രാജ്യത്ത് 91,702 പുതിയ കൊവിഡ് രോഗികള്‍; 3,403 മരണം, രോഗമുക്തരാവുന്നവരുടെ എണ്ണം കൂടുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 91,702 പേര്‍ക്ക്. തുടര്‍ച്ചയായ നാലാം ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയാണ് എന്നത് ആശ്വാസം നല്‍കുന്നു. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് ഉയര്‍ത്തിയ ആശങ്ക ഒഴിയുന്നുവെന്നാണ് ഓരോ ദിവസവും കൊവിഡ് ബാധിതരുടെ എണ്ണം സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരുദിവസം 3,403 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ത്യയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 11,21,671 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. […]