ഇരുപതിനായിരം രൂപ തരാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായി വരാനുള്ള സൗകര്യം ഒരുക്കി തരണമെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ പറഞ്ഞു…
കോഴിക്കോട്: ഇരുപതിനായിരം രൂപ നല്‍കാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാല്‍ മതിയെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പറഞ്ഞതായി കഴിഞ്ഞദിവസം കോഴിക്കോട് നാദാപുരത്ത് കവര്‍ച്ച ആരോപിച്ച് പൂട്ടിയിട്ട യുവതി.കഴിഞ്ഞ ദിവസമാണ് മോഷണക്കുറ്റമാരോപിച്ച് യുവതിയെ പൂട്ടിയിട്ടത്. സംഭവത്തില്‍ ഷോപ്പ് നടത്തിപ്പുകാരനുള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. മരുന്ന് കഴിച്ച് തളര്‍ന്നുവീഴാറായ തനിക്ക് കരഞ്ഞ് പറഞ്ഞിട്ടും കുടിവെള്ളം പോലും നല്‍കിയില്ല. ഫോട്ടോയെടുത്ത് കവര്‍ച്ചക്കാരിയെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ചെയ്യാത്ത തെറ്റിന് കടുത്ത ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ […]