Blog Post

Karanavars > News >

വാക്‌സിന്‍ വിതരണത്തിന് കേരളം പൂര്‍ണസജ്ജം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. വാക്സിന്‍ ലഭ്യമായിത്തുടങ്ങിയാല്‍ അത് വളരെ പെട്ടെന്ന് ജനങ്ങളിലേക്കെത്തിക്കും. വാക്സിന്‍ വിതരണത്തിന്റെ മുന്‍ഗണനാ പട്ടിക, വാക്സിന്‍ സംഭരണം, വാക്സിന്‍ വിതരണത്തിനുള്ള വളണ്ടിയര്‍മാര്‍, അതിനുള്ള പരിശീലനം എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വാക്സിന്‍ വിതരണത്തിന് കേന്ദ്രവും ഐസിഎംആറും ചേര്‍ന്ന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിട്ടുണ്ട്. മുന്‍ഗണന നിശ്ചയിച്ചതുപ്രകാരമാണ് വാക്സിന്‍ വിതരണം നടത്തുക. ആരോഗ്യപ്രവര്‍ത്തകര്‍, പ്രായം ചെന്നവര്‍, മറ്റ് ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍, രോഗബാധ ഏല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള […]

Read More

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു

തിരുവനന്തപുരം: ഒമ്ബതുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. പത്ത്, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്‌കൂളുകളിലെത്തിയത്. കൊവിഡും ലോക്ക് ഡൗണും മൂലം 286 ദിവസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സ്‌കൂളുകളാണ് ഇന്ന് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയത്. മാര്‍ച്ച്‌ 17 മുതല്‍ 30 വരെ പൊതുപരീക്ഷ നടക്കുന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളെന്ന നിലയിലാണ് എസ്‌എസ്‌എല്‍സി, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ഥികളെ ബാച്ചുകളായി സ്‌കൂളുകളിലെത്തിക്കുന്നത്. പത്താം ക്ലാസില്‍ 4.25 ലക്ഷം വിദ്യാര്‍ഥികളും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ 3.84 ലക്ഷവും വിഎച്ച്‌എസ്‌ഇയില്‍ […]

Read More

മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍

മാതാവിനെ മര്‍ദിച്ച സംഭവത്തില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വര്‍ക്കല ഇടവ തുഷാരമുക്ക് സ്വദേശിയായ പ്രതി റസാഖ്. കുറ്റബോധം തോന്നുന്നില്ലെന്നും പ്രതി. പെട്ടെന്നുള്ള ദേഷ്യത്തിലാണ് മര്‍ദിച്ചതെന്നും പ്രതി പറഞ്ഞു. അതേസമയം മകന് എതിരെ പരാതിയില്ലെന്ന് മാതാവും വ്യക്തമാക്കി. റസാഖ് മാതാവിനെ മര്‍ദിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത അയിരൂര്‍ പൊലീസ് പ്രതിയെ പിടികൂടി. തിരുവനന്തപുരം റൂറല്‍ എസ്പിയോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഡിസംബര്‍ പത്തിന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് […]

Read More

വര്‍ക്കലയില്‍ അമ്മയ്ക്കുനേരെ മകന്റെ ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം: മദ്യലഹരിയില്‍ അമ്മയെ മകന്‍ അടിക്കുന്ന ക്രൂര ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കേസെടുക്കാതെ അന്വേഷണം തുടങ്ങി പൊലീസും. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. എന്നെ ഇനി നോക്കരുതെന്ന് പറഞ്ഞാണ് അമ്മയെ തല്ലുന്നത്. ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നു. അതി ക്രൂരമാണ് മര്‍ദ്ദനം. എന്ന കൊല്ലരുതെടാ എന്ന് പറഞ്ഞ് അമ്മ കരയുന്നു… എന്റെ പൊന്നോ… എന്നും വിളിക്കുന്നു… കവിളിലും തല്ലുന്നു. ഇത്ര ക്രൂരത കാട്ടിയിട്ടും വീഡിയോ എടുക്കുന്നവര്‍ ഒന്നും ചെയ്യുന്നില്ല. നീ അവന്റെ കൈക്കൊണ്ട് തന്നെ […]

Read More

രാജ്യത്ത് 20 പേർക്ക് ജനിതക മാറ്റം വന്ന കോവിഡ്; 14 പേര്‍ക്ക് ഇന്ന് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ബ്രിട്ടണില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആറ് പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. എന്‍.സി.ഡി.സി ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും ബെംഗളൂരു നിംഹാന്‍സില്‍  നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും ഹൈദരാബാദ് സി.സി.എം.ബി.യില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പോസിറ്റീവ് ആയി. എന്‍ഐജിബി കൊല്‍ക്കത്ത, എന്‍.ഐ.വി […]

Read More

ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില് ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. വോട്ട് നില ഇങ്ങനെ: ആര്യ രാജേന്ദ്രന്‍ (എല്‍ഡിഎഫ്) – 54, സിമി ജ്യോതിഷ് (എന്‍ഡിഎ) – 35, മേരി പുഷ്പം (യുഡിഎഫ്) – 09. ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന്‍ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് ആര്യ വിജയിച്ചത്. […]

Read More

‘ഇതും ശരിയായില്ലെങ്കില്‍ ഒരുപക്ഷേ താന്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നു’

നടന്‍ കാളിദാസ് ജയറാം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്റെ പുതിയ ചിത്രമായ പാവകഥൈകളെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചുമാണ് കാളിദാസ് ജയറാം പറഞ്ഞത്. നാല് ചിത്രങ്ങളുള്ള പാവ കഥൈകളില്‍ സുധ കൊങ്കര ഒരുക്കിയ തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കാളിദാസിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കാളിദാസിന്റെ വാക്കുകള്‍, ഇതും ശരിയായില്ലെങ്കില്‍ ഒരുപക്ഷേ താന്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നു. സുധ കൊങ്കരയുടെ ഫോണ്‍കോള്‍ വന്നപ്പോള്‍ കഥ കേള്‍ക്കണമെന്ന് […]

Read More

ജപ്തിക്കിടെ ആത്മഹത്യാ ഭീഷണി; പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

നെയ്യാറ്റിന്‍കര: കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കരയിലെ നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം താമസിക്കുന്ന രാജനാണ് മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയുന്നതിനായി ആണ് ഭാര്യയെ ചേര്‍ത്തുപിടിച്ച്‌ രാജന്‍ പെട്രോള്‍ ഒഴിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് രാജന്‍ മരിച്ചത്. 70%ത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 22നായിരുന്നു സംഭവം നടന്നത്. ലക്ഷം വീട് കോളനിയിലെ പുറമ്ബോക്ക് ഭൂമിയിലാണ് രാജനും കുടുംബവും […]

Read More

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനം

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ ധാരണ. ഏപ്രില്‍ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍, മേയ് മാസങ്ങളിലായാണ് നടക്കേണ്ടത്. ഇതില്‍ കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ പരിഗണനയ്‌ക്കെടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ തുടങ്ങി മേയ് രണ്ടാം വാരത്തോടെയാകും തെരഞ്ഞെടുപ്പ് അവസാനിക്കുക. ഇതനുസരിച്ച്‌ സംസ്ഥാനത്ത് 90 ദിവസത്തില്‍ താഴെയായിരിക്കും മാതൃക […]

Read More

പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍‍ഷക നിയമങ്ങള്‍ക്കെതിരായി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായി. പുതിയ കര്‍‌ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച്‌ നടത്താന്‍ പദ്ധയിട്ടിരുന്നു. എന്നാല്‍ ദില്ലി പൊലീസ് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നാലെ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ച്‌ മുന്നോട്ട് നീങ്ങിയപ്പോഴാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

Read More