Blog Post

Karanavars > News >

സ൪വ്വകലാശാല പ്രവേശന സമയത്ത് കുട്ടികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരെ ബോണ്ടില്‍ ഒപ്പ് വയ്ക്കണ൦; പെണ്‍കുട്ടികള്‍ ധീരമായി നിലപാടെടുക്കണം- ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ സ൪വ്വകലാശാലകളില്‍ സ്ത്രീധന നിരോധനത്തിനെതിരെ ശക്തമായ പ്രചാരണം തുടരുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രവേശന സമയത്ത് കുട്ടികളും രക്ഷിതാക്കളും സ്ത്രീധനത്തിനെതിരെ ബോണ്ടില്‍ ഒപ്പ് വയ്ക്കണ൦. ജീവനക്കാരും ഇതിന് തയ്യാറാകണ൦. പെണ്‍കുട്ടികള്‍ ധീരമായി നിലപാടെടുക്കണമെന്നും അതിന് അവരെ പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിരുദദാന ചടങ്ങിനും ഇതുണ്ടാകണ൦. സ൪വ്വകലാശാലകള്‍ക്ക് ഇതിന് അധികാരമുണ്ട്. സ൪വ്വകലാശാലകള്‍ നല്‍കുന്ന ബിരുദം ദുരുപയോഗം ചെയ്യാന്‍ കഴിയില്ല. വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ ക്രിയാത്മകമായ പല നിര്‍ദ്ദേശങ്ങളും ഉയ൪ന്നു. ഈ മാസം 21-ന് തിരുവനന്തപുരത്ത് വീണ്ടും […]

Read More

കൊവിഡ് മൂന്നാം തരംഗം രാജ്യത്ത് ഓഗസ്‌റ്റ് മാസം അവസാനത്തോടെ; രണ്ടാം തരംഗത്തെക്കാള്‍ ശക്തി അല്‍പം കുറയുമെന്ന സൂചനയുമായി ഐസിഎം‌ആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാമത് കൊവിഡ് തരംഗം ശക്തമാകുമെന്ന ആശങ്കയ്‌ക്കിടയില്‍ ഇന്ത്യയിലെ മൂന്നാം കൊവിഡ് തരംഗം രണ്ടാമത്തെയത്ര ശക്തമാകില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസി‌എം‌ആര്‍). ‘ഓഗസ്‌റ്റ് മാസം അവസാനത്തോടെ ആരംഭിക്കുന്ന കൊവിഡ് മൂന്നാം തരംഗം രാജ്യമെമ്ബാടുമുണ്ടാകും. എന്നാല്‍ രണ്ടാംഘട്ട വ്യാപനത്തിന്റെയത്ര ശക്തമാകില്ല.’ പക‌ര്‍ച്ചാവ്യാധി വിഭാഗത്തിന്റെ തലവനായ ഡോ.സമീരന്‍ അഭിപ്രായപ്പെട്ടു. ലോകം കൊവിഡ് മൂന്നാം തരംഗത്തിന്റെ ആരംഭത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രെയേസൂസ് വ്യാഴാഴ്‌ച അറിയിച്ചിരുന്നു. അന്താരാഷ്‌ട്ര ആരോഗ്യ നിയന്ത്രണ അടിയന്തര സമിതി […]

Read More

കടകള്‍‍ തുറക്കുന്ന കാര്യത്തില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി‍; ടിപിആര്‍ നിര്‍ണ്ണയത്തില്‍ സംശയം

കൊച്ചി: കടകള്‍ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അടുത്ത വ്യാഴാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നയപരമായ തീരുമാനമാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. കച്ചവട സ്ഥാപനങ്ങള്‍ തുറക്കുകയെന്നത് ഗൗരവമുള്ള വിഷയമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാന്‍ സ്ഥാപനങ്ങളെ അനുവദിക്കണം, ഹൈക്കോടതി പറഞ്ഞു. വസ്ത്ര വ്യാപാരശാലകളും ജൂവലറികളും ദിവസവും തുറക്കാന്‍ അനുമതി തേടി കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ. കൃഷ്ണന്‍, നവാബ് ജാന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് […]

Read More

ഉത്ര വധക്കേസ്; സൂരജ് മുഖ്യമന്ത്രിക്കയച്ച ഇ-മെയില്‍ പരാതി ഹാജരാക്കാന്‍ നിര്‍ദേശം

കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജ് 2020 മേയ് 20ന് മുഖ്യമന്ത്രിക്കയച്ച ഇ–മെയില്‍ പരാതി നിഷേധിച്ചു.സൂരജ് എസ്. കുമാര്‍ 1993 @ ജി–മെയില്‍.കോം മെയിലില്‍നിന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കയച്ച പരാതിയുടെ പകര്‍പ്പും അതിന്​ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ലഭിച്ച രസീതും സൂരജിെന്‍റ മൊബൈല്‍ ഫോണില്‍നിന്ന് സൈബര്‍ വിദഗ്ദര്‍ കണ്ടെടുത്തത്​ കൃത്രിമമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അജിത് പ്രഭാവ് വാദിച്ചു. പ്രതിയുടെ പൂര്‍ണ സമ്മതത്തോടെ ഇ–മെയില്‍ പാസ്​വേഡ് നല്‍കിയാല്‍ കോടതി മുമ്ബാകെ ജി–മെയിലിലെ അക്കൗണ്ട് തുറന്ന് അപ്രകാരമൊരു പരാതി അയച്ചിട്ടുണ്ടോ […]

Read More

വ്യാജ രേഖ ചമച്ച്‌ പീഡന പരാതി ഉന്നയിച്ച ഒളിംപ്യന്‍‌ മയൂഖ ജോണിക്കെതിരെ കേസ്

കായികതാരം മയൂഖ ജോണിക്കെതിരെ കേസ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞതിന് അപകീര്‍ത്തിക്കേസാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂര്‍ പൊലീസാണ് കേസെടുത്തത്. അപകീര്‍ത്തികരമായ ആരോപണം ഉന്നയിച്ചു എന്നാരോപിച്ചാണ് കേസ്. അതേസമയം, മയൂഖയുടേയും കൂട്ടരുടേയും പരാതികളില്‍ എതിര്‍ സംഘത്തിന് എതിരെ രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. നിലവില്‍ ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മൂന്നു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. 2016-ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് […]

Read More

ഇന്ത്യയില്‍ വാട്​സ്​ആപ്​ മരവിപ്പിച്ചത്​ 20ലക്ഷം അക്കൗണ്ടുകള്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയിലെ 20ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി സമൂഹമാധ്യമ ഭീമന്‍മാരായ വാട്​സ്​ആപ്​. മേയ്​ 15നും ജൂണ്‍15നും ഇടയിലാണ്​ 20 ലക്ഷം അക്കൗണ്ടുകള്‍ മരിവിപ്പിച്ചതെന്നും കമ്ബനി അറിയിച്ചു. രാജ്യത്തെ പുതിയ ഐ.ടി നിയമപ്രകാരം സമൂഹമാധ്യമങ്ങളായ ട്വിറ്റര്‍, വാട്​സ്​ആപ്​ തുടങ്ങിയവ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയിരുന്നു. ‘ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സ​ാ​ങ്കേതിക വിദ്യയില്‍ നിരന്തരം നി​േക്ഷപം നടത്തുന്നുണ്ട്​. ദോഷകരമായ അല്ലെങ്കില്‍ അനാവശ്യ സന്ദേശങ്ങള്‍ തടയുകയാണ്​ ലക്ഷ്യം. ഇത്തരത്തില്‍ അസാധാരണമായ സന്ദേശങ്ങള്‍ തടയുന്നതിനായി വിപുലമായ […]

Read More

സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ […]

Read More

നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന കട തുറന്നുള്ള സമരം മാറ്റിവെച്ചു. സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീനെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച്‌ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിയത്. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കണം എന്നാവശ്യപ്പെട്ട് വ്യാപാര സംഘടനകള്‍ […]

Read More

മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി മുഴക്കിയാള്‍ അറസ്​റ്റില്‍

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി മുഴക്കിയാളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്താണ്​ പൊലീസ്​ പിടിയിലായത്​. പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് പറഞ്ഞ്​ മന്ത്രി കെ.രാധാകൃഷ്ണന്‍ ഇന്നലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മന്ത്രിയുടെ ഓഫീസിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. പട്ടികജാതി വികസന വകുപ്പിലെ ജീവനക്കാര്‍ പാവങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്നും കെ. രാധാകൃഷ്‌ണന്‍ ഇന്നലെ പറഞ്ഞിരുന്നു. പേരും […]

Read More

വ്യാപാരികളും സര്‍ക്കാരുമായുള്ള ചര്‍ച്ച പരാജയം

സംസ്ഥാനത്ത് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും നാളെ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. 14 ജില്ലകളിലും നാളെ കടകള്‍ തുറക്കുമെന്നാണ് വെല്ലുവിളി. തടയാന്‍ പൊലീസ് ശ്രമിച്ചാല്‍ അതും നേരിടാന്‍ തയ്യാറാണെന്ന നിലപാടിലാണ് വ്യാപാരികള്‍. സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സമരം നടത്തുകയാണെങ്കില്‍ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും […]

Read More