പ്രതിഷേധങ്ങള്‍ അവഗണിച്ച് സിപിഎം; 83 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മത്സരിക്കുന്ന 85 പേരില്‍ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് അറിയിച്ചു. പ്രഖ്യാപിച്ചതില്‍ 74 പേര് പാര്‍ട്ടി സ്ഥാനാര്‍ഥികളും ഒന്‍പതു പേര് സിപിഎം പിന്തുണയുള്ള സ്വതന്ത്രരുമാണ്. 11 വനിതകള്‍ പട്ടികയില്‍ ഇടംപിടിച്ചു. വിദ്യാര്‍ഥി, യുവജന പ്രസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉള്‍പ്പടെ 13 യുവസ്ഥാനാര്ഥികളും മത്സര രംഗത്തുണ്ടാകുമെന്ന് വിജയരാഘവന് പറഞ്ഞു. ബിരുദധാരികളായ 48 പേരുണ്ട് സ്ഥാനാര്‍ഥിപട്ടികയില്‍. 30 […]