കൊവിഡ് 19: മരണസംഖ്യ 22,000 കടന്നു; രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക്
ന്യുഡല്‍ഹി: കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 22,025 ആയി. വൈറസ് ബാധിതരുടെ എണ്ണം 4,86,863 ആയി. 117,563 പേര്‍ക്ക് രോഗം ഭേദമായി. 347,275 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 14,965 പേരുടെ (4ശതമാനം) നില ഗുരുതരമാണ്. നിലവില്‍ ലഭ്യമായ കണക്ക് പ്രകാരം 747 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഇറ്റലി, ഫ്രാന്‍സ്, യു.കെ, നെതര്‍ലാന്‍ഡ്‌സ് എന്നിങ്ങനെ കൊവിഡ് ബാധിതര്‍ ഏറെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല. സ്‌പെയിനിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ മരണം. […]