞാനും എന്റെ സഹപ്രവര്‍ത്തകരും(58 പേര്‍) വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ എയര്‍ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഞങ്ങളില്‍ […]

Read More

കള്ളികള്‍ പുറത്താവുമോയെന്ന് ഭയം; മാത്യുവിന്റെ മദ്യപാനം മുതലെടുത്ത് ജോളിയുടെ സയനൈഡ് പ്രയോഗം

വടകര: എല്ലാവരും ആത്മഹത്യയെന്ന് ഉറപ്പിച്ച പൊന്നാമറ്റം റോയി തോമസിന്റെ മരണത്തില്‍ സംശയത്തിന്റെ ഒരു തരി പോലും ആര്‍ക്കുമുണ്ടാകരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു ജോളിക്ക്. അതേപോലെ സംഭവിക്കുകയും ചെയ്തു. പക്ഷെ റോയിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ട് മാത്യു മഞ്ചാടിയില്‍ രംഗത്തു വന്നത് ജോളിയെ ചെറുതായൊന്നുമല്ല ഞെട്ടിച്ചത്. റോയിയുടെ മരണത്തിന് പിന്നില്‍ ജോളിയുടെ കരങ്ങളുണ്ടോയെന്ന സംശയം മാത്യു പല സുഹൃത്തുക്കളോടും പങ്കുവെച്ചതും സ്വത്തിന്റെ കാര്യത്തിലടക്കം മാത്യുവിന്റെ വാക്കിന് വീട്ടുകാര്‍ വില കൊടുക്കാന്‍ തുടങ്ങിയതും ജോളിയെ പ്രകോപിപ്പിച്ചു. മാത്യുവിന്റെ മദ്യപാനശീലവും തന്നോടുള്ള ബന്ധവും അദ്ദേഹത്തെ […]

Read More

ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ചു; ആംബുലന്‍സ് ഡ്രൈവറെ മര്‍ദ്ദിച്ച്‌ ബസ് ജീവനക്കാര്‍

കോഴിക്കോട്: ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സിന്റെ ഡ്രൈവറെ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. കോഴിക്കോട്ട് ഈങ്ങാപ്പുഴയില്‍ ഇന്ന് രാവിലെ ഏഴുമണിക്ക് ആയിരുന്നു സംഭവം. ആംബുലന്‍സ് ഡ്രൈവറെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായിരിക്കുകയാണ്. ആംബുലന്‍സിന് വഴി നല്‍കാതെയായിരുന്നു ബസിന്റെ യാത്ര. കോഴിക്കോട് മെഡിക്കല്‍ കോളജ് സഹായി ആംബുലന്‍സ് ഡ്രൈവര്‍ സിറാജിനെയാണ് ഈങ്ങാപ്പുഴയില്‍ വെച്ചു ബസ് ജീവനക്കാര്‍ മര്‍ദിച്ചത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ചു പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവറെ […]

Read More

കൊറോണബാധിതര്‍ക്കായി വുഹാനില്‍ 1000 കിടക്കകളുള്ള ആശുപത്രി സജ്ജം; നിര്‍മ്മിച്ചത് 9 ദിവസം കൊണ്ട്‌

ബെയ്ജിങ്: കൊറോണ ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കുമായി ചൈനയില്‍ താല്‍ക്കാലികാശുപത്രിയുടെ നിര്‍മാണം പൂര്‍ത്തിയായി. വുഹാന്‍ തലസ്ഥാനമായ ഹ്യുബായില്‍ ജനുവരി 23 ന് നിര്‍മാണമാരംഭിച്ച ഹ്യൂഷെന്‍ഷാന്‍ ആശുപത്രിയുടെ പണി ഞായറാഴ്ച രാവിലെയോടെ പൂര്‍ത്തിയായി. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രവും ഏറ്റവുമധികം രോഗബാധിതരുള്ളതുമായ വുഹാന്‍ നഗരത്തിലാണ് അടിയന്തരമായി ആശുപത്രി നിര്‍മിച്ചത്. തിങ്കളാഴ്ച മുതല്‍ രോഗബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും ഇവിടെ പ്രവേശനം നല്‍കും. പ്രസിഡന്റ് ഷി ജിന്‍പിങ് ഞായറാഴ്ച ആശുപത്രി കമ്മിഷന്‍ ചെയ്തു. ഒമ്ബത് ദിവസം കൊണ്ട്‌ നിര്‍മാണം പൂര്‍ത്തിയായ ആശുപത്രിയില്‍ ആയിരം കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ 419 […]

Read More

കേരള ബജറ്റ് 2020: ചരക്കുസേവന നികുതി വെട്ടിപ്പു തടയാന്‍ നടപടി, ബജറ്റില്‍ ചെലവ് ചുരുക്കലിന് ഊന്നല്‍ നല്‍കും?

തിരുവനന്തപുരം: ഏഴാം തീയ്യതി കേരള നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ചെലവ് ചുരുക്കലിന് ഊന്നല്‍ നല്‍കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. ചരക്കുസേവന നികുതി വെട്ടിപ്പു തടയാനും സംസ്ഥാന ബജറ്റില്‍ നടപടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെലവുചുരുക്കലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലടക്കം അയ്യായിരത്തോളം ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെലവു ചുരുക്കലാണ് ധനമന്ത്രിയുടെ ലക്ഷ്യം. പുനര്‍വിന്യസിക്കാവുന്ന ജീവനക്കാരുടെ കണക്കെടുപ്പ് അന്തിമഘട്ടത്തിലാണ്. ജലവിഭവവകുപ്പിലെ പൂര്‍ത്തിയായ പദ്ധതികളില്‍ ഇപ്പോഴും തുടരുന്ന എന്‍ജിനീയര്‍മാരെയടക്കം പുനര്‍വിന്യസിക്കുമെന്നും അദ്ദേഹം സൂചന നല്‍കി. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ […]

Read More

കൊറോണ വൈറസ്; സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംശയിച്ച്‌ 1999 പേര്‍ നിരീക്ഷണത്തില്‍. ചൈനയില്‍ നിന്നെത്തിയവരില്‍ 1924 പേര്‍ വീടുകളിലും 75 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. സംസ്ഥാനത്ത് നിന്നും ആകെ 104 സാമ്ബിളുകളും 2 പുനഃപരിശോധന സാമ്ബിളുകളും പൂനൈയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .ഇന്നലെ […]

Read More