Blog Post

Karanavars > News >

ഡല്‍ഹി കലാപം: എസ്.എന്‍ ശ്രീവാസ്തവ പുതിയ പോലീസ് മേധാവി

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ 38 പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ സംഘര്‍ഷം ശമിച്ചതിനു പിന്നാലെ പോലീസ് തലപ്പത്ത് അഴിച്ചുപണിയുമായി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി പോലീസ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് അമുല്യ പട്‌നായിക്ക് നാളെ വിരമിക്കാനിരിക്കേയാണ് നടപടി. എസ്.എന്‍ ശ്രീവാസ്തവ ആണ് പുതിയ കമ്മീഷണര്‍. രണ്ടു ദിവസം മുന്‍പ് ശ്രീവാസ്തവയെ ഡല്‍ഹിയുടെ ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യല്‍ കമ്മീഷറായി നിയമിച്ചിരുന്നു. 1985 ബാച്ച്‌ ഓഫീസറായ ശ്രീവാസ്തവ, സി.ആര്‍.പി.എഫില്‍ സ്‌ഷെപ്യല്‍ ഡയറക്ടര്‍ ജനറല്‍ (ട്രെയിനിംഗ്) ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കേന്ദ്രസേനയെ വിന്യസിച്ചിതിനു പിന്നാലെയാണ് ചൊവ്വാഴ്ച സ്‌പെഷ്യല്‍ […]

Read More

ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ല; പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ ആറ്റില്‍ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്ച കാണാതായ കുട്ടിയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ചിരുന്നു. വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ തന്നെ ഉണ്ടായിരുന്നു. മുറിവുകളും മറ്റു ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രാഥമിക പരിശോധനയില്‍ പോലീസിന് കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ശാസ്ത്രീയ […]

Read More

തിരുച്ചിറപ്പള്ളി ക്ഷേത്രത്തിന് സമീപത്ത് നിന്ന് നിധിശേഖരം കണ്ടെത്തി

ചെന്നൈ: തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപം നിധിശേഖരം കണ്ടെത്തി. 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വര്‍ണ്ണനാണയങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നതിനിടെയായിരുന്നു നാണയ ശേഖരം കണ്ടെത്തിയത്. ഏഴടി താഴ്ചയില്‍ പാത്രത്തില്‍ കുഴിച്ചിട്ട നിലിയിലായിരുന്നു നാണയങ്ങള്‍. 504 ചെറിയ നാണയങ്ങളും ഒരു വലിയ നാണയവുമായിരുന്നു പാത്രത്തില്‍ ഉണ്ടായിരുന്നത്. 1000- 1200 കാലഘട്ടത്തിലെ നാണയങ്ങളാണ് ഇവയെന്നും നാണയങ്ങളില്‍ അറബി ലിപിയില്‍ അക്ഷരങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കണ്ടെടുത്ത നാണയ ശേഖരങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി ക്ഷേത്ര അധികൃതര്‍ […]

Read More

കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം : കൊല്ലം പള്ളിമണില്‍ നിന്നും കാണാതായ ദേവനന്ദയുടെ മൃതദേഹത്തില്‍ കാണാതായ സമയത്തെ വസ്ത്രങ്ങള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. വീട്ടില്‍ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഇന്നുരാവിലെ ഏഴുമണിയോടെ വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കുട്ടിയ്ക്ക് വളരെ പരിചയമുള്ള സ്ഥലമാണിത്. കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ഉഷ പറഞ്ഞു. ദേവനന്ദയുടെ മരണത്തില്‍ […]

Read More

സ്ത്രീയെ അടിച്ചുവീഴ്ത്തി ഉപദ്രവിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കോവളം: ഇടവഴിയിലൂടെ പോകുകയായിരുന്ന സ്ത്രീയെ പിന്‍തുടര്‍ന്ന് പിന്നില്‍ നിന്ന് അടിച്ചുവീഴ്ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു . വിഴിഞ്ഞം കാഞ്ഞിരവിളം ലക്ഷംവീട് കോളനി സ്വദേശി ശാന്തകുമാറിനെ(35)യാണ് കോവളം പോലീസ് പിടികൂടിയത് . ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ വിഴിഞ്ഞം മുക്കോല ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞ ഇടവഴിയില്‍വെച്ചായിരുന്നു സംഭവം . ഫാഷന്‍ഡിസൈന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന സ്ത്രീയെയാണ് ഇയാള്‍ പിന്‍തുടര്‍ന്ന് ആക്രമിച്ചത്. സ്ത്രീയെ ശാന്തകുമാര്‍ ആദ്യം പിന്നില്‍ നിന്ന് കടന്നുപിടിച്ചു. കുതറിയോടിയ ഇവരെ വഴിയില്‍ക്കിടന്ന തെങ്ങിന്റെ മടലെടുത്ത് […]

Read More

ബേക്കറിയില്‍ സാധനം വാങ്ങാന്‍ വന്ന വിദ്യാര്‍ഥിയെ പീഡിപ്പിച്ച 67കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: ബേക്കറിയില്‍ സാധനം വാങ്ങാന്‍ വന്ന വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ 67കാരന്‍ അറസ്റ്റില്‍. പിണറായി സ്വദേശി മന്ദിയത്ത് അശ്വതി വീട്ടില്‍ രാജനെയാണ് (67) ആണ് അറസ്റ്റിലായത്. കടയിലെത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ പ്രകാരം കേസെടുത്ത ഇയാളെ റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാദാപുരം സിഐ എന്‍.സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

കനാലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പുറത്തെടുക്കാന്‍ 2,000 രൂപ കൂലി ചോദിച്ചു ; ഒടുവില്‍ സി.ഐ. കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു ; സംഭവം പത്തനാപുരത്ത്‌

പത്തനാപുരം : മൃതദേഹം പുറത്തെടുക്കാന്‍ തൊഴിലാളി 2,000 രൂപ കൂലി ചോദിച്ചു. ഒടുവില്‍ സി.ഐ. തന്നെ കനാലില്‍ച്ചാടി മൃതദേഹം പുറത്തെടുത്തു. സംഭവം കൊല്ലം പത്താനപുരത്താണ്. പത്തനാപുരം സിഐ അന്‍വറാണ് ഇങ്ങനെ താരമായിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ കെ ഐ പി വലതുകര കനാലിന്റെ വാഴപ്പാറ അരിപ്പയ്ക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്ക് എടുക്കാന്‍ നാട്ടുകാരില്‍ ആരും തയ്യാറായില്ല. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ തൊഴിലാളി 2000 രൂപ ചോദിച്ചു. തുടര്‍ന്ന് പത്തനാപുരം സി ഐ […]

Read More

മകള്‍ മരിച്ച നിലയില്‍; പ്രതിഷേധിച്ച പിതാവിനെ തൊഴിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

ഹൈദരബാദ്‌: തെലങ്കാനയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കോളേജ് വിദ്യാര്‍ഥിനിയുടെ പിതാവിനെ പോലീസുകാരന്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് കോണ്‍സ്റ്റബിളായ ശ്രീധര്‍ തൊഴിക്കുന്നതിന്റെ വീഡിയോ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് തെലങ്കാന പോലീസ് ഉത്തരവിട്ടു. ചൊവ്വാഴ്ചയാണ് തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ കോളേജ് ഹോസ്റ്റലില്‍ 16 കാരിയായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവമുണ്ടായത്. മകളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുദ്യോഗസ്ഥന്‍ കുട്ടിയുടെ അച്ഛനെ തൊഴിച്ചത്. […]

Read More

3.21 കോടിയുടെ നിരീക്ഷണ സംവിധാനം ടെന്‍ഡറില്ലാതെ കെല്‍ട്രോണിന്

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ ടെന്‍ഡര്‍ നിയമങ്ങള്‍ പാലിക്കാതെ 3.21 കോടി രൂപ കെല്‍ട്രോണിന് നല്‍കിയ നടപടി ഡിജിപിയുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍ക്കാര്‍ സാധൂകരിച്ചു. തേക്കടി, വൈത്തിരി, പൊന്മുടി, മൂന്നാര്‍, കുമരകം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് നിയമങ്ങള്‍ പാലിക്കാതെ നിരീക്ഷണ സംവിധാനം സ്ഥാപിക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇലക്‌ട്രോണിക്സ് സുരക്ഷാ നിരീക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴു വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. 3.50 ലക്ഷമാണ് പോലീസിന് അനുവദിച്ചത്. രണ്ടു […]

Read More

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായതായി പരാതി

കൊല്ലം : കൊല്ലത്ത് പള്ളിമണ്‍ ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായതായി പരാതി . വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് കാണാതായത്. പ്രദേശത്ത് കണ്ണനല്ലൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്  പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്–ധന്യ ദമ്ബതികളുടെ ആറ് വയസുകാരിയായ മകള്‍ ദേവനന്ദയെയാണ് കാണാതായത്. സംഭവസമയം കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി കളിക്കുന്നതിനിടയില്‍ ഇവര്‍ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഇതോടനുബന്ധിച്ച്‌ കുട്ടി ഇന്ന് സ്‌കൂളില്‍ നിന്ന് […]

Read More