Blog Post

Karanavars > News >

മേയറെ മര്‍ദിച്ചു​; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: കോര്‍പറേഷന്‍ മേയര്‍ സുമ ബാലകൃഷ്​ണനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌​ യു.ഡി.എഫ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്​ച കണ്ണൂരില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ ഉച്ച വരെ കോര്‍പറേഷന്‍ പരിധിയിലാണ്​ ഹര്‍ത്താല്‍. മേയറെ ഓഫിസില്‍ പൂട്ടിയിട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചെന്നാണ്​ ആരോപണം. കുഴഞ്ഞുവീണ മേയറെ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുന്നതിനു മുന്നോടിയായി സംഘടിച്ചെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഓഫിസില്‍ നിന്ന് പുറത്തിറങ്ങാന്‍ വിടാതെ കൗണ്‍സില്‍ ഹാളിലേക്കുള്ള വാതില്‍ അടക്കുകയായിരുന്നു. ഓഫിസ് കോംപൗണ്ടില്‍ സംഘടനാ പ്രവര്‍ത്തനം […]

Read More

ചിത്രീകരണത്തിനിടെ തമിഴ് നടന്‍ അജിത്തിന് പരിക്ക്

ചെന്നൈ: തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. വലിമൈ എന്ന ചിത്രത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ടിനിടയാണ് താരത്തിന് പരിക്കേറ്റത്. അജിത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് വലിമൈയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് വിവരം. അജിത്തിന്റെ പരുക്ക് ഭേദമായാല്‍ ഉടന്‍ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം തുടങ്ങുമെന്നും പറഞ്ഞിട്ടുണ്ട്. നിസാര പരിക്കാണെന്നാണ് റിപ്പോര്‍ട്ട്. തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് തല അജിത്ത്. അജിത്തിന്റെ സിനിമകള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. അജിത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വലിമൈ […]

Read More

ഡി.ജി.പിക്ക് കവചമൊരുക്കാന്‍ സര്‍ക്കാര്‍;സി.എ.ജി റിപ്പോര്‍ട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: പോലീസിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് പരാമര്‍ശം.അഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ടില്‍ തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ 1994 മുതല്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും പറയുന്നു .2017ല്‍ തന്നെ വെടികൊപ്പുകള്‍ കാണാതായതിനെ പറ്റി അന്വേഷണം നടത്താന്‍ പോലീസ് മേധാവി തന്നെ ഉത്തരവിട്ടിരുന്നു. ഇതേകുറിച്ച്‌ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടു.എസ് എ പി ബറ്റാലിയനില്‍ നിന്ന് 25 തോക്കുകള്‍ കാണാതായതായി സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.എന്നാല്‍ പോലീസ് വകുപ്പ് നടത്തിയ […]

Read More

പെ​രു​മ്ബാ​വൂ​രി​ല്‍ ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വി​ന് നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം

കൊ​ച്ചി: പെ​രു​ന്പാ​വൂ​രി​ല്‍ ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വി​ന് നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം. പെ​രു​മ്ബാ​വൂ​ര്‍ കു​റു​പ്പും​പ​ടി​യി​ലാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന കു​റു​പ്പും​പ​ടി സ്വ​ദേ​ശി ശ്രീ​ജേ​ഷി​നെ​യാ​ണ് മൂ​ന്ന് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​ത്. മ​ര്‍ദ​ന​ത്തി​ല്‍ ബോ​ധം ന​ഷ്ട​മാ​യ ശ്രീ​ജേ​ഷി​നെ അ​ക്ര​മി​ക​ള്‍​ത​ന്നെ പെ​രു​മ്ബാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ശ്രീ​ജേ​ഷ് മ​ദ്യ​പി​ച്ച്‌ ബൈ​ക്കി​ല്‍​നി​ന്ന് വീ​ണ​താ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ കു​റു​പ്പും​പ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കെ.എസ്.ആര്‍.ടി.സി വാങ്ങിയ 14.46 കോടിയുടെ ഡീസല്‍ ‘കാണാനില്ല’

തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നു കെ.എസ്.ആര്‍.ടി.സി. വാങ്ങിയ 182 ടാങ്കര്‍ ഡീസല്‍ ഏത് ഡിപ്പോയ്ക്കു കൈമാറിയെന്നതിനു തെളിവില്ല. 14.46 കോടി രൂപയുടെ ഡീസലാണ് കണക്കില്‍പ്പെടാതെ പോയതെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്ബനിയില്‍നിന്നു ടാങ്കറില്‍ ഡീസല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഡിപ്പോകളുടെ കണക്കിലില്ല. ഡീസല്‍ കൃത്യമായി വിതരണം ചെയ്തിട്ടുണ്ടെന്നും ഡിപ്പോകളില്‍ കണക്ക് സൂക്ഷിക്കുന്നതില്‍ വന്ന പാകപ്പിഴയാണിതെന്നുമാണ് കെ.എസ്.ആര്‍.ടി.സി.യുടെ വിശദീകരണം. ഡീസല്‍ വിതരണസംവിധാനത്തില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന സൂചനയാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. എണ്ണക്കമ്ബനികളില്‍നിന്നു ഡിപ്പോകളിലേക്കെത്തുന്ന ഡീസല്‍ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കൃത്യമായ […]

Read More

ഒന്നരവയസ്സുകാരനെ കൊന്ന അമ്മ മരണം ഉറപ്പാക്കാന്‍ കടലിലേക്ക് രണ്ടു തവണ എറിഞ്ഞ ശേഷം

കണ്ണൂര്‍: തയ്യില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊന്നത് അമ്മ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി കടലിലെറിഞ്ഞു കൊല്ലുകയായിരുന്നു എന്ന് അമ്മ ശരണ്യ പൊലീസിനോട് സമ്മതിച്ചു. തനിക്ക് ഒറ്റയ്ക്ക് ജീവിക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് ശരണ്യ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോകാന്‍ ശരണ്യ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായി. തിങ്കളാഴ്ച രാവിലെ മൂന്ന് മണിയോടു കൂടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മത്സ്യ തൊഴിലാളിയായ അച്ഛന്‍ വത്സരാജ് കടലില്‍ ജോലിക്ക് […]

Read More

‘ഇന്ത്യ വേണ്ടവിധം പരിഗണിക്കുന്നില്ല’; സന്ദര്‍ശനത്തിന് മുമ്ബ് ഇന്ത്യയെ കുറ്റപ്പെടുത്തി ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. വ്യാപാര ഇടപാടില്‍ അമേരിക്കയെ ഇന്ത്യ പരിഗണിക്കുന്നില്ലെന്നാണ് ട്രംപിന്റെ വിമര്‍ശനം. ‘ഇന്ത്യയുമായി ഞങ്ങള്‍ വലിയൊരു വ്യാപാര ഇടപാട് നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്ബ് നടക്കുമോ എന്ന് എനിക്കറിയില്ല. യുഎസ്–ഇന്ത്യ വ്യാപാര ബന്ധത്തില്‍ നമ്മളെ ഇന്ത്യ നന്നായി പരിഗണിക്കുന്നില്ല‘ – ട്രംപ് പറഞ്ഞു. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഫെബ്രുവരി […]

Read More

യുവാവിനെ കൊന്ന് ശരീരഭാഗങ്ങള്‍ കനാലില്‍ തള്ളി; അമ്മയും സഹോദരനും അറസ്റ്റില്‍

ചെന്നൈ: കമ്ബത്ത് തലയും കൈകാലുകളും അറുത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കമ്ബം സ്വദേശി വിഘ്‌നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തില്‍ വിഘ്‌നേശ്വരന്റെ അമ്മയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.അമ്മ സെല്‍വി, സഹോദരന്‍ ഭാരത് എന്നിവരാണ് അറസ്റ്റിലായത്. യുവാവിന്റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയും സ്വഭാവദൂഷ്യത്തെ ചൊല്ലിയുമുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചെന്നാണ് പ്രതികള്‍ പറയുന്നത്. വെട്ടി മാറ്റിയ വിഘ്‌നേശ്വരന്റെ തല ഒരു കിണറ്റില്‍ നിന്നു കണ്ടെത്തി. കൈയും കാലും മറ്റൊരിടത്ത് കുളത്തില്‍ ഉപേക്ഷിച്ചു. ഇതു കണ്ടെത്താന്‍ ഇന്നു തിരച്ചില്‍ നടത്തും. […]

Read More

പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചു; പത്തുവര്‍ഷം മുമ്ബത്തെ പീഡനക്കേസില്‍ സംഗീതാധ്യാപകന്‍ അറസ്റ്റില്‍

മുംബൈ: സംഗീതം പഠിപ്പിക്കാനെത്തി പെണ്‍കുട്ടിയെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ സംഗീത അധ്യാപകന്‍ അറസ്റ്റില്‍. പത്തു വര്‍ഷം മുമ്ബ് നടന്ന പീഡനക്കേസിലാണ് ഗിറ്റാര്‍ അധ്യാപകനായ ഭാരത് പഞ്ചാല്‍ എന്ന രാജു അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിക്ക് ഒമ്ബതു വയസുള്ളപ്പോഴാണ് ഗിറ്റാര്‍ പഠിപ്പിക്കുന്നതിനായി ഇയാള്‍ മുംബൈയിലെ വീട്ടിലെത്തിയത്. മൂന്നു വര്‍ഷത്തോളം ഗിറ്റാര്‍ പഠനം നീണ്ടു. ഇതിനിടെയാണ് പീഡനം. 2010ല്‍ പെണ്‍കുട്ടിയും കുടുംബവും അമേരിക്കയില്‍ ബിസിനസ് ചെയ്യുന്ന അച്ഛന്റെ അടുത്തേക്ക് പോയി. ഇവിടെവെച്ച്‌ മാനസിക അസ്വാസ്ഥ്യം കാണിച്ച പെണ്‍കുട്ടിയെ മനോരോഗ വിദഗ്ധനെ […]

Read More

കാട്ടുപോത്ത് ഓടിച്ചു കാട്ടില്‍ ഒറ്റപ്പെട്ട യുവാവ് 17 മണിക്കൂറിന് ശേഷം നാട്ടിലെത്തിയത് സാഹസികമായി

തെന്മല: റോസ്മല കാണാന്‍പോകുന്നതിനിടയില്‍ കാട്ടുപോത്ത് ഓടിച്ചതിനെ തുടര്‍ന്ന് കാട്ടില്‍ അകപ്പെട്ടുപോയ യുവാവ് 17 മണിക്കൂറിനുശേഷം തിരികെയെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി കൊച്ചുപാറയില്‍ സുമേഷാ(21)ണ് ഒരു രാത്രി മുഴുവന്‍ കാട്ടില്‍ കഴിച്ചു കൂട്ടിയ ശേഷം സുരക്ഷിതമായി തിരികെ എത്തിയത്. കൊടുംകാട്ടില്‍ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കൂറ്റന്‍ മരത്തില്‍ കയറി ഒരുരാത്രി മുഴുവന്‍ പൊത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ഏഴരയോടെയാണ് സുമേഷ് കാട്ടില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട് പുറത്തെത്തിയത്. സുഹൃത്ത് അജേഷ് വനമേഖലയില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.റോസ് മലയില്‍ എത്തിയ […]

Read More