കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്
ഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.ഓണ്‍ലൈനായിട്ടാണ് യോഗം നടക്കുക. രാജ്യത്ത് നാലാം തരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍ പ്രധാനമന്ത്രി വിലയിരുത്തും. പ്രതിദിന കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി, കേരളം, മഹാരാഷ്ട്ര, യുപി, ഹരിയാന സംസ്ഥാനങ്ങളില്‍ പുതിയ വകഭേദത്തിന്റെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയേക്കും. ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. […]