Blog Post

Karanavars > News >

ജീവനക്കാര്‍ക്ക് പന്നിപ്പനി; സാപ്പ് ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു

ബെംഗളുരു: രണ്ട് ജീവനക്കാരില്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിര സോഫ്റ്റ് വെയര്‍ കമ്ബനിയായ സാപിന്റെ (SAP) രാജ്യത്തെ ഓഫീസുകള്‍ അടച്ചു. താത്കാലികമായി ഗുഡ്ഗാവ്, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് താത്കാലികമായി അടച്ചത്. അതുവരെ എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു. ബെംഗളുരു സ്വദേശികളായ രണ്ട് ജീവനക്കാരിലാണ് എച്ച്‌ വണ്‍ എന്‍ വണ്‍ ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട സഹപ്രവര്‍ത്തകരെ നിരീക്ഷിക്കാനുള്ള നടപടികളും നടത്തിവരികയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് കമ്ബനി മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പനി, ചുമ, […]

Read More

വീണ്ടും ബസ് അപകടം: മൈസൂരുവില്‍ കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ബംഗളൂരു: കോയമ്ബത്തൂരിലെ അവിനാശിയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ ബസ് ദുരന്തത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്ബ് വീണ്ടും അപകടം. കര്‍ണാടക മൈസൂരുവിലെ ഹുന്‍സൂരിലാണ് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ അപകടമുണ്ടായത്. ഇന്നലെ രാത്രി ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ യുവതിയാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരെ മൈസൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് പോസ്റ്റിലിടിച്ച്‌ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികവിവരം. ബസ്സില്‍ കുടങ്ങിയ യാത്രക്കാരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തില്‍ 20 […]

Read More

കോയമ്ബത്തൂര്‍ ബസപകടം: ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

കോയമ്ബത്തൂര്‍: അവിനാശി വാഹനാപകടത്തില്‍ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഹേമരാജിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ഹേമരാജ്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഹേമരാജിന്റെ ലൈസന്‍സ് റദ്ദാക്കും. ലോറിയുടെ ടയറുകള്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന വാദം തമിഴ്‌നാടിന്റെയും കേരളത്തിന്റെയും മോട്ടോര്‍ വാഹനവകുപ്പുകള്‍ തള്ളി. വ്യാഴാഴ്ച തന്നെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ലോറിയുടെ ടയര്‍ പൊട്ടിയതല്ല അപകടകാരണമെന്ന് ഇവര്‍ വ്യക്തമാക്കി. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. […]

Read More

ഡാന്‍സര്‍ കുക്കുവിന്റേയും ദീപ പോളിന്റേയും ഹല്‍ദി ആഘോഷ ചിത്രങ്ങള്‍ വൈറല്‍; വിവാഹം ഇന്ന്

സ്വകാര്യ ചാനലിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ കുക്കു എന്നറിയപ്പെടുന്ന സുഹൈദ് കുക്കുവിന്റെ വിവാഹം ഇന്ന്. ദീപ പോളാണ് വധു. ഇരുവരുടെയും ഹല്‍ദി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാവുകയാണ്. കുക്കു തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഏഴുവര്‍ഷത്തെ സൗഹൃദം, പ്രണയം, ഫൈറ്റ്. അവസാനം ഞങ്ങളുടെ ബിഗ് ഡേയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. കൂടെ നിന്നവര്‍ക്കും ചേര്‍ത്തുപിടിച്ചവര്‍ക്കും ഒരുപാട് നന്ദി.’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച്‌ കൊണ്ട് കുക്കു കുറിച്ചത്. നിരവധിയാളുകളാണ് സുഹൈദിനും ദീപയ്ക്കും ആശംസയുമായി […]

Read More

അ​ന്നു ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ തി​രി​കെ ഓ​ടി; ഇ​ന്നു ഗീരിഷും ബൈജുവും ക​ണ്ണീ​ര്‍ ഓ​ര്‍​മ

കൊ​ച്ചി: 2018 ജൂ​ണ്‍ മൂ​ന്നി​ന് ഒ​രാ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ഓ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി ബ​സ് വ​ഴി​തി​രി​ച്ച്‌ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ച്ച ബ​സ് ജീ​വ​ന​ക്കാ​രാ​യ ബൈ​ജു​വി​നെ​യും ഗി​രീ​ഷി​നെ​യും അ​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ര്‍ ആ​രും മ​റ​ക്കി​ല്ല. അ​പ​സ്മാ​രം ബാ​ധി​ച്ച്‌ അ​വ​ശ​നി​ല​യി​ലാ​യ ബ​സ് യാ​ത്രി​ക​നു വേ​ണ്ടി അ​ന്നു കാ​രു​ണ്യ​ത്തി​ന്‍റെ സാ​ര​ഥി​ക​ളാ​യ പി​റ​വം വെ​ളി​യ​നാ​ട് സ്വ​ദേ​ശി ബൈ​ജു​വും (42), പെ​രു​മ്ബാ​വൂ​ര്‍ പു​ല്ലു​വ​ഴി സ്വ​ദേ​ശി ഗി​രീ​ഷു​മാ​ണു (44), ഇ​ന്നു കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ലൊ​ന്നി​ലേ​ക്കു വ​ള​യം പി​ടി​ച്ച​തും. കോ​യ​മ്ബ​ത്തൂ​ര്‍ അ​വി​നാ​ശി​യി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യി​ടി​ച്ച കെ​എ​സ്‌ആ​ര്‍​ടി​സി വോ​ള്‍​വോ […]

Read More

മൊബൈല്‍ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് പൊലീസ് ; തുരുതുരെ കോളുകള്‍ ; ഫോണ്‍ എടുക്കാന്‍ വൈകിയതിന് കാമുകന്റെ ശകാര വര്‍ഷം

കണ്ണൂര്‍ : കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശരണ്യ, പൊലീസ് കസ്റ്റഡിയിലിരിക്കെ ഫോണിലേക്ക് വന്നത് തുരുതുരെ കോളുകള്‍. ഇതേത്തുടര്‍ന്ന് ലൗഡ് സ്പീക്കറിലിട്ട് ഫോണ്‍ എടുക്കാന്‍ അന്വേഷണ സംഘം ശരണ്യയോട് ആവശ്യപ്പെട്ടു. കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍, ഫോണ്‍ എടുക്കാന്‍ വൈകിയതിന് കാമുകന്റെ ശകാര വര്‍ഷമായിരുന്നു. ഇതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശരണ്യയുടെ ചാറ്റ് ഹിസ്റ്ററി പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു. ചാറ്റ് ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ അസമയത്തും നിരവധി കോളുകളും സന്ദേശങ്ങളും ഫോണിലേക്ക് എത്തിയിരുന്നതായി കണ്ടെത്തി. ഇതോടെ […]

Read More

വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് ; യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

എടക്കര: മലപ്പുറം ജില്ലയിലെ എടക്കരയില്‍ വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പോലീസിന്റെ പിടിയിലായി. എടക്കര തമ്ബുരാന്‍കുന്ന് സരോവരം വീട്ടില്‍ ബിന്‍സ (31), എടക്കര കാക്കപ്പരത എരഞ്ഞിക്കല്‍ ശമീര്‍ (21), ചുള്ളിയോട് പറമ്ബില്‍ മുഹമ്മദ് ഷാന്‍ (24) എന്നിവരെയാണ് എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാന്‍ കഴിഞ്ഞ ജനുവരി 20നാണ് യുവതി ബിന്‍സയുടെ വീട്ടില്‍ എത്തിയത്. പ്രതിമാസം 8000 രൂപ […]

Read More

രാത്രികളെയും ആഘോഷമാക്കാം; 24 മണിക്കൂറും സജീവമാകാന്‍ നഗരങ്ങള്‍, ആദ്യം തലസ്ഥാനം

തിരുവനന്തപുരം: 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു. നിരത്തുകളും കച്ചവടസ്ഥാപനങ്ങളും നഗരസഭ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ ടൂറിസം, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം നഗരസഭ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും. മറ്റ് പ്രധാന നഗരങ്ങളിലും ഈ പദ്ധതി 2020 ഏപ്രിലില്‍ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട നഗരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. […]

Read More

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കും; വിജിലന്‍സ്

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രതിചേര്‍ക്കുമെന്ന് വിജിലന്‍സ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി വിജിലന്‍സ് തിരുവനന്തപുരത്ത് ഉന്നതതല യോഗം കൂടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇതുസംബന്ധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ അടുത്തയാഴ്ച നടക്കുമെന്നാണ് നിഗമനം. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. ഇബ്രാഹിംകുഞ്ഞിനെ ഉടനെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് തീരുമാനം. കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അറസ്റ്റ് മതി എന്നാണ് സര്‍ക്കാരിന്റെയും തീരുമാനം

Read More

നിര്‍ഭയ കേസ്​: പ്രതികളിലൊരാള്‍ ജയിലിലെ ചുമരില്‍ തലയിടിച്ച്‌​ സ്വയം പരിക്കേല്‍പ്പിച്ചു

ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷക്ക്​ വിധിക്കപ്പെട്ട നാലുപ്രതികളിലൊരാളായ വിനയ്​ ശര്‍മ ജയിലിലെ ചുമരില്‍ തലയിടിച്ച്‌ സ്വയം​ പരിക്കേല്‍പ്പിച്ചു. ഫെബ്രുവരി 16നാണ്​ തീഹാര്‍ ജയിലില്‍ കഴിയുന്ന വിനയ്​ ശര്‍മ സ്വയം പരിക്കേല്‍പ്പിച്ചത്​. പരിക്കേറ്റ ഇയാള്‍ക്ക്​ ചികിത്സ നല്‍കിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്​ച വിനയ്​ ശര്‍മ ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇയാള്‍ക്ക്​ മാനസിക അസ്വാസ്​ഥ്യം ഉള്ളതായും അതിനാല്‍ വധശിക്ഷ നടപ്പാക്കരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുകയും ചെയ്​തു. തുടര്‍ന്ന്​ വിനയ്​ ശര്‍മക്ക്​ പ്രത്യേക ശ്രദ്ധ നല്‍കണ​െമന്ന്​ തിഹാര്‍ ജയില്‍ സൂപ്രണ്ടിന്​ […]

Read More