സിനിമാ സെറ്റില്‍ മാഫിയാ ജീവിതം, ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍… അന്വേഷണ സംഘത്തെ ഞെട്ടിച്ച ലീനയുടെ ജീവിതം
കൊച്ചി: അഭിനയിച്ചത് നാലേ നാല് സിനിമകളില്‍. മലയാളികള്‍ അറിഞ്ഞതാകട്ടെ, തട്ടിപ്പ് കേസുകളിലൂടെ. എന്നും വിവാദങ്ങളുടെ തോഴിയാണ് ലീന മരിയ പോള്‍. സി.ബി.ഐ ഉദ്യോഗസ്ഥ ചമഞ്ഞ് കോടികള്‍ തട്ടിയ കേസിലെ പ്രതിയും നടിയുമായ ലീന മരിയ പോള്‍ ഇപ്പോള്‍ എവിടെയാണ് ? സി.ബി.ഐയ്ക്ക് പോലും ഒരു തുമ്ബും കിട്ടിയിട്ടില്ല. ഹൈദരാബാദ് യൂണിറ്റാണ് ഇവര്‍ക്കായി അന്വേഷണം നടത്തുന്നത്. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവില്‍ നിന്നാണ് ലീനയടങ്ങുന്ന സംഘം പണം തട്ടിയത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ […]