Blog Post

Karanavars > News >

മോഷണം ; ട്രെയിനിൽ നിന്ന് 14 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച അന്തർസംസ്ഥാന സംഘം പൊലീസിന്റെയും ആർ.പി.എഫിന്റെയും പിടിയിലായി. ബംഗാൾ സ്വദേശികളായ ബൽറാം നുനിയ, ഭവാനി മോഹൻ പാണ്ഡേ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം സംഘത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി തൃശൂർ, ആലുവ, എറണാകുളം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു ഈ സംഘം മോഷണം നടത്തിവന്നിരുന്നത്. ട്രെയിനുകളിലേക്ക് ആളുകൾ തിക്കിത്തിരക്കിക്കയറുന്ന സമയങ്ങളും, ട്രെയിൻ പുറപ്പെടാൻ തയ്യാറെടുക്കുന്ന നിമിഷങ്ങളുമാണ് ഇവർ മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. കുട്ടികളെ മുൻനിർത്തിയായിരുന്നു പ്രതികൾ പ്രധാനമായും ഇത്തരം […]

Read More

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു; ലക്ഷ്യം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ്

കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിയായ രവ്നീത് സിങ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന്റെ രാജി ഉടനടി പ്രാബല്യത്തിൽ സ്വീകരിച്ചു. രാജസ്ഥാൻ നിന്നുള്ള അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി ജൂൺ 21-ന് അവസാനിച്ചതിനെ തുടർന്നാണ് രാജി. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ബിട്ടുവിന്റെ ഈ നിർണായക തീരുമാനം. ഡൽഹിയിലെ ദീർഘകാല പാർലമെന്ററി രാഷ്ട്രീയത്തിന് ശേഷം തന്റെ മാതൃസംസ്ഥാനമായ പഞ്ചാബിൽ നേരിട്ട് പ്രവർത്തിക്കാനുള്ള […]

Read More

2022ഓടെ മുഴുവന്‍ ട്രെയിന്‍ കോച്ചുകളിലും സിസിടിവി; അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ കോച്ചുകളിലും 2022ഓടു കൂടി സിസിടിവി സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. കുറ്റവാളികളെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) സംവിധാനം ഉപയോഗിക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് പറഞ്ഞു. കോറിഡോറിനും വാതിലിന്റെ മുകളിലുമായിട്ടായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക. എന്നാല്‍, സ്വകാര്യത ലംഘിക്കുന്ന തരത്തിലായിരിക്കില്ല ക്യാമറകള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 58,600 കോച്ചുകളിലും 6100 റെയില്‍വേ സ്റ്റേഷനുകളിലും 2022 മാര്‍ച്ചോടുകൂടി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കുറ്റവാളികള്‍ കയറാതിരിക്കാന്‍ […]

Read More