എല്‍ നിനോ കടലിലെ മത്സ്യസമ്പത്ത് കുറയ്ക്കും: ഐഎസ്ആര്‍ഒ കണ്ടെത്തല്‍
സമുദ്രങ്ങളിലെ കാലാവസ്ഥാ വ്യതിയാനമായ എല്‍ നിനോ പ്രതിഭാസം കടലിലെ മത്സ്യസമ്പത്തിനെ സാരമായി ബാധിക്കുമെന്ന് ഐഎസ്ആര്‍ഒയുടെ (ISRO) പുതിയ പഠന റിപ്പോര്‍ട്ട്. ഐഎസ്ആര്‍ഒയുടെ ‘ഓഷ്യന്‍സാറ്റ്-3’ (Oceansat-3) ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി നാഷണല്‍ റിമോട്ട് സെൻസിംഗ് സെന്ററാണ് (NRSC) ഈ നിര്‍ണായക കണ്ടെത്തലുകള്‍ പുറത്തുവിട്ടത്. എല്‍ നിനോ രൂപപ്പെടുന്നതിന്റെ ഭാഗമായി സമുദ്രോപരിതലത്തിലെ കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റങ്ങളും, ജലത്തിലെ സൂക്ഷ്മ സസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ വളര്‍ച്ചയിലുണ്ടായ കുറവുമാണ് മത്സ്യസമ്പത്തിനെ ഇല്ലാതാക്കുന്നത്. കടലിലെ ജീവജാലങ്ങളുടെയും മല്‍സ്യങ്ങളുടെയും പ്രധാന ഭക്ഷണസ്രോതസ്സാണ് ക്ലോറോഫിൽ-എ അടങ്ങിയ ഈ […]