Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Corona Archives - Karanavars

Blog Post

Karanavars > News >

ഒമിക്രോണ്‍ ഉപവകഭേദമായ ബിഎ.2 വിന് വ്യാപനശേഷി കൂടുതല്‍

ന്യൂഡല്‍ഹി: ഡെല്‍റ്റയെക്കാള്‍ വ്യാപനതോത് കൂടുതലായ ഒമിക്രോണ്‍ വകഭേദമാണ് രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് കാരണമായത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഒമിക്രോണിനെക്കാള്‍ കൂടുതല്‍ വ്യാപനശേഷിയാണ് അതിന്റെ ഉപവകഭേദമായ ബിഎ.2 വിന്. രാജ്യത്ത് ബിഎ.2 ഉപവകഭേദം പതിയെ പിടിമുറുക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജീത് സിങ് ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ബിഎ.3 ഉപവകഭേദം ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും അതോടൊപ്പം ഡെല്‍റ്റ വകഭേദത്തിന്റെ ഭീഷണി അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. […]

Read More

മൂന്നാം തരംഗത്തെ നേരിടാന്‍ കേരളം സുസജ്ജം; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്, ആശുപത്രി കിടക്കകള്‍ക്ക് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : കൊറോണയുടെ മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. സംസ്ഥാനത്ത് കൊറോണ ചികിത്സാ പ്രതിസന്ധി ചൂണ്ടിക്കാട്ടിയ മന്ത്രി എല്ലായിടത്തും മരുന്നുകളും ആവശ്യമായ സൗകര്യങ്ങളും ഉണ്ടെന്ന് വ്യക്തമാക്കി. മെഡിക്കല്‍ കോളേജുകളില്‍ പ്രതിസന്ധി ഇല്ലെന്നാണ് മന്ത്രി പറയുന്നത്. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വീണ ജോര്‍ജ്ജ് വ്യക്തമാക്കി. ആശുപത്രികളില്‍ എല്ലാം തന്നെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് കിടക്കകള്‍, നോര്‍മല്‍ ബെഡ്, ഐസിയു ബെഡ് വെന്റിലേറ്റര്‍, ഓക്‌സിജന് ബെഡ് എന്നിവ ആവശ്യാനുസരണം ഒരുക്കിയിട്ടുണ്ട്. ഇതെല്ലാം […]

Read More

കേരളത്തിന്റെ വീഴ്ച അയല്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്നു; തന്ത്രപരമായ ലോക്ക്ഡൗണ്‍ വേണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കേരളം സമര്‍ത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുമ്ബോഴും സംസ്ഥാനം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അതിന്റെ ആഘാതം അയല്‍ സംസ്ഥാനങ്ങള്‍ അനുവഭവിക്കുന്നെന്നും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തു. വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. കേരളത്തില്‍ കൊവിഡ് രോഗികളില്‍ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്. […]

Read More

സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം: കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം; ശനിയും ഞായറും സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍‍ തുടരും

തിരുവനന്തപുരം : സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ തുടരാന്‍ തീരുമാനം. കോവിഡ് വ്യാപന നിരക്ക് കുറയാത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കേരളത്തില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച്‌ നല്‍കിയ ഇളവുകള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാന്‍ തീരുമാനിച്ചത്.പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് പുറമേ മൈക്രോ കണ്ടെയിന്‍മെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കര്‍ക്കശമാക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ വെള്ളിയാഴ്ച […]

Read More

കോവിഡ് രണ്ടാം തരംഗത്തിന് പ്രധാനമന്ത്രി മാത്രമാണ് ഉത്തരവാദിയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ സ്ട്രാറ്റജി മാറ്റിയില്ലെങ്കില്‍ രാജ്യം മൂന്നും നാലും അഞ്ചും കോവിഡ് തരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ‘പ്രധാനമന്ത്രി തന്ത്രപരമായി ചിന്തിക്കുന്നേയില്ല. അദ്ദേഹം ഒരു ഇവന്‍റ് മാനേജറാണ്. ഈയവസരത്തില്‍ നമുക്ക് സംഭവങ്ങളല്ല, നയങ്ങളാണ് വേണ്ടത്. മനുഷ്യര്‍ മരിച്ചുവീഴുന്ന ഈ സന്ദര്‍ഭത്തിലെങ്കിലും മോദി ഒരു വാക്സിന്‍ നയം രൂപീകരിക്കണം‘- വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി […]

Read More

അമ്മയ്‌ക്ക് കൊവിഡ് ഫലം നെഗ‌റ്റീവ് ചോരകു‍ഞ്ഞിന് പോസി‌റ്റീവ്,​ അമ്ബരന്ന് ഡോക്‌ടര്‍മാര്‍,​ സംഭവം വാരണാസിയില്‍

വാരണാസി: ജനിച്ച്‌ നാല് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന് കൊവിഡ് പരിശോധനാഫലം പോസി‌റ്റീവ്. പക്ഷെ അമ്മയ്‌ക്ക് നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗ‌റ്റീവാണെന്നും കണ്ടെത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ എസ്‌എസ് ആശുപത്രിയിലാണ് സംഭവം. മേയ് 25നാണ് 26കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവത്തിന് മുന്‍പ് യുവതിയ്‌ക്ക് നടത്തിയ പരിശോധനയില്‍ കൊവി‌ഡ് നെഗ‌റ്റീവായിരുന്നു. ജനിച്ചയുടന്‍ കുഞ്ഞില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവം അറിഞ്ഞ് യുവതിയുടെ കുടുംബവും ഡോക്‌ടര്‍മാരും ഞെട്ടിപ്പോയി. കുറച്ചുനാളുകള്‍ക്കകം അമ്മയെയും കുഞ്ഞിനെയും വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ആശുപത്രി […]

Read More

തൊട്ടടുത്ത വീടുകളില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ എന്തൊക്കെ ചെയ്യണം, ചെയ്യാതിരിക്കണം ?

ലോകത്താകമാനം കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പേര്‍ രോഗത്തിന്റെ പിടിയിലാണ്. ഇന്ത്യയൊട്ടാകെയും സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നു. കൊവിഡ് ഇപ്പോള്‍ പലര്‍ക്കും മാനസികമായ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇത് ഭയമായി പലരിലും പടര്‍ന്നു കയറുന്നു. ഇത് രോഗികളെ നന്നായി ബാധിക്കുന്നുമുണ്ട്. ഏതു നിമിഷവും രോഗം വരാമെന്ന ചിന്ത, എന്തെങ്കിലും ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ അത് കൊവിഡാണോയെന്ന ഭയം. ഇതിന്റെ പേരില്‍ ഉറക്കം നഷ്ടപ്പെടുന്നവരും മാനസികമായ അസ്വസ്ഥതകളിലൂടെയും ഡിപ്രഷനിലൂടെയും കടന്നു പോകുന്നവരും ധാരാളമാണ് നമ്മുടെ […]

Read More

കൊവിഡ് വ്യാപനം അതിരൂക്ഷം: ഡല്‍ഹിയില്‍ ഒരാഴ്‌ചത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഒരാഴ്‌ചത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ അടുത്ത തിങ്കളാഴ്‌ചവരെയാണ് ഇത് പ്രാബല്യത്തില്‍ വരിക. കഴിഞ്ഞദിവസം 25462 പേര്‍ക്കാണ് ഡഹിയില്‍ പുതുതായി കൊവിഡ് ബാധിച്ചത്. 30 ശതമാനമായിരുന്നു ടെസ്‌റ്റ് പോസി‌റ്റിവിറ്റി നിരക്ക്. അതായത് പരിശോധിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് ആവുകയാണ്. നൂറിന് താഴെ ഐസിയു കിടക്കകള്‍ മാത്രമാണ് തലസ്ഥാനത്ത് ലഭ്യമായിട്ടുള്ളതെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.

Read More

രാ​ജ്യ​ത്തെ 24 മ​ണി​ക്കൂ​റി​നി​ടെ 2.73 ല​ക്ഷ​ത്തി​ലേ​റ​പ്പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധ

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ പിടിവിട്ട് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേരാണ് കോവിഡ് പോസിറ്റീവായത് .തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. പുതുതായി 1,619 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു . രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയര്‍ന്നു. അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,178 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,29,53,821 ആയി. 19,29,329 പേര്‍ ഇപ്പോഴും […]

Read More

രാജ്യത്ത്​ രണ്ടുലക്ഷം കടന്ന്​ കോവിഡ്​ ബാധിതര്‍; സ്​ഥിതി അതീവ ഗുരുതരം, 1,185 മരണം

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷം. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. 1185 മരണവും സ്​ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,42,91,917 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,25,47,866 പേര്‍ രോഗമുക്തി നേടി. 15,69,743പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 1,74,308 പേര്‍ക്കാണ്​ കോവിഡ്​ മൂലം ഇതുവരെ രാജ്യത്ത്​ ജീവന്‍ നഷ്​ട​െപ്പട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത്​ 11,72,23,509പേരാണ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചത്​. എന്നാല്‍ പലയിടത്തും കോവിഡ്​ വാക്​സിന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ്​ വിവരം. മഹാരാഷ്​ട്ര, […]

Read More