Blog Post

Karanavars > News >

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയിലെ ടൊറന്റോയില്‍ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക് വാസുദേവ്(21) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ്‌വേ സ്റ്റേഷന് പുറത്തുവച്ചാണ് കാര്‍ത്തിക്കിനു വെടിയേറ്റതെന്നാണ് ലഭ്യമായ വിവരം. കാര്‍ത്തിക്കുമായി വ്യാഴാഴ്ചയും സംസാരിച്ചിരുന്നെന്ന് പിതാവ് ജിതേഷ് വാസുദേവ് പറഞ്ഞു. പാര്‍ട് ടൈം ജോലി നോക്കുന്ന റസ്റ്ററന്റിലേക്കു പോകുന്ന വഴിയാണ് കാര്‍ത്തിക്കിന് വെടിയേറ്റത്. പഠനത്തിനായി ജനുവരിയിലാണ് കാര്‍ത്തിക് കാനഡയില്‍ എത്തിയത്. വിദ്യാര്‍ഥിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി. കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും […]

Read More

മമ്മൂട്ടി‍ എന്റെ എടുത്ത് വരണം; മകളുടെ കഥ സിനിമയാക്കണം; എനിക്ക് ചാന്‍സും വേണം; എന്നാലേ ജനങ്ങള്‍ക്ക് ഇഷ്ടപ്പെടൂ; ജിഷയുടെ അമ്മ

എറണാകുളം: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി നടന്‍ മമ്മൂട്ടിക്കെതിരെ ആരോപണവുമായി രംഗത്ത്. മമ്മൂട്ടി ഇതുവരെ തന്നെ കാണാന്‍ വന്നിട്ടില്ലെന്നും തിരിഞ്ഞുനോക്കിയില്ലെന്നും രാജേശ്വരി പറയുന്നു. മമ്മൂട്ടിയുടെ സി.ബി.ഐ സിനിമ പോലെ മകളുടെ കഥ ആരെങ്കിലും സിനിമയാക്കി, സത്യം പുറത്തുകൊണ്ടുവന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്ന് രാജേശ്വരി വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു. താന്‍ സീരിയലില്‍ കാശ് കൊടുത്ത് അഭിനയിച്ചു എന്ന് ചിലര്‍ പറയുന്നത് സത്യമല്ലെന്നും ഇവര്‍ പറയുന്നു. ‘മമ്മൂട്ടി എന്റെ അടുത്ത് വരും എന്ന് ഞാന്‍ കരുതി. ഇത്രയും ക്രൂരമായി […]

Read More

ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം; അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് ചേരും

ഇന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നിര്‍ണായക ദിനം. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പിനായി പാകിസ്താന്‍ ദേശീയ അസംബ്ലി ഇന്ന് ചേരും.രാവിലെ 10.30 നാണ് സഭ ചേരുന്നത്. ഇതിനിടെ പാക് സര്‍ക്കാരിനെ യുഎസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. ജനങ്ങളോട് തെരുവിലിറങ്ങാന്‍ അഭ്യര്‍ത്ഥിച്ച അദ്ദേഹം പോരാട്ടത്തില്‍ പങ്ക് ചേരുമെന്നും പറഞ്ഞു. സഭയില്‍ നേരത്തെ തന്നെ ഭൂരിപക്ഷം നഷ്ടമായ ഇമ്രാന് അവിശ്വാസ പ്രമേയത്തെ അതിജീവിക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍, അവസാന പന്തിലും പോരാടുമെന്ന് വ്യാഴാഴ്ച രാത്രിയിലെ കോടതിവിധിക്ക് പിന്നാലെ […]

Read More

വില്‍ സ്മിത്തിന് പത്ത് വര്‍ഷം വിലക്ക്

ലോസ് ആഞ്ജലീസ്: ഓസ്‌ക്കര്‍ ചടങ്ങുകളില്‍ പങ്കെടുക്കുന്നിതില്‍ നിന്ന് നടന്‍ വില്‍ സ്മിത്തിനെ പത്ത് വര്‍ഷത്തേയ്ക്ക് വിലക്കി. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയപ്പോള്‍ ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ചതിനാണ് ഓസ്‌ക്കര്‍ സംഘാടകരായ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആന്‍ഡ് സയന്‍സസ് സ്മിത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ട് മുതലാണ് സ്മിത്തിനെതരായ നടപടി പ്രാബല്യത്തില്‍ വരിക. സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, വൂപ്പി ഗോള്‍ഡ്ബെര്‍ഗ് എന്നിവരടക്കമുള്ള ബോര്‍ഡംഗങ്ങള്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് സ്മിത്തിനെതിരേ നടപടി കൈക്കൊള്ളാന്‍ […]

Read More

ഡോക്ടറേറ്റ് വ്യാജമെന്ന് തെളിയിക്കാനായില്ല; ഷാഹിദക്കെതിരായ ഹര്‍ജി ലോകായുക്ത തള്ളി

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന ഹര്‍ജി തള്ളി ലോകായുക്ത. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നായിരുന്നു പരാതിക്കാരിയുടെ വാദം. എന്നാല്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതികള്‍ പരിഗണിക്കാനുള്ള സംവിധാനം ഇല്ലെന്നും അതിനാല്‍ പരാതി പരിഗണിക്കാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. ഡോക്ടറേറ്റ് വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പരാതിക്കാരിക്ക് ക്രൈം ബ്രാഞ്ചിനേയോ വിജിലന്‍സിനേയോ സമീപിക്കാമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു ലോകായുക്തയില്‍ ഉന്നയിച്ച പരാതി. വനിതാ കമ്മീഷന്‍ […]

Read More

‘സമ്മതം വാങ്ങി കെ റെയില്‍ സര്‍വേ നടത്താനാകില്ല’; ഹൈക്കോടതിയില്‍ നിലപാടറിയിച്ച്‌ സര്‍ക്കാര്‍

സ്ഥലയുടമക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കി സമ്മതം വാങ്ങി കെ റെയില്‍ സര്‍വേ നടത്താനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.ഇത്തരത്തില്‍ സമ്മതം വാങ്ങി സര്‍വേ നടത്തിക്കൂടെയെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന് മറുപടി പറയവേയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ബാങ്കുകള്‍ ലോണ്‍ നല്‍കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റി വെച്ചു. അതേസമയം വലിയ മഞ്ഞ കല്ലും നോട്ടീസുമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നതെന്ന് കോടതി വിലയിരുത്തി. സര്‍വേ നടത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ […]

Read More

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കി സുപ്രീംകോടതി. ഡാം സുരക്ഷാ അതോറിറ്റി പ്രവര്‍ത്തന സജ്ജമാകുന്നത് വരെ അണക്കെട്ടിന്‍റെ സുരക്ഷാ സംബന്ധിച്ച എല്ലാ അധികാരങ്ങളും മേല്‍നോട്ട സമിതിക്ക് കോടതി നല്‍കി. അണക്കെട്ടിന്‍റെ റൂള്‍ കര്‍വ് സംബന്ധിച്ച്‌ ഇനി മുതല്‍ മേല്‍നോട്ട സമിതിക്ക് തീരുമാനമെടുക്കാം. എത്ര അടി വെള്ളം സൂക്ഷിക്കാം, എപ്പോല്‍ വെള്ളം തുറന്നുവിടണം അടക്കം സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മേല്‍നോട്ട സമിതിക്ക് അന്തിമ തീരുമാനം എടുക്കാന്‍ സാധിക്കും.

Read More

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കിട്ടും. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തെക്കേ ഇന്ത്യക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ ഇടിമിന്നലൊട് കൂടിയ മഴ അടുത്ത അഞ്ച് ദിവസം വരെ തുടരാനാണ് സാധ്യത. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന് മുകളില്‍ ചക്രവാതചുഴി […]

Read More

തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം വെ​ടി​ക്കെ​ട്ടി​ന് അ​നു​മ​തി. കേ​ന്ദ്ര ഏ​ജ​ന്‍​സി​യാ​യ പെ​സോ ആ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.കു​ഴി മി​ന്ന​ലി​നും അ​മി​ട്ടി​നും മാ​ല​പ്പ​ട​ക്ക​ത്തി​നും ഗു​ണ്ടി​നു​മാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. മേ​യ് 11ന് ​പു​ല​ര്‍​ച്ചെ വെ​ടി​ക്കെ​ട്ട് ന​ട​ത്തും. സാം​പി​ള്‍ വെ​ടി​ക്കെ​ട്ട് മേ​യ് എ​ട്ടി​നു ന​ട​ത്തും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു തൃ​ശൂ​ര്‍ പൂ​രം ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ദേ​വ​സ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​രു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ല്ലാ ച​ട​ങ്ങു​ക​ളോ​ടും കൂ​ടി പൂ​രം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

Read More

എടിഎം കാര്‍ഡില്ലാതെ പണം പിന്‍വലിക്കാം; വന്‍ പ്രഖ്യാപനം നടത്തി ആര്‍ബിഐ

ന്യൂഡല്‍ഹി| ബേങ്ക് ഉപഭോക്താക്കള്‍ക്ക് യുപിഐയുടെ സഹായത്തോടെ ഏത് ബേങ്കിന്റെയും എടിഎമ്മുകളില്‍ നിന്നും കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നിലവില്‍ എടിഎമ്മുകള്‍ വഴി കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ചില ബേങ്കുകളില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ യുപിഐ ഉപയോഗിച്ച്‌ എല്ലാ ബേങ്കുകളിലും എടിഎം നെറ്റ് വര്‍ക്കുകളിലും കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കാര്‍ഡില്ലാതെ പണം പിന്‍വലിക്കുന്നതിലൂടെ സ്‌കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ്, ഉപകരണത്തില്‍ കൃത്രിമം […]

Read More