ഹോർമുസ് കടലിടുക്കിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം; 21 മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ
പശ്ചിമേഷ്യയിൽ യുദ്ധഭീതിയും സംഘർഷവും വീണ്ടും കൊടുമുടിയിലെത്തിച്ച് അന്താരാഷ്ട്ര സമുദ്രപാതയായ ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാന്റെ അതിശക്തമായ ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് വ്യവസായ-എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഡ്രോൺ, മിസൈൽ, നേവൽ മൈൻ ആക്രമണങ്ങൾ ഉണ്ടായത്. ഇതിൽ 21 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച ‘എം.ടി എഐ ദാസ്മ’ (M/T AL DASMA) എന്ന കുവൈറ്റ് പതാകയുള്ള എണ്ണക്കപ്പലും ഉൾപ്പെടുന്നു. എന്നാൽ കപ്പലിലുണ്ടായിരുന്ന മുഴുവൻ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാൾ സ്ഥിരീകരിച്ചു. ഒമാൻ തീരത്തുള്ള […]