Blog Post

Karanavars > News >

ദേശീയ പണിമുടക്ക് ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ദേ​ശീ​യ പ​ണി​മു​ട​ക്കി​ലെ അ​ക്ര​മം ബ​ന്ദി​നും ഹ​ര്‍​ത്താ​ലി​നും സ​മാ​ന​മാ​യി മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.സ​തീ​ശ​ന്‍. ജ​ന​ങ്ങ​ളു​ടെ ക​ര​ണ​ത്ത​ടി​ക്കാ​നും തു​പ്പാ​നും ഒ​രു സ​മ​ര​ക്കാ​ര്‍​ക്കും സ്വാ​ത​ന്ത്ര്യ​മി​ല്ല. ഇ​താ​ണോ ന​വ​കേ​ര​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സാമൂഹിക ആഘാത പഠനത്തിന്റെ മറവില്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. സാമൂഹിക ആഘാതപഠനത്തിന് കല്ലിടേണ്ട ആവശ്യമില്ല. കെ റെയില്‍ കല്ലിട്ട് കേരളത്തെ പണയപ്പെടുത്തി ജൈക്കയില്‍ നിന്നും ലോണ്‍ വാങ്ങിക്കാനും അഴിമതി നടത്താനുമാണ് […]

Read More

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വമ്ബന്‍ തിരിച്ചടി: ഭൂരിപക്ഷം നഷ്ടമായി

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വമ്ബന്‍ തിരിച്ചടി. അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്ബുതന്നെ പാകിസ്ഥാന്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇമ്രാന്റെ പി.ടി.ഐക്ക് ഭൂരിപക്ഷം നഷ്ടമായി. അതേസമയം, ഇമ്രാന്റെ പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാന്‍ (എം.ക്യു.എം–പി) പ്രതിപക്ഷമായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി ധാരണയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളും എം.ക്യു.എമ്മും തമ്മില്‍ […]

Read More

ഐ ടി പാര്‍ക്കുകളില്‍ പബ്ബുകള്‍ വരും,​ മദ്യശാലകളുടെ എണ്ണം കൂട്ടും; പുതിയ മദ്യനയത്തിന് അംഗീകാരം

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഐടി മേഖലയില്‍ പബ്ബ് അനുവദിക്കാനും മദ്യശാലകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു. പത്ത് വര്‍ഷം പ്രവൃത്തി പരിചയമുള്ളതും മികച്ച പേരുള്ളതുമായ ഐടി സ്ഥാപനങ്ങള്‍ക്കാകും പബ്ബ് അനുവദിക്കുക. ഇവിടേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല. വീര്യം കുറഞ്ഞ മദ്യമെത്തിക്കാനും ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടാനും തീരുമാനമായിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന് 170 ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. സ്ഥലസൗകര്യമുള്ളിടത്ത് ആധുനിക സംവിധാനങ്ങളോടെ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനം. പാര്‍ക്കിംഗ് സൗകര്യവും ആളുകള്‍ക്ക് ക്യൂ […]

Read More

ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് ദിലീപ്; കാവ്യാമാധവനെ ഉടന്‍ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. എട്ടാംപ്രതി ദിലീപിനെ രണ്ട് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ കാവ്യാമാധവനും ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സന്റ് മൊഴി മാറ്റിയതിന് പിന്നില്‍ കാവ്യയ്ക്ക് പങ്കുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍. നടിയെ അക്രമിച്ച കേസിലെ നാലാം പ്രതി വിജീഷ് സംഭവത്തിന് ശേഷം സ്ഥാപനത്തിലെത്തി ദിലീപോ കാവ്യയോ മറ്റു ബന്ധുക്കളോ […]

Read More

കൊല്ലത്ത് സര്‍വേ തുടങ്ങും മുമ്ബേ പ്രതിഷേധം; ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടു, ജഡ്ജിക്ക് ആത്മഹത്യാകുറിപ്പ്

കൊല്ലം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗാമായുള്ള കല്ലിടിനെതിരെ കൊല്ലം തഴുത്തലയില്‍ വലിയ പ്രതിഷേധം. ബുധനാഴ്ച ഉദ്യോഗസ്ഥര്‍ എത്തുമെന്ന് അറിഞ്ഞതോടെയാണ് രാവിലെ മുതല്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. വീടിന് മുമ്ബില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവെച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ വന്നാല്‍ ഇതിന് തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്നാണ് വീട്ടുടമയുടെ ഭീഷണി. ഇതോടൊപ്പം ജില്ലാ ജഡ്ജിക്കായി ആത്മഹത്യാ കുറിപ്പും എഴുതിവെച്ചിട്ടുണ്ട്. മരണത്തിന് ഉത്തരവാദി കെ റെയില്‍ ഉദ്യോഗസ്ഥരും പൊലീസുകാരുമായിരിക്കുമെന്നാണ് കത്തിലുള്ളത്. ഡിസംബര്‍ 20നും ഇവിടെ സര്‍വേ നടന്നിരുന്നു. അന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇവിടെ […]

Read More

ഇന്ധനക്കൊള്ള തുടരുന്നു; ഒരാഴ്ച കൊണ്ട് പെട്രോളിന് കൂടിയത് ആറ് രൂപയിലധികം

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 6 രൂപ 10 പൈസയാണ് ഒരാഴ്ച കൊണ്ട് പെട്രോളിന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 112.47ഉം ഡീസലിന് 98.93 രൂപയുമായി. എറണാകുളത്ത് 110.3, 97.33, കോഴിക്കോട് 110.58, 97.61 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില. യു പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ […]

Read More

പല ചോദ്യങ്ങള്‍ക്കും ദിലീപിന് ഉത്തരമില്ല; ബാലചന്ദ്രകുമാറിനെ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി അന്വേഷണസംഘം; ഇനി ചോദ്യം ചെയ്യല്‍ ഒന്നിച്ചിരുത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചു വരുത്തി അന്വേഷണ സംഘം. ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയാണ് ദിലീപിനെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച ദൃശ്യം ദിലീപ് വീട്ടിലിരുന്നു ഫോണില്‍ കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പല ചോദ്യങ്ങള്‍ക്കും ദിലീപ് കൃത്യമായ ഉത്തരം നല്‍കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ഇന്ന് രാവിലെ 10.30 മുതല്‍ ദിലീപിനെ ചോദ്യം ചെയ്യുകയാണ്. ഇത്തരത്തിലൊരു ദൃശ്യം തന്റെ പക്കല്‍ ഇല്ലെന്നും അതിനെ കുറിച്ച്‌ […]

Read More

ദേവികുളം എം.എല്‍.എയ്ക്ക് നേരെ പൊലിസ് മര്‍ദ്ദനം: പൊലിസിനെതിരേ ഗുരുതര ആരോപണം

ഇടുക്കി: മൂന്നാറില്‍ പണിമുടക്ക് യോഗത്തില്‍ സംസാരിക്കാനെത്തിയ എം.എല്‍.എ എ.രാജയ്ക്ക് നേരെ പൊലിസ് മര്‍ദ്ദനം. വാഹനങ്ങള്‍ തടയുന്നതിനിടെ പൊലിസുമായുണ്ടായ ഉന്തും തള്ളിനുമിടയിലാണ് എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റത്. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. പൊലീസ് ഏകപക്ഷീയമായി സമരക്കാരെ മര്‍ദിക്കുകയായിരുന്നെന്ന് എ രാജ പറഞ്ഞു. മൂന്നാര്‍ എസ്‌എഐ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദിച്ചതെന്ന് എംഎല്‍എ പറഞ്ഞു. പണിമുടക്കിന്റെ ഭാഗമായി സമരാനുകൂലികള്‍ മൂന്നാറില്‍ നടത്തിയ യോഗത്തില്‍ സംസാരിച്ചത് എ രാജയായിരുന്നു. പരിപാടിയുടെ ഭാഗമായി വേദിയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ റോഡിലേക്ക് അല്‍പം നീങ്ങിയ നിലയിലായിരുന്നു. ശേഷം റോഡിലൂടെ കടന്ന് […]

Read More

‘ഞാന്‍ തകര്‍ത്ത് കളയും; അയാളോട് പറഞ്ഞേക്കൂ’; സെലന്‍സ്കിക്ക് മറുപടിയുമായി പുട്ടിന്‍

യുദ്ധം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും തരിമ്ബ് വിട്ടുവീഴ്ചയ്ക്ക് പുട്ടിന്‍ തയ്യറല്ലെന്നാണ് ഏറ്റവും പുതിയ സംഭവങ്ങള്‍ നല്‍കുന്ന സൂചന. അനൗദ്യോഗികമായി സമാധാന ശ്രമം നടത്തിയ പുട്ടിന്റെ അടുത്ത അനുയായിയും ചെല്‍സി ഫുട്ബോള്‍ ക്ലബിന്റെ ഉടമയുമായ റോമന്‍ അബ്രമോവിച്ചിനോട് അല്‍പം കടന്ന പ്രതികരണം പുട്ടിന്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. സെലന്‍സ്കി സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ കത്ത് പുട്ടിന് അബ്രമോവിച്ച്‌എത്തിയപ്പോള്‍ ‘തകര്‍ത്ത് കളയും, അയാളോട് പോയി പറഞ്ഞേക്കൂ‘ എന്നായിരുന്നു പുട്ടിന്റെ പ്രതികരണം. ഇസ്താംബൂളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇന്ന് ചര്‍ച്ച […]

Read More

സില്‍വര്‍ ലൈന്‍: സര്‍വ്വേ തടയാനാകില്ല;ഹരജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വ്വേ തടയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.സര്‍വ്വേ തടയണമെന്നാവശ്യപ്പെട്ട് കോട്ടയം,എറണാകുളം സ്വദേശികളായ എതാനും പേര്‍ നല്‍കിയ ഹരജികളാണ് ഹൈക്കോടതി തള്ളിയത്. സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിഞ്ജാപനം നിയമപരമല്ല,റെയില്‍വേയുടെ സ്‌പെഷ്യല്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരാണ് വിഞ്ജാപനം പുറപ്പെടുവിക്കേണ്ടതെന്നും ഈ സാഹചര്യത്തില്‍ സര്‍വ്വേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ കെ റെയില്‍ റെയില്‍വേയുടെ സ്‌പെഷ്യല്‍ പ്രോജക്ടല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.സര്‍ക്കാരിന്റെ വാദം […]

Read More