Blog Post

Karanavars > News >

ബാങ്കുകളുടെ പ്രവൃത്തിസമയം പുതുക്കി

രാജ്യമൊട്ടാകെ 21 ദിവസം അടച്ചിടാന്‍ തീരുമാനിച്ചതോടെ ബാങ്കുകള്‍ പ്രവൃത്തിസമയം ക്രമീകരിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകള്‍ പ്രവൃത്തിസമയത്തില്‍ മാറ്റംവരുത്തിയത്. കുറഞ്ഞ ജീവനക്കാരെവെച്ചാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ബാങ്കിന്റെ ശാഖകളിലെത്തുന്നവരുടെ എണ്ണംകുറയ്ക്കാന്‍ നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ പരമാവധി ഉപയോഗിക്കണമെന്ന് ഉപഭോക്താക്കളോട് ബാങ്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ബാങ്കുകളുടെ പ്രവര്‍ത്തന സമയം എച്ച്ഡിഎഫ്‌സി ബാങ്ക് ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 2വരെയാകും എച്ച്ഡിഎഫ്‌സി ബാങ്ക് പ്രവര്‍ത്തിക്കുക. […]

Read More

രാജ്യം അടച്ചു, 21 ദിവസം കര്‍ഫ്യൂ

ന്യൂഡൽഹി: കൊറോണ രോഗബാധ വ്യാപനം തടയാൻ രാജ്യത്ത് 21 ദിവസം സമ്പൂർണ അടച്ചിടൽ (ലോക്ക് ഡൗൺ) പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച അർധരാത്രി ‘അടച്ചിടൽ’ നിലവിൽ വന്നു. ഏപ്രിൽ 14 അർധരാത്രി വരെ നീളും. ഇക്കാലയളവിൽ ജനതാകർഫ്യൂവിനു സമാനമായി ജനങ്ങൾ വീടിനുള്ളിൽ കഴിയണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിക്കുന്നത്. വെന്റിലേറ്റർ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനും ആരോഗ്യ മേഖലയിൽ […]

Read More

ആലപ്പുഴ ജില്ലയില്‍ 144 പ്രഖ്യാപിച്ചു

ആലപ്പുഴ: കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ 144 പ്രഖ്യാപിച്ചതായി ആലപ്പുഴ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ജില്ലയില്‍ ക്രിമിനല്‍ നടപടി നിയമം വകുപ്പ് 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു . മാര്‍ച്ച്‌ 31 രാത്രി 12 മണിവരെയാണ് ഉത്തരവിന് പ്രാബല്യമുള്ളത്. ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായാണിത്. ഉത്തരവ് പ്രകാരം ജില്ലയില്‍ ഒരിടത്തും നാലിലധികം ആളുകള്‍ ഒരുമിച്ച്‌ കൂടാന്‍ പാടില്ല. എല്ലാ പൊതുഗതാഗത സംവിധാനങ്ങളും ജില്ലയില്‍ നിര്‍ത്തലാക്കേണ്ടതാണെന്നും ഓട്ടോ, ടാക്‌സി മുതലായവ […]

Read More

മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി; ഏത് എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം, ചാര്‍ജ് ഈടാക്കില്ല

ന്യൂഡല്‍ഹി: കോവിഡ്​ ഭീതിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബാങ്ക്​ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തുന്നതടക്കമുള്ള നടപടികള്‍ തല്‍കാലം ഉണ്ടാകില്ല. സ്​ഥിതിഗതികള്‍ സൂക്ഷ്മമായി നീരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ഇടപെടലുകളുണ്ടാകുമെന്നും അവര്‍ പറഞ്ഞു. മറ്റു ബാങ്കുകളുടെ എ.ടി.എം ഉപയോഗിക്കുന്നതിന്​ ഏര്‍പ്പെടുത്തിയിരു​ന്ന നിയന്ത്രണം മൂന്ന്​ മാസത്തേക്ക്​ ഉണ്ടാകില്ല. ഇൗ കാലയളവില്‍ ഏത്​ ബാങ്കി​ന്റെ എ.ടി.എം ഉപയോഗിച്ചാലും പ്രത്യേക ഫീ ഇൗടാക്കില്ല. മിനിമം ബാലന്‍സില്ലെങ്കിലും ബാങ്കുകള്‍ മൂന്ന്​ മാസം പിഴ ഇൗടാക്കില്ല. ആധാറുമായി പാന്‍ ലിങ്ക്​​ ചെയ്യുന്നതിന്​ […]

Read More

കൊല്ലത്ത് സ്വകാര്യ ആശുപത്രി കോവിഡ് വാര്‍ഡ് ആക്കാന്‍ വിട്ടുനല്‍കില്ലെന്ന് ഉടമ; പൂട്ട് പൊളിച്ച്‌ ഏറ്റെടുത്ത് പൊലീസ്

അഞ്ചല്‍: കൊല്ലത്ത് സ്വകാര്യ ആശുപത്രിയുടെ പൂട്ടിക്കിടക്കുന്ന കെട്ടിടം കോവിഡ് വാര്‍ഡാക്കി മാറ്റാന്‍ പോലീസ് ഏറ്റെടുത്തു. വാര്‍ഡ് തയ്യാറാക്കാനുള്ള നീക്കം ആശുപത്രി ഉടമ തടഞ്ഞതോടെ പൂട്ട് പൊളിച്ച്‌ അകത്ത് കയറിയാണ് പോലീസ് ആശുപത്രികെട്ടിടം ഏറ്റെടുത്തത്. കൊല്ലം അഞ്ചലിലായിരുന്നു സംഭവം. ഉപയോഗിക്കാതെ കിടന്ന ആശുപത്രി കെട്ടിടത്തില്‍ വാര്‍ഡ് തുടങ്ങാനുള്ള നീക്കം ആശുപത്രി ഉടമ തടയുകയായിരുന്നു. കെട്ടിടം വിട്ട് നല്‍കാനാവില്ലെന്ന് അറിയിച്ചതോടെ പൂട്ട് പൊളിച്ച്‌ പോലീസ് ആശുപത്രി ഏറ്റെടുക്കുകയായിരുന്നു.

Read More

സ്വ​കാ​ര്യ വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണമെന്ന് ​ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ലോ​ക്ക് ഡൗ​ണി​ലേ​ക്ക് നീ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ച്ച്‌ പോ​ലീ​സ്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ആ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍​ക്ക് പാ​സ് ന​ല്‍​കു​മെ​ന്നും ബെ​ഹ്റ വ്യ​ക്ത​മാ​ക്കി. പാ​സു​ക​ള്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ളാ​കും ന​ല്‍​കു​ക. മാ​ധ്യ​മ​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും അ​വ​രു​ടെ ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ന​ല്‍​കു​ന്ന​തെ​ങ്കി​ല്‍ അ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. മ​രു​ന്നു​ക​ള്‍ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും ഇ​ള​വ് ന​ല്‍​കും. ടാ​ക്‌​സി​യും […]

Read More

കൊവിഡ്-19: എറണാകുളം ജില്ലയിലെ ടോള്‍പ്ലാസകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു

കൊച്ചി: കൊവിഡ്-19 രോഗ വ്യാപനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ മുഴുവന്‍ ടോള്‍ പ്ലാസകളുടെയും പ്രവര്‍ത്തനം നിര്‍ത്തലാക്കി. കൊച്ചി–കുമ്ബളം ടോള്‍പ്ലാസ,പൊന്നാരിമംഗലം ടോള്‍പ്ലാസ, അടക്കമുള്ള ജില്ലയിലെ മുഴുവന്‍ ടോള്‍പ്ലാസയുടെയും പ്രവര്‍ത്തനം ഈ മാസം 31 അര്‍ധരാത്രിവരെയാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. കൊവിഡ്-19 രോഗബാധയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പണമിടപാടുകള്‍ കൈമാറുന്നത് കര്‍ശനമായി നിയന്ത്രിക്കേണ്ടത് അത്യാവശ്യമായതിനാലാണ് ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. നിരോധന ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി എന്‍എച്ച്‌ എ ഐ പ്രോജക്‌ട് ഡയറക്ടര്‍,എറണാകുളം ജില്ലാ […]

Read More

പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന്‌ രാജ്യത്തെ അഭിസംബോധന ചെയ്യും, നിര്‍ണായക തീരുമാനം ഉണ്ടാവും

ന്യൂഡല്‍ഹി:കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും.രാത്രി എട്ടു മണിയോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. കൊറോണ വിഷയത്തില്‍ രണ്ടാം തവണയാണിത്. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത് കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ടായിരുന്നു. പലരും അടച്ചുപൂട്ടലുകളെ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് കഴിഞ്ഞി ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയുമുണ്ടായി. ദയവായി നിങ്ങള്‍ സ്വയം സുരക്ഷിതരാകണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് പ്രധാനമന്ത്രി […]

Read More

ആറ്‌ ജില്ലകളില്‍ നിരോധനാജ്ഞ; അഞ്ചിലധികം പേര്‍ കൂട്ടംകൂടരുത്,ആശുപത്രികളിലും നിയന്ത്രണം

മലപ്പുറം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂര്‍ണ്ണമായും അടച്ച സംസ്ഥാനത്തെ ആറ്‌ ജില്ലകളില്‍ കടുത്ത നിയന്ത്രണം. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ ഉടന്‍ 144 പ്രഖ്യാപിച്ച് ഉത്തരവിറക്കുമെന്ന് കളക്ടര്‍ അറിയിച്ചു. കാസര്‍കോടും കോഴിക്കോടും ഞായറാഴ്ച തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മറ്റു ജില്ലകളില്‍ തിങ്കളാഴ്ച രാത്രിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എറണാകുളത്ത് കളക്ടറുടെ പ്രഖ്യാപനം വന്നപ്പോള്‍ പുലര്‍ച്ചെ ഒരു മണിയായി. ഈ മാസം 31 ന് അര്‍ദ്ധരാത്രി വരെ […]

Read More

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ; കേരളം മുഴുവന്‍ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കേരളം പൂര്‍ണമായി അടച്ചിടും. ഇന്ന് 28 പേര്‍ക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് സംസ്ഥാനം മുഴുവന്‍ അടിച്ചിടുന്ന കാര്യം അറിയിച്ചത്. ഭക്ഷ്യസാധനങ്ങളുടെയും മരുന്നിന്‍റെയും ലഭ്യത ഉറപ്പാക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. പെട്രോള്‍ പമ്ബ്, എല്‍.പി.ജി വിതരണം, ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കും. കാസര്‍കോട് 19, കണ്ണൂര്‍ 5, എറണാകുളം 2, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് […]

Read More