Blog Post

Karanavars > News >

ലോകാരോ​ഗ്യ സംഘടന പുറത്തുവിട്ട കൊവിഡ് മരണക്കണക്കുകള്‍ തെറ്റെന്ന് ഇന്ത്യ

ലോകാരോ​ഗ്യ സംഘടന പുറത്തുവിട്ട കൊവിഡ് മരണക്കണക്കുകള്‍ തെറ്റെന്ന് ഇന്ത്യ.മരണസംഖ്യ കണക്കാക്കുന്ന ലോകാരോ​ഗ്യ സംഘടനയുടെ രീതി അസ്വീകാര്യമാണെന്നും ഇന്ത്യ ആരോപണം ഉന്നയിക്കുന്നു. ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേ‌ര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചുവെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ അവകാശവാദം. വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഇതുതള്ളിയാണ് ഒന്നരക്കോടിയുടെ മരണക്കണക്കുമായി ലോകാരോ​ഗ്യ സംഘടന രം​ഗത്തെത്തിയത്. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണ്ടെത്തല്‍. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളിലും […]

Read More

കെഎസ്‌ആര്‍ടിസി പണമുടക്ക് തുടങ്ങി; ഡയസ്‌നോണ്‍ പ്രഖ്യാപിച്ച്‌ കോര്‍പറേഷന്‍; പിന്നോട്ടില്ലെന്ന് സമരക്കാര്‍

തിരുവനന്തപുരം: ശമ്ബള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി.സമരത്തെ നേരിടാന്‍ മാനേജ്‌മെന്റ് ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, പണിമുടക്കില്‍ ഉറച്ച്‌ നില്‍ക്കുന്നതായി ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകള്‍ അറിയിച്ചു. ശമ്ബള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്. 24 മണിക്കൂര്‍ പണിമുടക്കുമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചത്. എന്നാല്‍ സിപിഎമ്മിന്റെ തൊഴിലാളി സംഘടനായ […]

Read More

തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഡോ ജോ ജോസഫ് (43) എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വാഴക്കാല സ്വദേശിയായ ജോ ജോസഫ് ലിസി ആശുപത്രിയിലെ ഹൃദ്രോ​ഗ വി​​ദ​ഗ്ധനാണ്.എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. പൂഞ്ഞാര് കളപ്പുരയ്ക്കന് കുടുംബാംഗമാണ്. കെഎസ്‌ഇബി ജീവനക്കാരായിരുന്ന പരേതരായ കെ വി ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബര് 30ന് ചങ്ങനാശ്ശേരിയിലാണ് ജോ ജോസഫിന്റെ ജനനം. സാമൂഹ്യ പ്രവര്ത്തകനും എഴുത്തുകാരനുമാണ്. ഹൃദയപൂര്വ്വം ഡോക്ടര് എന്ന പുസ്തകത്തിന്റെ രചിയിതാവാണ്. കോട്ടയം മെഡിക്കല് കോളേജില് നിന്നും എംബിബിഎസ് […]

Read More

പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍കാര്‍ കോടതിയില്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍കാര്‍ കോടതിയില്‍.പി സി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നാണ് സര്‍കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ (രണ്ട്) അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂടറാണ് ഹര്‍ജി സമര്‍പിച്ചത്. കേസില്‍ മേയ് 11ന് വാദം കേള്‍ക്കും. ജാമ്യം നേടിയതിനുശേഷം പുറത്തിറങ്ങിയ പി സി ജോര്‍ജ്, തന്റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് പൊതുപരിപാടികളില്‍ […]

Read More

തൃക്കാക്കരയില്‍ കെ വി തോമസ് ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുമെന്ന് പി സി ചാക്കോ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ വി തോമസ് എല്‍ ഡി എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവും എന്‍ സി പി സംസ്ഥാന അധ്യക്ഷനുമായ പി സി ചാക്കോ.ഫേസ്ബുക്കിലാണ് പി സി ചാക്കോ ഇക്കാര്യം അഭിപ്രായപ്പെട്ടത്. നിലവില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ് കെ വി തോമസ്. ഒരു രാഷ്ട്രീയ മത്സരത്തിന് യു ഡി എഫ് തയ്യാറാകാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളതെന്നും തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ […]

Read More

നിമിഷപ്രിയയുടെ മോചനം: യെമന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രം

ഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിന് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.നിമിഷപ്രിയയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ യെമന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കും. ജോണ്‍ ബ്രിട്ടാസ് എം.പിക്ക് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നല്‍കിയ മറുപടിയാണിത്. നിമിഷപ്രിയയുടെ കേസില്‍ തുടര്‍ന്നും ശ്രദ്ധ നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. നിമിഷപ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും നേരത്തെ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടു വയസ്സുകാരിയായ മകളുമാണ് സഹായം തേടിയത്. മരിച്ച തലാലിന്റെ ബന്ധുക്കളെ […]

Read More

വിജയ് ബാബുവിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്; മൂന്നു ദിവസത്തിനുള്ളില്‍ അകത്താകുമെന്ന് കമ്മീഷണര്‍

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി അന്വേഷണ സംഘം.പ്രതിയെ മൂന്ന് ദിവസത്തിനകം പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു വ്യക്തമാക്കി. ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കി പ്രതിയുടെ ഒളിത്താവളം കണ്ടെത്താനാണ് തീരുമാനം. ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയാല്‍ പ്രതി ഏതു വിദേശരാജ്യത്തായാലും എവിടെയാണുള്ളതെന്ന് കൃത്യമായി കണ്ടെത്താന്‍ അവിടത്തെ പൊലീസിന് സാധിക്കും. ഇതിനായി അന്വേഷണ സംഘം ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരുന്നു. […]

Read More

മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാറിനെതിരെ കേസ്

കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയില്‍ യുവസംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പോലീസ് കേസെടുത്തു.സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് എളമക്കര പോലീസ് കേസെടുത്തത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മഞ്ജുവിനെ ലക്ഷ്യമിട്ട് സനല്‍കുമാര്‍ നിരന്തരം ഫേസ്ബുക്കില്‍ കുറിപ്പുകള്‍ എഴുതിയിരുന്നു. ഭീഷണിപ്പെടുത്തല്‍, ഐ ടി നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയാണ് മഞ്ജു പരാതി നല്‍കിയത്. അവര്‍ മൊഴി നല്‍കിയിട്ടുമുണ്ട്. സനല്‍കുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഈയടുത്താണ് മഞ്ജു അഭിനയിച്ചത്. മഞ്ജുവിന്റെ ജീവന്‍ ഭീഷണിയിലാണെന്നും മാനേജര്‍മാരുടെ […]

Read More

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം ജൂണ്‍ പതിനഞ്ചിനകം; മാര്‍ക്ക് വാരിക്കോരി നല്‍കില്ല

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്ബ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.7,077 സ്കൂളിലെ 9,58,067 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കൂള്‍ യൂണിഫോം വിതരണം നാളെ നടക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കും മുന്‍പ് തന്നെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകം വിതരണം ചെയ്യും. സ്കൂള്‍ തുറക്കുമ്ബോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക മാന്വല്‍ ഇത്തവണ തയ്യാറാക്കും. നോണ്‍ അക്കാദമിക്ക് കാര്യങ്ങള്‍ക്കായാണിത്. എല്ലാ സ്കൂളുകളിലും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാനുള്ള നിര്‍ദേശം ഈ […]

Read More

ചെങ്ങന്നൂരില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ചു: രണ്ടു മരണം

ആലപ്പുഴ: ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് കാറില്‍ ഇടിച്ചായിരുന്നു അപകടം. കാര്‍ യാത്രക്കാരായ എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു ( 26) എന്നിവരാണ് മരിച്ചത്. മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം അര്‍ധരാത്രിയിലാണ് അപകടം ഉണ്ടായത്. സുല്‍ത്താന്‍ ബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിയവരെ പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് പുറത്തെടുത്തത്.

Read More