ശ്രീലങ്കയ്ക്ക് വീണ്ടും സഹായവുമായി ഇന്ത്യ; നൂറ് കോടി ഡോളര്‍ കൂടി വായ്പ പ്രഖ്യാപിച്ചു; നന്ദി അറിയിച്ച് പ്രസിഡന്റ്
കൊളംബോ: കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസമായി വീണ്ടും ഇന്ത്യയുടെ സഹായം. ഭക്ഷണവും മരുന്നും ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി നൂറു കോടി ഡോളര്‍ കൂടിയാണ് ലങ്കയ്ക്ക് ഇന്ത്യ വായ്പയായി നല്‍കുന്നത്. കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ 50 കോടി ഡോളര്‍ രാജ്യത്തിന് വായ്പ നല്‍കിയിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക സഹായം. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് […]