Blog Post

Karanavars > News >

സിനിമയിലെ സ്ത്രീസുരക്ഷ’ : ഇനി ഓരോ സിനിമയ്‌ക്കും ഒരോ ആഭ്യന്തര കമ്മിറ്റി

തിരുവനന്തപുരം: സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി സര്‍ക്കാര്‍. ഒരു സിനിമയ്‌ക്ക് ഒരു കമ്മിറ്റി എന്നതാണ് രൂപരേഖ. സംസ്‌കാരിക വകുപ്പും നിയമ വകുപ്പുമായും ചര്‍ച്ച ചെയ്ത് ഇതുമായി സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സുരക്ഷിതമായ തൊഴിലിടമാണ് ലക്ഷ്യമിടുന്നതെന്നും വനിത ശിശുക്ഷേമ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഉള്‍പ്പെട എല്ലാ ഘട്ടങ്ങളെയും ഒരു തൊഴിലിടമായി കണ്ട് ആഭ്യന്തര കമ്മിറ്റി രൂപീകരിക്കാനുള്ള മാര്‍ഗരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ സിനിമ […]

Read More

40,000 കടന്ന് സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1040 രൂപ!

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില (Gold Price)കുതിച്ചുയരുന്നു. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് ആയിരത്തിന് മേല്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് വില 40,000 രൂപ കടന്നു. ഒരു പവന് 40,560 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 39520 രൂപയായിരുന്ന വില ഇന്ന് 1040 വര്‍ധിച്ചാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുന്നത്. ഗ്രാമിന് 130 രൂപ കൂടി 5070 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയര്‍ന്നു. […]

Read More

നശിപ്പിച്ച തെളിവുകള്‍ തിരിച്ചുപിടിച്ച്‌ ക്രൈംബ്രാഞ്ച്; ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കും

കൊച്ചി: വധഗൂഢാലോചനക്കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി ക്രൈംബ്രാഞ്ച്. ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈലില്‍ നിന്നും നശിപ്പിച്ച ഡിജിറ്റല്‍ തെളിവുകളാണ് മുംബയിലെ ലാബില്‍ നിന്നും അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍ ഡേറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പിയും ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ടും കണ്ടെത്തിയിട്ടുണ്ട്. ആറ് മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാനാണ് ക്രൈംബ്രാഞ്ച് ദിലീപിനോടും സംഘത്തോടും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതിയില്‍ നടന്ന നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദിലീപും കൂട്ടരും ഫോണ്‍ ഹാജരാക്കിയത്. ഈ സമയം പ്രതികള്‍ തങ്ങളുടെ മൊബൈലില്‍ നിന്നും […]

Read More

പൊലീസ് വാഹനങ്ങള്‍ക്ക് പെട്രോള്‍ അടിക്കാന്‍ പണമില്ല; കടം വാങ്ങാന്‍ സര്‍ക്കാറിന്‍റെ നിര്‍ദേശം

തിരുവനന്തപുരം: പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം അടിക്കാന്‍ പണമില്ല. പേരൂര്‍ക്കടയിലെ പൊലീസ് പമ്ബിന് അനുവദിച്ച പണം തീര്‍ന്നതിനാല്‍ നെട്ടോട്ടമോടുകയാണ് വാഹനങ്ങള്‍. വീണ്ടും പണം അനുവദിക്കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളി. കെ.എസ്.ആര്‍.ടി.സി പമ്ബില്‍ നിന്നും കടമായിട്ടോ, സ്വകാര്യ പമ്ബില്‍ നിന്നോ കടമായി ഇന്ധനം മടിക്കണമെന്ന് ഡി.ജി.പി അനില്‍കാന്ത് അറിയിച്ചു. പൊലീസിന്‍റെ പെട്രോള്‍ പമ്ബില്‍ നിന്നാണ് തിരുവനന്തപുരത്തെ പൊലീസ് വാഹനങ്ങള്‍ പെട്രോള്‍ അടിച്ചിരുന്നത്. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാല്‍ എസ്.എ.പി കാമ്ബിലെ പെട്രോള്‍ പമ്ബില്‍ നിന്നും പെട്രോള്‍ വിതരണം നിര്‍ത്തി. പെട്രോള്‍ കമ്ബനികള്‍ക്ക് […]

Read More

കൊച്ചി മെട്രോയില്‍ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

കൊച്ചി മെട്രോയില്‍ വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. പരിധിയില്ലാതെ ഏതു സ്റ്റേഷനിലേക്കും സൗജന്യമായി യാത്ര ചെയ്യാം. പരിധിയില്ലാതെ ഏതു സ്റ്റേഷനിലേക്കും യഥേഷ്ടം സൗജന്യമായി യാത്ര ചെയ്യാമെന്നാണ് മെട്രോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വനിതാ ദിനത്തില്‍ ഫ്രീ മെട്രോ സര്‍വീസെന്ന ഓഫറാണ് കൊച്ചി മെട്രോ മുന്നോട്ടുവെച്ചിരിക്കുന്നത്. മാര്‍ച്ച്‌ എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം.

Read More

പുടിന്‍ ഉള്‍പ്പെടെ 100 റഷ്യക്കാര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തി ന്യൂസിലന്‍ഡ്

വെല്ലിങ്ടണ്‍: റ‍ഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉള്‍പ്പെടെ 100 റഷ്യക്കാര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തി ന്യൂസിലന്‍ഡ്. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരും റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായ നൂറ് റഷ്യക്കാര്‍ക്കാണ് യാത്രാനിരോധനമേര്‍പ്പെടുത്തിയത്. തിങ്കളാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെ ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രാലയം വിവരം അറിയിക്കുകയായിരുന്നു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണും വിദേശകാര്യ മന്ത്രി നനയ മഹൂട്ടയും സംയുക്തമായാണ് ഇവര്‍ക്ക് യാത്രാ നിരോധനമേര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍, വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, […]

Read More

ലിജു കൃഷ്ണയുടെ എല്ലാ സിനിമാ സംഘടനകളിലെയും അംഗത്വം റദ്ദാക്കണമെന്ന് ഡബ്ല്യുസിസി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ യുവ സംവിധായകന്‍ ലിജു കൃഷ്‍ണയ്‌ക്കെതിരെ ഡബ്ല്യുസിസി . സിനിമാ മേഖലയില്‍ നിന്ന് സംവിധായകനെ പ്രസ്തുത കേസ് തീര്‍പ്പാകുന്നതുവരെ വിലക്കണമെന്ന് ഡബ്ല്യുസിസി അറിയിച്ചു. ലിജു കൃഷ്ണയുടെ എല്ലാ സിനിമാ സംഘടനകളിലെയും അംഗത്വം റദ്ദാക്കണമെന്നും സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഡബ്ല്യുസിസി ആവശ്യപ്പെട്ടു. 2020ല്‍ കാക്കനാട്ടെ ഫ്ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി. കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ചോദ്യം […]

Read More

യെമന്‍ പൗരനെ വധിച്ച കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു

സന: യെമന്‍ പൗരനെ വധിച്ച കേസില്‍ ശിക്ഷാവിധിക്കെതിരെ മലയാളി യുവതി നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ കോടതി തള്ളി. നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ച വിചാരണ കോടതിയുടെ ഉത്തരവ് അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. ക്ലിനിക്ക് തുടങ്ങാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സമീപിച്ച യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദി തന്റെ പാസ്‌പോര്‍ട്ട് തട്ടിയെടുത്തുവെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കൊലപാതകം നടന്നതെന്നുമാണ് നിമിഷ പ്രിയയുെട വാദം. വിചാരണ േകാടതിയില്‍ അറബിയിലാണ് വിചാരണ നടന്നതെന്നും […]

Read More

കുതിച്ചുയരാന്‍ ഒരുങ്ങി ഇന്ധന വില; 10 രൂപയോളം വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെര‍ഞ്ഞെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ രാജ്യത്തെ ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ നവംബറില്‍ നികുതി കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചിരുന്നു. 81.50 രൂപയായിരുന്നു അന്ന് അസംസ്കൃത എണ്ണയുടെ വില. എന്നാല്‍ അതിന് ശേഷം രാജ്യാന്തര തലത്തില്‍ എണ്ണ വില ഉയര്‍ന്നിരുന്നു. എന്നാല്‍ രാജ്യത്ത് ഇന്ധനവില ഉയര്‍ത്തിയില്ല. തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സമയങ്ങളില്‍ മാത്രം കേന്ദ്ര സര്‍ക്കാരിന് വേണ്ടി എണ്ണ കമ്ബനികള്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണം മുന്‍പ് മുതല്‍ […]

Read More

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച; സെന്‍സെക്സും നിഫ്റ്റിയും ഇടിഞ്ഞു

മുംബൈ: വാരാരംഭത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ ഇടിവ്. ബോംബെ സൂചിക സെന്‍സെക്സ് 1428 പോയിന്‍റ് താഴ്ന്ന് 52,906 പോയിന്‍റിലെത്തി. ദേശീയ സൂചിക നിഫ്റ്റി 398 പോയിന്‍റ് ഇടിഞ്ഞ് 15,847 പോയിന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്സ് 2.63 ശതമാനവും നിഫ്റ്റി 2.45 ശതമാനവും ഇടിവ് രേഖപ്പെടുത്തി. മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ നെഗറ്റീവ് സോണിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 2.62 ശതമാനവും സ്‌മോള്‍ ക്യാപ് ഓഹരികള്‍ 2.41 ശതമാനവും ഇടിഞ്ഞു. റഷ്യ–യുക്രെയ്ന്‍ പ്രതിസന്ധി […]

Read More