Blog Post

Karanavars > News >

പ്രതിപക്ഷ ഉപനേതാവ് പദവി : സിപിഐ നിർണ്ണായക തീരുമാനത്തിലേക്ക്

കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എൽ.ഡി.എഫിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോര് കനക്കുന്നു. പദവി സംബന്ധിച്ച് സമഗ്രവും നിർണ്ണായകവുമായ തീരുമാനം കൈക്കൊള്ളാൻ സിപിഐ ഒരുങ്ങുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുപാർട്ടികളുടെയും നേതാക്കൾ തമ്മിൽ നടത്തിയ പരസ്യമായ വാക്‌പോരുകൾ മുന്നണിയിലെ ഭിന്നത പരസ്യമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്ന നിലപാടിലാണ് പാർട്ടി സംസ്ഥാന നേതൃത്വമുള്ളത്. എന്നാൽ, ഈ പദവി സിപിഎം തന്നെ കൈയ്യാളുമെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പ്രഖ്യാപനമാണ് കടുത്ത […]

Read More

അട്ടപ്പാടിയിൽ സിപിഎം–സിപിഐ രണ്ടുതട്ടിൽ

ബിജെപിക്കെതിര വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ആരോപണങ്ങളുന്നയിക്കാൻ ഒപ്പമുണ്ടായിരുന്ന സിപിഐയാണ് വിമർശനവുമായി മറുവശത്ത്. വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണമുയർന്ന ഇസ്രത്ത് ജഹാൻ കേസടക്കമുള്ളവയിലെ ബിജെപി നിലപാടിനെ ഒരുമിച്ചെതിർത്ത ഇടതുമുന്നണിയാണ് സ്വന്തം പൊലീസിനെതിരെ ഉയർന്ന വ്യാജ ഏറ്റുമുട്ടൽ ആരോപണങ്ങളിൽ ഇരുപക്ഷത്തായിരിക്കുന്നത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കൈവശം വച്ചതിന്റെ പേരിൽ കോഴിക്കോട്ടെ പാർട്ടി അംഗങ്ങളായ രണ്ടു ചെറുപ്പക്കാർക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെയും സിപിഐ രംഗത്തെത്തി. പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന നിലപാട് സിപിഐ ഓരോ ദിവസവും കടുപ്പിക്കുമ്പോൾ […]

Read More