Blog Post

Karanavars > News >

ഡല്‍ഹി കലാപം; ആകെ നഷ്ടം 25,000 കോടി, ആരു നികത്തും?

ന്യൂഡല്‍ഹി: 45 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ആകെയുള്ള സാമ്ബത്തിക നഷ്ടം 25,000 കോടിരൂപയുടേതെന്ന് കണക്കുകള്‍. സ്വകാര്യ വസ്തു വകകളും വ്യാപാര സ്ഥാപനങ്ങളും മറ്റും അക്രമികള്‍ തീവെച്ച്‌ നശിപ്പിച്ചിരുന്നു. ഇതുകണക്കാക്കിയാണ് നഷ്ടം 25,000 കോടിയുടേതാണെന്ന് വിലയിരുത്തുന്നത്. ഡല്‍ഹി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റേതാണ് വിലയിരുത്തല്‍. കലാപത്തില്‍ ഏകദേശം 92 വീടുകളാണ് അക്രമികള്‍ തീവെച്ച്‌ നശിപ്പിച്ചത്. 57 കടകള്‍, 500 വാഹനങ്ങള്‍, ആറ് ഗോഡൗണുകള്‍, രണ്ട് സ്‌കൂളുകള്‍, നാല് ഫാക്ടറികള്‍, നാല് ആരാധനാലയങ്ങള്‍ തുടങ്ങിയവയും കലാപകാരികള്‍ തീവെച്ച്‌ നശിപ്പിച്ചു. നിലവില്‍ […]

Read More

കുടിവെള്ളത്തിന് പകരം മലിനജലം; തിരുവനന്തപുരം നഗരസഭ മൂന്ന് ലോറികള്‍ പിടികൂടി

തിരുവനന്തപുരം: കുടിവെള്ളത്തിന് പകരം മലിനജലം എത്തിച്ച്‌ കൊടുക്കുന്ന ലോറികള്‍ തിരുവനന്തപുരം നഗരസഭ പിടികൂടി. ഏതൊക്കെ സ്ഥാപനങ്ങളിലേക്കാണ് ഇവര്‍ വെള്ളം എത്തിക്കുന്നതെന്ന് അന്വേഷിക്കുമെന്നും ഇത് തന്നെ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും മേയര്‍ പറഞ്ഞു. ജലഅതോറിറ്റിയില്‍ നിന്ന് വെള്ളമെടുക്കാന്‍ അനുമതിയുണ്ടായിട്ടും ടാങ്കര്‍ ലോറികളില്‍ തോട്ടില്‍ നിന്ന് വെള്ളം നിറച്ച്‌ കുടിവെള്ളമായി വിതരണംചെയ്യുന്നത്. നഗരസഭ ഹെല്‍ത്ത് സ്‍ക്വാഡ് മൂന്ന് ലോറികള്‍ പിടികൂടി പിഴ ഈടാക്കി. ക്രിമനല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് നഗരസഭാ തീരുമാനം.

Read More

മഹാതിര്‍ മുഹമ്മദ് വീണ്ടും മലേഷ്യന്‍ പ്രധാനമന്ത്രി ആകും

ക്വലാലംപുര്‍: ഒരാഴ്ച മുമ്ബ് രാജിവെച്ച മഹാതിര്‍ മുഹമ്മദ് വീണ്ടും മലേഷ്യയുടെ പ്രധാനമന്ത്രിയാകും. അന്‍വര്‍ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പകതന്‍ ഹാരപ്പന്‍ സഖ്യം തനിക്ക് പിന്തുണയര്‍പ്പിച്ചിട്ടുണ്ടെന്ന് മഹാതിര്‍ മുഹമ്മദ് അറിയിച്ചു. അന്‍വര്‍ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താന്‍ ഇപ്പോള്‍ ഭൂരിപക്ഷത്തിന് വേണ്ട പിന്തുണ ലഭിച്ചിട്ടുണ്ടെന്നും തീരുമാനം രാജാവിന് വിട്ട് നല്‍കിയിരിക്കുകയാണെന്നും മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മഹാതിര്‍ രാജിവെച്ചത്. അന്‍വര്‍ ഇബ്രാഹിം പുതിയ രാഷ്ട്രീയസഖ്യം രൂപവത്കരിച്ച്‌ അധികാരത്തിലേറുന്നത് തടയാനുള്ള മഹാതിറിന്റെ അനുയായികളുടെ നീക്കത്തിന്റെ […]

Read More

ക​ള​മ​ശേ​രി ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു

കൊ​ച്ചി: കൊ​റോ​ണ വൈ​റ​സ് ബാ​ധ സംശയത്തെ തു​ട​ര്‍​ന്ന് ക​ള​മ​ശേ​രി ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു. മ​ലേ​ഷ്യ​യി​ല്‍​നി​ന്ന് എ​ത്തി​യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. പ​നി മൂ​ല​മാ​ണ് മ​ലേ​ഷ്യ​യി​ല് ‍​നി​ന്ന് എ​ത്തി​യ ഇ​യാ​ളെ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. വൈ​റ​ല്‍ ന്യു​മോ​ണി​യ പി​ടി​പെ​ട്ട​താണ് മ​ര​ണ​കാ​ര​ണമെന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അറിയിച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ കൊറോണ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന് ഉ​ച്ച​യോ​ടെ ല​ഭി​ക്കു​മെന്നും ഡോ​ക്ട​ര്‍​മാ​ര്‍ പറഞ്ഞു.

Read More

പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ക്വട്ടേഷന്‍ സംഘത്തിന് പിന്നില്‍ 22കാരി!

കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗര മധ്യത്തില്‍ പട്ടാപ്പകല്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിനു പിന്നില്‍ 22 വയസുകാരിയായ യുവതിയാണെന്നു പൊലീസ് കണ്ടെത്തി. ക്വട്ടേഷന്‍ വിവരമറിഞ്ഞു സംഘത്തെ പൊലീസ് വളഞ്ഞതോടെ കാറില്‍ നിന്നു രക്ഷപ്പെട്ടവരില്‍ യുവതിയുമുണ്ടായിരുന്നു. ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ഗുണ്ടാ നിയമ പ്രകാരം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കണ്ണൂര്‍ നഗരത്തിലെ താമസക്കാരിയാണു യുവതിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഓഡിറ്റോറിയത്തിനു വാടക ഇനത്തില്‍ നല്‍കിയ തുകയില്‍ 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ […]

Read More

വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കത്തികാട്ടി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു

വയനാട്: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കത്തികാട്ടി പീഡിപ്പിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ബത്തേരിയില്‍ ആണ് സംഭവം. കുട്ടിയുടെ അടുത്ത ബന്ധുവിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവാണ് പ്രതി. വനത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി വാ മൂടിക്കെട്ടിയായിരുന്നു പെണ്‍കുട്ടിയെ മാനഭംഗത്തിന് ഇരയാക്കിയത്. ശബ്ദം പുറത്തു വരാതിരിക്കാന്‍ കുട്ടിയുടെ വായില്‍ തുണി തിരുകിയിരുന്നു. ഫെബ്രുവരി 24നാണ് കേസിനാസ്പദമായ നടക്കുന്നത്. കുട്ടിയെ കോളനിയില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് […]

Read More

ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ്; കുട്ടിയില്ലായിരുന്നെങ്കില്‍ വിവാഹമെന്നു കാമുകന്‍, നിര്‍ണായക വഴിത്തിരവായി വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍

കണ്ണൂര്‍: മലയാളിയെ ഒന്നടങ്കം ഞെട്ടിച്ച കണ്ണൂര്‍ തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്റെ പ്രേരണ കൊലയ്ക്ക് പിന്നിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചു. കുട്ടിയില്ലായിരുന്നെങ്കില്‍ ശരണ്യയെ വിവാഹം കഴിക്കാമെന്ന് കാമുകന്‍ നിധിന്‍ പറഞ്ഞു. ഇതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ശരണ്യയുടെ കാമുകനായ നിധിനെ പ്രേരണകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ശരണ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലും ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കാമുകനെയും അറസ്റ്റ് ചെയ്തത്.മൂന്നുദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ രണ്ടാം പ്രതിയാണ് […]

Read More

കൊറോണ വൈറസ്: ഇന്ത്യയെ കുറിച്ച്‌ കൂടുതല്‍ ആശങ്കയെന്ന് യുഎസ്‌

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് പ്രയാസം നേരിട്ടേക്കാമെന്ന ആശങ്കയുയര്‍ത്തി യുഎസ്. കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കിടെയാണ് ഇന്ത്യയെ കുറിച്ചുള്ള ആശങ്ക യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ പുറത്തു വിട്ടത്. ചൈനയെ പോലെ തന്നെ ജനസാന്ദ്രത കൂടിയ രാജ്യമായതിനാല്‍ വൈറസ് ബാധയുടെ വ്യാപനം ഗുരുതരമാവാന്‍ സാധ്യതയുണ്ടെന്നാണ് ഇവരുടെ നിഗമനം. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളുടെ എണ്ണം കുറവാണെങ്കിലും വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അപര്യാപ്തമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇറാനിലെ നിലവിലെ സ്ഥിതിയിലും യുഎസ് […]

Read More

നിലമ്ബൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ തമ്ബാനൂരില്‍ കണ്ടെത്തി

തിരുവനന്തപുരം: മലപ്പുറം നിലമ്ബൂരില്‍ നിന്നും വ്യാഴാഴ്ച്ച കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തി. നിലമ്ബൂര്‍ അകമ്ബാടം നമ്ബൂരിപൊട്ടിയിലെ വലിയാട്ട് ബാബുവിന്‍റെ മകന്‍ ഷഹീന്‍ , സുഹൃത്തും സഹപാഠിയുമായ അജിന്‍ഷാദ് എന്നിവരെയാണ് ഇന്ന് രാവിലെ റെയില്‍വേ പൊലീസ് കണ്ടെത്തിയത് . വിദ്യാര്‍ഥികളിപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. ഷഹീനെ ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ലെന്ന് കാണിച്ച്‌ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷഹീന്‍. രാവിലെ സ്കൂളിലേക്ക് പോയ […]

Read More

ആറ്റുകാല്‍ പൊങ്കാല ഹരിത പൊങ്കാലയാക്കാന്‍ നഗരസഭ ബോധവത്ക്കരണത്തിന് ഗ്രീന്‍ ആര്‍മിയും

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല സമ്ബൂര്‍ണ്ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ നടപ്പാക്കുന്നതിനുള്ള നടപടികളുമായി നഗരസഭ. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ പൊങ്കാല ഉത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കിയതിന്റെ ഭാഗമായി മാലിന്യത്തിന്റെ അളവ് 350 ടണ്ണില്‍ നിന്ന് 67 ടണ്ണായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. നഗരസഭയും ഹരിതകേരളമിഷനും ശുചിത്വമിഷനും സംയുക്തമായി നടത്തിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. നഗരസഭയുടെ ഗ്രീന്‍ ആര്‍മിയാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ക്ഷേത്ര പരിസരത്തുള്ള വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പൊങ്കാലയോടനുബന്ധിച്ച്‌ അന്നദാനം, കുടിവെള്ളവിതരണം […]

Read More