ഐഎസ്ആർഒയിൽ കൂട്ട കൊഴിഞ്ഞുപോക്ക് പ്രതിസന്ധി; 1400 ഒഴിവുകളിലേക്ക് നിയമനം
ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്കും ജീവനക്കാരുടെ കടുത്ത കുറവും മൂലമുള്ള പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ (ISRO) വൻതോതിലുള്ള നിയമന നടപടികളിലേക്ക് കടക്കുന്നു. രാജ്യത്തിന്റെ അഭിമാനകരമായ ബഹിരാകാശ ദൗത്യങ്ങളെ പോലും ബാധിക്കുന്ന തരത്തിലുള്ള തൊഴിൽ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ബഹിരാകാശ വകുപ്പാണ് അടിയന്തര നിർദേശം നൽകിയിരിക്കുന്നത്. ശാസ്ത്രജ്ഞരുടേതുൾപ്പെടെയുള്ള പ്രധാന തസ്തികകളിലെ 1400-ഓളം ഒഴിവുകൾ നികത്താനായി പ്രത്യേക റിക്രൂട്ട്‌മെന്റ് ഡ്രൈവാണ് ഇന്ന് ഐഎസ്ആർഒ നടപ്പിലാക്കുന്നത്. ഗഗൻയാൻ മനുഷ്യ ബഹിരാകാശ ദൗത്യം, ചന്ദ്രയാൻ-4 തുടങ്ങിയ അതിനിർണായക പദ്ധതികൾക്ക് തയ്യാറെടുക്കുന്ന […]