ബിഹാറില്‍ കനത്ത പോരാട്ടം; എന്‍ഡിഎക്ക് നേരിയ മുന്‍തൂക്കം
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാറിമറയുന്ന ലീഡ് നില സസ്‌പെന്‍സിലേക്ക് നീങ്ങുന്നു. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ഇഞ്ചോടിഞ്ച് പോരാട്ടം അവസാന ലാപ്പുകളിലും തുടരുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളി എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും അവരുടെ ലീഡ് നില കുറഞ്ഞു. തൂക്കുസഭയ്ക്കുള്ള സാധ്യത തള്ളിക്കളയനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡുയര്‍ത്താന്‍ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ എന്‍ഡിഎ നേരിയ ലീഡില്‍ മുന്നേറുകയാണ്. എന്നാല്‍ കേവലഭൂരിപക്ഷം ഉറപ്പിക്കാനായിട്ടില്ല. തൊട്ടുപിന്നില്‍ തന്നെയാണ് […]