Blog Post

Karanavars > News >

ഡിസിസി പുനസംഘടന; സുധാകരന്‍ – സതീശന്‍ തര്‍ക്കം രൂക്ഷമായി

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ഭന്നതയെ തുടര്‍ന്ന് ഡിസിസി പുനസംഘടനയും അനിശ്ചിതത്വത്തിലായി. രണ്ടര മാസം മുമ്ബ് കരട് പട്ടിക നല്‍കിയിട്ടും സതീശന്‍ മാറ്റം നിര്‍ദേശിക്കാത്തതാണ് സുധാകരന്റെ അതൃപ്തിക്ക് കാരണം. ഈ സഹാചര്യത്തില്‍ അടിയന്തിരമായി കെപിസിസി ഭാരവാഹികളുടെ യോഗം ഓണ്‍ലൈനില്‍ നടക്കുകയാണ്.ഒരുപക്ഷേ ഡിസിസി പുനസംഘടന നിര്‍ത്തിവയ്ക്കാനും സാധ്യതയുണ്ട്.

Read More

‘കുറഞ്ഞ വിലയ്‌ക്ക് ലഭിക്കുമ്ബോള്‍ വേണ്ടെന്ന് വെയ്‌ക്കില്ല’ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കയുടെ അതൃപ്തി മറികടന്ന് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ.നാല് ദിവസത്തേയ്‌ക്കുള്ള ക്രൂഡ് ഓയില്‍ ഇന്ത്യയ്‌ക്ക് ലഭിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ‘റഷ്യ കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയില്‍ ഇന്ത്യയ്‌ക്ക് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യ താത്പര്യവും രാജ്യത്തിന്റെ ഊര്‍ജ്ജ താത്പര്യവും കണക്കിലെടുത്ത് ഇന്ത്യ എന്ത് നടപടിയും സ്വീകരിക്കും.’ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയില്‍ ലഭിക്കുകയാണെങ്കില്‍ അത് വാങ്ങാതിരിക്കേണ്ട ആവശ്യം ഇന്ത്യയ്‌ക്കില്ല. നാല് […]

Read More

സഹോദരന്റെ മൃതദേഹം കുഴിച്ചിടാന്‍ സാബുവിനെ സഹായിച്ചത് സുഹൃത്ത്, പ്രതി പിടിയില്‍

തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവിനെ സഹോദരന്‍ കുഴിച്ച്‌ മൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി കെ.ജെ സാബുവിന്റെ സുഹൃത്ത് സുനിലാണ് പിടിയിലായത്. കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചത് സുനിലാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ മാര്‍ച്ച്‌ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം കുഴിച്ചു മൂടിയെന്നായിരുന്നു പ്രതിയായ സഹോദരന്‍ സാബുവിന്റെ മൊഴി. എന്നാല്‍ കഴുത്ത് ഞെരിച്ചപ്പോള്‍ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി […]

Read More

കെഎസ്‌ആര്‍ടിസി ബസിടിച്ചു യുവാക്കളുടെ മരണം; ഡ്രൈവര്‍ക്കെതിരെ നരഹത്യ കേസ്

പാലക്കാട്: കുഴല്‍മന്ദത്തു യുവാക്കള്‍ കെഎസ്‌ആര്‍ടിസി ബസിടിച്ചു മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പോലീസ് നരഹത്യയ്ക്കു കേസെടുത്തു. ഡ്രൈവര്‍ സി.എല്‍. ഔസേപ്പിനെതിരെ ജാമ്യമില്ലാ വകുപ്പായ ഐപിസി 304 ആണ് ചുമത്തിയിരിക്കുന്നത്. ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് നടപടി. അപകടം കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മനപൂര്‍വമുണ്ടാക്കിയതെന്നാണ് യുവാക്കളുടെ കുടുംബം ആരോപിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് പാലക്കാടുനിന്ന് എറണാകുളത്തേക്കു വന്ന കെഎസ്‌ആര്‍ടിസി ബസിനും ലോറിക്കും ഇടയില്‍പ്പെട്ടു ബൈക്ക് യാത്രക്കാരായ പാലക്കാട് കാവിശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍ഗോഡ് സ്വദേശി സാബിത്ത് […]

Read More

ദേശീയ രാഷ്ട്രീയത്തില്‍നിന്ന് ആന്റണി വിടവാങ്ങുന്നു; ഇനി കേരളത്തില്‍

ന്യൂഡല്‍ഹി: എ.കെ ആന്റണി ദേശീയ രാഷ്ട്രീയത്തിലെ സജീവ പങ്കാളിത്തത്തില്‍നിന്ന് വിടവാങ്ങി നാട്ടിലേക്ക് മടങ്ങുന്നു. ഈ മാസം അവസാനം അദ്ദേഹം തിരുവനന്തപുരത്തെ സ്വന്തം വീടായ ‘അഞ്ജന‘ത്തില്‍ തിരിച്ചെത്തും. അധികാരരാഷ്ട്രീയത്തിന്റെ ഭാഗമല്ലാതെ ഇനിയുള്ള കാലം കേരളത്തില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ശനിയാഴ്ചയാണ് സാങ്കേതികമായി രാജ്യസഭയിലെ കാലാവധി പൂര്‍ത്തിയാവുന്നത്. രാജ്യസഭയിലെ ഔദ്യോഗിക യാത്രയയപ്പ് വേളയില്‍ പങ്കെടുത്ത് രണ്ടു ദിവസം മുമ്ബേ അദ്ദേഹം പാര്‍ലമെന്റിന്റെ പടവുകള്‍ ഇറങ്ങി. രണ്ടാം തവണയും കോവിഡ് ബാധിച്ചതിന്റെ ക്ഷീണംമൂലം അവസാന പ്രവൃത്തി ദിവസം പാര്‍ലമെന്റില്‍ പോയില്ല. യാത്രയയപ്പ് ചടങ്ങില്‍ […]

Read More

‘ബസ് ചാര്‍ജ് വര്‍ധനാ ഉത്തരവ് പെട്ടെന്നിറക്കണം’; ബസുടമകള്‍ ഗതാഗത മന്ത്രിയെ കണ്ടു

ബസ് ചാര്‍ജ് വര്‍ധന ഉത്തരവ് വേഗത്തിലിറക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെ കണ്ടു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റം വരുത്തണമെന്നും അവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മന്ത്രിക്ക് അവര്‍ നിവേദനം നല്‍കി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കായാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിന്നീടുന്ന ഓരോ കിലോമീറ്ററിനും 1 രൂപ വര്‍ധിപ്പിക്കാനും തീരുമാനിച്ചു. എന്നാല്‍ വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. […]

Read More

കേരളത്തില്‍ നിന്നും ഗോവയിലേയ്ക്ക് വിദ്യാര്‍ത്ഥികള്‍ ടൂറുപോയ ബസിന് തീപിടിച്ചു

പനാജി: കണ്ണൂരില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഗോവയിലേയ്ക്ക് ഉല്ലാസയാത്ര പോയ ബസിന് തീപിടിച്ചു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചുവെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകട സമയത്ത് ബസില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ അഞ്ചരയോടെ ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് ബസിന് തീ പിടിച്ചത്. എങ്ങനെയാണ് തീ പിടിച്ചത് എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എഞ്ചിനില്‍ നിന്ന് പുക വരുന്നുവെന്ന് ആളുകള്‍ ഡ്രെെവറോട് പറഞ്ഞെങ്കിലും അദ്ദേഹം ഇത് ശ്രദ്ധിച്ചില്ല. തുടര്‍ന്ന് ബസ് കത്താന്‍ തുടങ്ങിയതോടെയാണ് […]

Read More

‘ഏപ്രില്‍ ഫൂള്‍ പാശ്ചാത്യ സംസ്കാരം, ഇന്ത്യക്കാര്‍ക്ക് ഇന്ന് അച്ഛേ ദിന്‍’; പരിഹാസവുമായി തരൂര്‍

ന്യൂഡല്‍ഹി: ലോക വിഡ്ഢി ദിനമായ ഏപ്രില്‍ ഒന്ന് സുഹൃത്തുക്കളെയും മറ്റും പറ്റിക്കാനുള്ള അവസരമായിട്ടാണ് ആളുകള്‍ ഉപയോഗപ്പെടുത്തുന്നത്. ഇതിനിടെ ലോക വിഡ്ഢി ദിനവുമായി ബന്ധപ്പെടുത്തി നരേന്ദ്ര മോദി സര്‍ക്കാറിനെ പരിഹസിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ‘ഏപ്രില്‍ ഫൂള്‍ നമ്മുടെ സംസ്കാരത്തില്‍ പെട്ടതല്ല. അത് പാശ്ചാത്യ ആശയമാണ്. ഇന്ത്യയില്‍ അത് അച്ഛേ ദിന്‍ ആണ്‘ ഇ​ങ്ങനെയായിരുന്നു ശശി തരൂരിന്റെ പോസ്റ്റ്. നല്ല ദിവസങ്ങള്‍ എത്തി എന്ന് അര്‍ത്ഥം വരുന്ന ‘അച്ഛേ ദിന്‍‘ മോദി സര്‍ക്കാരിന്റെ മുദ്രാവാക്യമാണ്. എന്നാല്‍ […]

Read More

പയ്യാമ്ബലം ബീച്ചില്‍ ഒമര്‍ ലുലു, ബാബു ആന്റണി ചിത്രം ‘പവര്‍ സ്റ്റാറിന്’ വര്‍ണ്ണാഭമായ തുടക്കം

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാബു ആന്റണി ചിത്രമാണ് ‘പവര്‍ സ്റ്റാര്‍‘ . ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലു ആണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം വൈകിയ സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ആയിരക്കണക്കിന് സിനിമാപ്രേമികളുടെ സാന്നിധ്യത്തില്‍ ഇന്നലെ കണ്ണൂര്‍ പയ്യാമ്ബലം ബീച്ചില്‍ സ്വിച്ചോണ്‍ നടന്നത്. തുടര്‍ന്ന് ഒമര്‍ ലുലു ചിത്രത്തിലെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തി. തുടര്‍ന്ന് ഡി ജെ പാര്‍ട്ടി നടക്കുകയും ചെയ്തു. 2020ന്റെ ആദ്യ പകുതിയില്‍ പ്രഖ്യാപിക്കപ്പെട്ട […]

Read More

എ​ല്‍​ഡി​എ​ഫി​ല്‍ വ​ര​ണ​മെ​ങ്കി​ല്‍ കാ​പ്പ​ന്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ടി​യേ​രി

കോ​ട്ട​യം: പാ​ലാ എം​എ​ല്‍​എ മാ​ണി സി.​കാ​പ്പ​ന് എ​ല്‍​ഡി​എ​ഫി​ലേ​ക്ക് വ​രാ​നാ​കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. വ​ര​ണ​മെ​ങ്കി​ല്‍ അ​ദ്ദേ​ഹം എം​എ​ല്‍​എ സ്ഥാ​നം രാ​ജി വ​യ്ക്ക​ണ​മെ​ന്നും കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി. കാ​പ്പ​ന്‍റെ എ​ല്‍​ഡി​എ​ഫ് പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ ദി​വ​സം യു​ഡി​എ​ഫി​നെ​തി​രെ കാ​പ്പ​ന്‍ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കാ​പ്പ​ന്‍ എ​ല്‍​ഡി​എ​ഫി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മോ​യെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച​ത്. ‍യു​ഡി​എ​ഫി​ല്‍ ത​ന്നെ ത​ഴ​യു​ന്നു​വെ​ന്നാ​യി​രു​ന്നു കാ​പ്പ​ന്‍റെ ആ​രോ​പ​ണം. മു​ട്ടി​ല്‍ മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യു​ഡി​എ​ഫ് സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത​തും സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ […]

Read More