Blog Post

Karanavars > News >

പരാതി നല്‍കാനെത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

പട്ന: പരാതി നല്‍കാനെത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.ബിഹാര്‍ സഹര്‍സ ജില്ലയിലാണ് സംഭവം.പൊലീസ് സ്റ്റേഷനില്‍ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് ബിഹാറിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. നൗഹട്ട പൊലീസ് സ്‌റ്റേഷനിലെ ദര്‍ഹാര്‍ ഔട്ട്‌പോസ്റ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശശിഭൂഷണ്‍ സിന്‍ഹയെയാണ് സസ്പെന്‍ഡ് ചെയ്തത്. ശശിഭൂഷണ്‍ സിന്‍ഹ ഷര്‍ട്ട് ധരിക്കാതെ മസാജ് ചെയ്യിപ്പിക്കുന്നതും ഫോണില്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

Read More

സെക്രട്ടേറിയറ്റിനു മുന്നില്‍ യുവാക്കളുടെ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ മൂന്നു യുവാക്കളുടെ ആത്മഹത്യാ ശ്രമം.ദേഹത്തു പെട്രോളൊഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തീകൊളുത്തും മുന്‍പു പൊലീസെത്തി വെള്ളമൊഴിച്ചു. മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. വധഭീഷണിയുണ്ടായിട്ടും പൊലീസ് സംരക്ഷണം നല്‍കുന്നില്ലെന്നാണ് യുവാക്കളുടെ ആരോപണം. ശരീരത്തില്‍ പെട്രോളൊഴിച്ചു റോഡിലിറങ്ങിയ യുവാക്കള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. അനുനയിപ്പിച്ചാണു മൂവരെയും കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണു സംഭവം. ഇതുമൂലം സെക്രട്ടേറിയറ്റിനു മുന്നില്‍ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി. ബിസിനസില്‍ പങ്കാളിയായ മറ്റൊരാള്‍ വധിക്കാന്‍ ശ്രമിക്കുനെന്നാണു യുവാക്കളുടെ ആരോപണം. പരാതി […]

Read More

കേരളത്തെ ഗുജറാത്താക്കാന്‍ സര്‍ക്കാര്‍ ശ്രമം: കെ മുരളീധരന്‍

തിരുവനന്തപുരം | കേരളത്തെ ഗുജറാത്താക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ മുരളീധരന്‍ എം പി.നേമത്തെ ഗുജറാത്താക്കുമെന്ന് കുമ്മനം പറഞ്ഞപ്പോള്‍ എല്‍ ഡി എഫും യു ഡി എഫും ഒരുമിച്ചെതിര്‍ത്തു. എന്നാല്‍ ഇപ്പോള്‍ കേരളമാകെ ഗുജറാത്താക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ മോദി പറഞ്ഞാല്‍ അതും ഇവിടെ നടപ്പാക്കുമെന്നും മുരളഴീധരന്‍ ആരോപിച്ചു. മോദിയും പിണറായിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്തൊക്കെ ചര്‍ച്ചകളാണ് നടന്നതെന്നും ധാരണകള്‍ എന്തൊക്കെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ഗുജറാത്തിലേക്ക് എന്ത് അടിസ്ഥാനത്തില്‍ ചീഫ് […]

Read More

റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്

കോഴിക്കോട്: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും യൂട്യൂബറുമായ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസ്.കോഴിക്കോട് കാക്കൂര്‍ പൊലീസാണ് മെഹ്നാസിനെതിരെ കേസെടുത്തിട്ടുള്ളത്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായി കാക്കൂര്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫ(20)യെ കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിനാണ് ദുബായ് ജാഫലിയ്യയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരനാട്ടില്‍വീട്ടില്‍ […]

Read More

കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 3,377 രോ​ഗി​ക​ള്‍ കൂ​ടി

ന്യൂ​ഡ​ല്‍​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 3,377 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.60 പേ​ര്‍ മ​രി​ച്ചു. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 17,000 ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,496 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ ഡ​ല്‍​ഹി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. 1490 പു​തി​യ കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

Read More

വിജയ് ബാബുവിനെതിരെ സി സി ടി വി തെളിവുകള്‍ ലഭിച്ചു

കൊച്ചി | പീഡനക്കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ സി സി ടി വി ദൃശ്യങ്ങളടക്കമുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. അഞ്ചിടത്തുവെച്ച്‌ നടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. പീഡനം നടന്ന ഹോട്ടലിലേക്ക് വിജയ് ബാബു വരുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഹോട്ടലിലെ ജീവനക്കാരില്‍ നിന്നും പോലീസ് മൊഴിയെടുത്തു. അതേസമയം മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്നു കോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കാനായി വിജയ് ബാബു […]

Read More

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെഎസ്‌ഇബി അറിയിച്ചു .കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്‌ഇബി തീരുമാനിച്ചത്. അതേസമയം നഗരമേഖലകളേയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല. ഇന്ന് 4580 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ന് രാത്രി വരെ സംസ്ഥാനത്തിന് വേണ്ടി വരിക എന്നാണ് കണക്ക്. എന്നാല്‍ കേരളത്തിന് വൈദ്യുതി നല്‍കുന്ന ജാര്‍ഖണ്ഡിലെ മൈഥോണ്‍ […]

Read More

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം ദുരൂഹമെന്ന് കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം ദുരൂഹമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷമാണ് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി അയച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയുടെ പി.ആര്‍ പണി മുഖ്യമന്ത്രി ഏറ്റെടുക്കരുത്. ഈ വിഷയത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറയണമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു; ഉ​പ​വാ​സ സ​മ​ര​ത്തി​നൊ​രു​ങ്ങി ന​ട​ന്‍ ര​വീ​ന്ദ്ര​ന്‍

കൊ​ച്ചി: ന​ട​ന്‍ ര​വീ​ന്ദ്ര​ന്‍ ഉ​പ​വാ​സം സ​മ​രം ന​ട​ത്താ​നൊ​രു​ങ്ങു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ര​വീ​ന്ദ്ര​ന്‍ ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​ന്ന​ത്. ഫ്ര​ണ്ട്‌​സ് ഓ​ഫ് പി.​ടി ആ​ന്‍​ഡ് നേ​ച്ച​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ എ​റ​ണാ​കു​ളം ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന ഏ​ക​ദി​ന ഉ​പ​വാ​സ​ത്തി​ല്‍ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തു​ള്ള​വ​രും പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​ജീ​വി​ത​യ്ക്ക് നീ​തി വേ​ണം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​യാ​ണ് പ്ര​തി​ഷേ​ധം. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലു​ള്ള മ​റ്റാ​രെ​ങ്കി​ലും ഉ​പ​വാ​സ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല. രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി അ​ഡ്വ. എ. […]

Read More

ഇന്ധന നികുതി വര്‍ദ്ധനവ്;കേരളത്തെ പഴിച്ച പ്രധാനമന്ത്രിയുടെ നിലപാട് ഖേദകരം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ധന നികുതി വര്‍ദ്ധനവില്‍ കേരളത്തെ പഴിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഖേദകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് വര്‍ഷത്തിനിടയില്‍ കേരളം ഇതുവരെയും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും കേന്ദ്രത്തിനാണുള്ളത്. എന്നാല്‍ ഇത് സംസ്ഥാനങ്ങളുടെ മുകളില്‍ കെട്ടിവെയ്ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഫെഡറല്‍ സംവിധാനത്തില്‍ ഇത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഉടനടി നടപടികള്‍ സ്വീകരിക്കണം. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇല്ലാതാക്കണമെന്നും ഇതിന് കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി […]

Read More