Blog Post

Karanavars > News >

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍; സര്‍ക്കാരിന് ആശ്വാസം

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.തുടര്‍ന്ന് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുകയായിരുന്നു. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം. ഓര്‍ഡിനന്‍സിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളിലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം […]

Read More

കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപു മരിച്ചു; തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്നു

തിരുവനന്തപുരം: ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ് ചികിത്സയിലായിരുന്ന കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപു (37) മരിച്ചു. കല്ലും കുപ്പിയും കൊണ്ടുള്ള അടിയില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ മെന്റല്‍ ദീപുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വസ്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. മണ്ണുമാഫിയ സംഘത്തിലെ ചിലര്‍ ദിവസങ്ങളായി സമീപപ്രദേശങ്ങളില്‍ ചെറിയ അക്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബുധനാഴ്ച രാത്രിയിലെ അക്രമവും എന്നാണ് പോലീസ് സംശയിക്കുന്നത്. കസ്റ്റഡിയിലുള്ളവര്‍ മണ്ണുമാഫിയ സംഘത്തിലുള്ളവരാണ്. കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിലാണ് ദീപുവിന് തലയ്ക്കടിയേറ്റത്. നിരവധി […]

Read More

ദിലീപടക്കം ആറ് പ്രതികള്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് ഹൈകോടതി ജാമ്യം അനുവദിച്ചു. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഇവര്‍ക്ക് ജാമ്യം നല്‍കിയത്. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതി സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കോ​ട​തി ഇ​രു​പ​ക്ഷ​ത്തി​ന്‍റെ​യും വാ​ദം കേ​ട്ടിരുന്നു. ദിലീപിനെക്കൂടാതെ, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് […]

Read More

സ്വപ്‌നയുടെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ല, ശിവശങ്കറിനെ പിന്തുണച്ച്‌ സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന‘ എന്ന ആത്മകഥയെ ന്യായീകരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. അന്വേഷണ ഏജന്‍സികള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും എതിരെ ശിവശങ്കര്‍ പറഞ്ഞത് ശരിയാണെന്നും ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രതിയാക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. അനുമതി ഇല്ലാതെ പുസ്തകമെഴുതിയത് ചട്ട ലംഘനമാണോയെന്ന് സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്നും ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ പ്രതികരണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും […]

Read More

മോദി സൈനിക വേഷം ധരിച്ച നടപടി: പ്രധാനമന്ത്രിയുടെ ഓഫീസിന് കോടതിയുടെ നോട്ടീസ്

ലക്‌നൗ : സൈനികരുടെ വേഷം ധരിച്ചതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസയച്ച്‌ ഉത്തര്‍പ്രദേശ് കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശന സമയത്ത് ഇന്ത്യന്‍ ആര്‍മിയുടെ വേഷം ധരിച്ചതിനാണ് പ്രയാഗ് രാജ് ജില്ലാ കോടതി നോട്ടീസയച്ചത്. ജില്ലാ ജഡ്ജി നളിന്‍ കുമാര്‍ ശ്രീവാസ്തവ ആണ് നോട്ടീസയക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ വര്‍ഷമായിരുന്നു കശ്മീരില്‍ സൈനികര്‍ക്കൊപ്പം സൈനികവേഷം ധരിച്ച്‌ മോദി ദീപാവലി ആഘോഷിച്ചത്. സൈനികരല്ലാത്ത ആളുകള്‍ സൈനികരുടെ വേഷമോ ടോക്കണ്‍ അടക്കമുള്ള ചിഹ്നങ്ങളോ ധരിക്കുന്നത് കുറ്റകരമാണെന്ന് കാണിച്ച്‌ അഭിഭാഷകനായ രാകേഷ് നാഥ് […]

Read More

നിയമത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ദിലീപ് തന്ത്രമൊരുക്കി; പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം തുടങ്ങി. പ്രതികള്‍ക്കുമേല്‍ ചുമത്തിയ കുറ്റം മാത്രമല്ല ഇവരുടെ മുന്‍കാല പശ്ചാത്തലവും കോടതി പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാനാണ് പ്രതികള്‍ ക്വട്ടേഷന്‍ കൊടുത്തത്. അസാധാരണമായ കേസാണിത്. നിയമത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ ദിലീപ് തന്ത്രമൊരുക്കിയാതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ബാലചന്ദ്രകുമാറുമായി ബന്ധവുമില്ല. ബാലചന്ദ്രകുമാര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തെ തുടര്‍ന്നാണ് ബൈജു പൗലോസിന്റെ […]

Read More

തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും അന്താരാഷ്ട്ര യാത്രികര്‍ക്കും ലക്ഷണമില്ലെങ്കില്‍ സമ്ബര്‍ക്ക വിലക്ക് വേണ്ട

തിരുവനന്തപുരം: കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും അന്താരാഷ്ട്ര യാത്രികര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെങ്കില്‍ ക്വറന്റൈന്റെ ആവശ്യമില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. തിരിച്ചെത്തുന്നവരെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്ബര്‍ക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് […]

Read More

തലസ്ഥാന ജില്ലയെ സി കാറ്റഗറിയില്‍ നിന്ന് ഒഴിവാക്കി; ആറ്റുകാല്‍ പൊങ്കാല വീടുകള്‍ കേന്ദ്രീകരിച്ച്‌, ഞായറാഴ്ച നിയന്ത്രണങ്ങള്‍ തുടരുമെന്നും അവലോകന യോഗം

തിരുവനന്തപുരം: കൊറോണ വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്തെ കൊറോണ സാഹചര്യം വിലയിരുത്താന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം ജില്ലയെ ബി കാറ്റഗറിയിലേയ്‌ക്ക് മാറ്റാനാണ് അവലോകന യോഗത്തില്‍ തീരുമാനമായത്. ഇതോടെ കൊല്ലം ജില്ല മാത്രമായിരിക്കും സി കാറ്റഗറിയില്‍ ഉണ്ടാകുക. മലപ്പുറവും, കോഴിക്കോടും എ കാറ്റഗറിയിലാണ്. കാസര്‍കോട് ജില്ല മാത്രമാണ് ഒരു കാറ്റഗറിയിലും ഉള്‍പ്പെടാത്തത്. മറ്റ് ജില്ലകള്‍ എല്ലാം ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കാസര്‍കോട് ജില്ലയില്‍ പൊതുവിലുള്ള കൊറോണ […]

Read More

കണ്ണൂര്‍ വിസി പുനര്‍നിയമനം: മന്ത്രി ബിന്ദുവിനെതിരായ ഹര്‍ജി ലോകായുക്ത തള്ളി

കണ്ണൂര്‍ സര്‍വ്വകലശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമന കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദുവിന് പിഴവോ സ്വജനപക്ഷപാതമോ ഉണ്ടായിട്ടില്ലെന്നാണ് ലോകായുക്ത വിധി പറഞ്ഞത്. പ്രോ ചാന്‍സിലര്‍ ആയ മന്ത്രിക്ക് VC നിയമനത്തില്‍ ബന്ധം ഇല്ല , പ്രൊ ചാന്‍സിലര്‍ എന്ന നിലയില്‍ മന്ത്രി നല്‍കിയത് ശുപാര്‍ശ അല്ല അഭിപ്രായം മാത്രമാണെന്നും ലോകായുക്ത വിധി പുറപ്പെടുവിച്ചു. മന്ത്രി ഗവര്‍ണര്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന് രേഖകള്‍ പരിശോധിച്ചാല്‍ പറയാന്‍ കഴിയുന്നില്ലന്നും വിധിയില്‍ പറയുന്നു […]

Read More

ജീ​വ​ന് ഭീ​ഷ​ണി; അ​സ​ദു​ദ്ദി​ന്‍ ഒ​വൈ​സി​ക്ക് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ

ന്യൂ​ഡ​ല്‍​ഹി: ഓ​ള്‍ ഇ​ന്‍​ഡ്യ മ​ജി​ലി​സെ ഇ​ത്തി​ഹാ​ദു​ല്‍ മു​സ്‌​ലി​മീ​ന്‍ (എ​ഐ​എം​ഐ​എം) നേ​താ​വും എം​പി​യു​മാ​യ അ​സ​ദു​ദ്ദി​ന്‍ ഒ​വൈ​സി​ക്ക് ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച ഒ​വൈ​സി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന് നേ​രെ വെ​ടി​വ​യ്പ്പു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് കേ​ന്ദ്ര റി​സ​ര്‍​വ് പോ​ലീ​സ് ഫോ​ഴ്‌​സി​ന്‍റെ (സി​ആ​ര്‍​പി​എ​ഫ്) ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ അ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ല്‍​നി​ന്നും ഡ​ല്‍​ഹി​ക്കു മ​ട​ങ്ങു​മ്ബോ​ളാ​ണ്‌ ഒ​വൈ​സി​യു​ടെ കാ​റി​നു നേ​രെ അ​ജ്ഞാ​ത​ര്‍ വെ​ടി​യു​തി​ര്‍​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ കാ​റി​ന്‍റെ ട​യ​റു​ക​ള്‍ പൊ​ട്ടി. എ​ന്നാ​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഡ​ല്‍​ഹി-​മീ​റ​റ്റ് എ​ക്സ്പ്ര​സ് […]

Read More