Blog Post

Karanavars > News >

ലോക്‌സഭയിലെ പ്രതിഷേധം: കേരളത്തില്‍ നിന്നുള്ള 4 പേരടക്കം 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍; ഈ സമ്മേളന കാലം പുറത്ത്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബഹളം വച്ച്‌ പെരുമാറിയെന്നാരോപിച്ച്‌ കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി. കേരളത്തില്‍ നിന്നുള്ള ടിഎന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുരിയാക്കോസ്, ബെന്നി ബെഹ്നാന്‍ എന്നിവര്‍ക്ക് പുറമെ മണിക്കം ടാഗൂര്‍ ,ഗൗരവ് ഗോഗോയി ഗുര്‍ജിത് സിംങ് എന്നിവര്‍ക്കെതിരെയാണ് നടപടി. ഈ സമ്മേളന കാലത്തേക്ക് മുഴുവനായാണ് നടപടി. ലോക്‌സഭാ സ്പീക്കറുടെ അനുമതിയോടായണ് നടപടി. ഡല്‍ഹി കലാപത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ നാല് ദിവസമായി പാര്‍ലമെന്റിന്റെ ഇരു […]

Read More

കൊല്ലത്ത് നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി

കൊല്ലം: കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ നാടോടി സ്ത്രീ കൈയില്‍ പിടിച്ചുവലിച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് വിവരം. തുടര്‍ന്ന് കുതറിയോടിയ പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം പ്രാപിക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് നാടോടി സ്ത്രീയെ പിടികൂടുകയും ചെയ്തു. നടന്നുപോകുമ്ബോള്‍ തന്റെ കൈയില്‍പിടിച്ച്‌ കൂടെ വരണമെന്നാണ് സ്ത്രീ ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പിടികൂടിയ സ്ത്രീ തെങ്കാശി സ്വദേശിയാണെന്ന്‌ ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. തെങ്കാശി സ്വദേശിയായ ഷണ്‍മുഖന്‍ എന്നയാളാണ് തന്നെ കൊല്ലത്തേക്ക് കൊണ്ടുവന്നതെന്നും […]

Read More

ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്റെ ചിതാഭസ്മം പഞ്ചവടിയില്‍ കടലില്‍ ഒഴുക്കി

ഗുരുവായൂര്‍ : ഗജരത്നം ഗുരുവായൂര്‍ പദ്മനാഭന്റെ ചിതാഭസ്മം ചാവക്കാട് പഞ്ചവടി കടലില്‍ ഒഴുക്കി. ബലിതര്‍പ്പണത്തിന് പേരുകേട്ട പഞ്ചവടി കടപ്പുറത്ത് ആദ്യമായാണ് ഒരാനയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. ഒരു വ്യക്തിയ്ക്കായി എങ്ങനെയാണോ കര്‍മങ്ങളും മന്ത്രജപങ്ങളും നടത്തുന്നത്‌ അതേ രീതിയില്‍ത്തന്നെയായിരുന്നു പദ്മനാഭന്റെ ബലികര്‍മങ്ങളും നടത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു പഞ്ചവടിയില്‍ പദ്മനാഭന്റെ ചിതാഭസ്മം കൊണ്ടുവന്നത്. പട്ടില്‍ പൊതിഞ്ഞ് മൂന്നു കുടങ്ങളിലാക്കിയുള്ള ചിതാഭസ്മവുമായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ശശിധരന്‍, പദ്മനാഭന്റെ ചട്ടക്കാരന്‍ സന്തോഷ് […]

Read More

നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും

ന്യൂഡെല്‍ഹി: ( 05.03.2020) നിയമ തടസങ്ങളെല്ലാം മാറി, നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച്‌ 20ന് തൂക്കിലേറ്റും. രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡെല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. ഇതു നാലാം തവണയാണ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. എല്ലാ പ്രതികളുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറണ്ട്. ബുധനാഴ്ച കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും തള്ളിയിരുന്നു. ഇതോടെ നിയമതടസങ്ങളെല്ലാം മാറി. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഡെല്‍ഹി പട്യാല ഹൗസ് […]

Read More

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ ഇന്ന് വിസ്തരിക്കും

കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വ്യാഴാഴ്ച വിസ്തരിക്കും. ‘അമ്മ‘യുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബുവിനെയും ഇന്ന് വിസ്തരിക്കുമെന്നാണ് വിവരം . കേസുമായി ബന്ധപ്പെട്ട് ഇതുവരെ 38 പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി . ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നേരിട്ട് അറിയാവുന്ന വ്യക്തിയാണ് ഇടവേള ബാബു. അതുകൊണ്ടു തന്നെ ഇന്നത്തെ സാക്ഷി വിസ്താരം നിര്‍ണായകമായിരിക്കും. കാവ്യയുടെ അമ്മയില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന . […]

Read More

നിയമസഭയില്‍ ‘എടാ പോടാ’ വിളിവേണ്ട ; പി സി ജോര്‍ജ്ജിന് സ്പീക്കറുടെ ശാസന

തിരുവനന്തപുരം: നിയമസഭയില്‍ ‘എടാ പോടാ‘ വിളി നടത്തിയ പിസി ജോര്‍ജ്ജിനെ ശാസിച്ച്‌ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രംഗത്ത് . നിയമസഭയില്‍ എടാ പോടാ വിളി വേണ്ടെന്ന് പിസി ജോര്‍ജ്ജിനോട് സ്പീക്കര്‍ പറഞ്ഞു. നിയമസഭയില്‍ സ്പീക്കര്‍ക്ക് നല്‍കാന്‍ ജീവനക്കാരനെ പിസി ജോര്‍ജ്ജ് ഒരു കുറിപ്പ് ഏല്‍പ്പിച്ചു . എന്നാല്‍ , അത് കൈമാറാന്‍ താമസിക്കുന്നത് കണ്ട പി സി ജോര്‍ജ്ജ് നിയമസഭാ ജീവനക്കാരനോട് മോശമായി പെരുമാറി . ഇത് കേട്ടാണ് സ്പീക്കര്‍ പ്രശ്നത്തില്‍ ഇടപെട്ടതും പരാമര്‍ശം വിലക്കിയതും. ജീവനക്കാരെ എടോ […]

Read More

കെ.എസ്‌.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്: കര്‍ശന നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി മിന്നല്‍ പണിമുടക്കിനിടയില്‍ തിരുവനന്തപുരത്ത് യാത്രക്കാരന്‍ കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ സമരക്കാര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മരണപ്പെട്ട സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് ജനങ്ങള്‍ക്കെതിരായ യുദ്ധമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സമരം ചെയ്യാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, ഇന്നലെ നടത്തിയ സമരത്തിന് യാതൊരു ന്യായീകരണവുമുണ്ടായിരുന്നില്ല. സമരത്തിന്റെ പേരില്‍ അക്രമമാണ് അവര്‍ നടത്തിയത്. സമരക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവും. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നു. എന്നാല്‍, ബസ്സുകള്‍ തലങ്ങും […]

Read More

ഇന്ത്യയില്‍ ഇതുവരെ 28 കൊറോണ കേസുകള്‍; ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ ഡല്‍ഹിയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുക്കും. വളരെ എളുപ്പത്തില്‍ വ്യാപിക്കുന്ന രോഗമാണ് കൊറോണ. എന്നാല്‍ ചെറിയ മുന്‍കരുതലുകളിലൂടെ രോഗത്തെ പ്രതിരോധിക്കാനാവും. പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയാല്‍ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 5,89,000 ആളുകളേയും തുറമുഖങ്ങളില്‍ 15000 പേരെയും അതിര്‍ത്തിയില്‍ 10 ലക്ഷം പേരെയും ഇതുവരെ പരിശോധിച്ചു. നിരീക്ഷണം തുടരുകയാണ്. നേരത്തെ ലിസ്റ്റ് ചെയ്ത […]

Read More

ഇന്ത്യ സന്ദര്‍ശിക്കാനെത്തിയെ 15 ഇറ്റാലിയന്‍ സഞ്ചാരികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയെ 21 വിനോദസഞ്ചാരികളടങ്ങുന്ന ഇറ്റാലിയന്‍ സംഘത്തിലെ പതിനഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി. എയിംസില്‍ നടത്തിയ വിദഗ്‌ധ പരിശോധനയിലാണ് പതിനഞ്ച് പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചത്. ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്ബില്‍ നിരീക്ഷണത്തിലാണ് രോഗം സ്ഥിരീകരിച്ച പതിനഞ്ച് പേരും ഇപ്പോഴുള്ളത്. സംഭവത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളെ കാണും. ഇറ്റാലിയന്‍ സംഘത്തിലെ ഒരു വിനോദസഞ്ചാരിക്കും ഭാര്യയ്ക്കും നേരത്തെ തന്നെ കൊറോണ […]

Read More

കോറോണ : യു.എ.ഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാലാഴ്ച അവധി പ്രഖ്യാപിച്ചു

ദുബായ്: കൊറോണ വൈറസ് പടരുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാര്‍ച്ച്‌ എട്ട് ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് യു.എ.ഇയിലെ എല്ലാ സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും സ്‌കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. അവധി മുന്‍നിര്‍ത്തി വിദൂര പഠന സംരംഭം ആരംഭിക്കുന്നതിനെ കുറിച്ചും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ കൊറോണ വൈറസിന്റെ (കോവിഡ് -19)വ്യാപനം കുറയ്ക്കുന്നത് […]

Read More