Blog Post

Karanavars > News >

‘നട്ടു നനച്ച്‌ വളര്‍ത്തി കഞ്ചാവ്’: കൊച്ചി മെട്രോ പില്ലറുകള്‍ക്കിടയിലെ ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി

കൊച്ചി: പാലാരിവട്ടത്ത് കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ട്രാഫിക് സിഗ്നലിന് സമീപം 516, 517 പില്ലറുകള്‍ക്കിടയിലാണ് കഞ്ചാവ് ചെടി വളര്‍ന്നു നില്‍ക്കുന്നതായി കണ്ടെത്തിയത്.എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍, മറ്റ് ചെടികള്‍ക്കൊപ്പം വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തുകയായിരുന്നു. പില്ലറുകള്‍ക്കിടയില്‍ ചെടികള്‍ വെച്ച്‌ പിടിപ്പിച്ച്‌ പരിപാലിക്കാന്‍, കൊച്ചി മെട്രോ റെയില്‍ അനുവദിച്ചിട്ടുള്ള സ്ഥലമാണിത്. കണ്ടെത്തിയ കഞ്ചാവ് ചെടിയ്ക്ക് 130 സെന്റീ മീറ്ററോളം ഉയരവും 31 ശിഖരങ്ങളുമാണ് ഉള്ളതെന്നും ഇതിന്, ഏകദേശം […]

Read More

നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി; മുപ്പതോളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെടിവച്ചാന്‍ കോവിലില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരിക്ക്.വെടിവച്ചാന്‍ കോവില്‍ പാലേര്‍ക്കുഴിയിലാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കട അവധിയായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

Read More

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ലത്.ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ട്. 24മണിക്കൂറില്‍ 64.5മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാദ്ധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തെക്കന്‍, മദ്ധ്യ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. ആന്ധ്ര, […]

Read More

മീനില്‍ പുഴു; തലസ്ഥാനത്ത് പിടിച്ചെടുത്തത് ഒരു മാസം പഴക്കമുള്ള 800 കിലോ മത്സ്യം

തിരുവനന്തപുരം: കാരക്കോണത്ത് 800 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മീനില്‍ പുഴുവിനെ കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒരു മാസത്തോളം പഴക്കമുള്ള മത്സ്യമാണ് പിടിച്ചെടുത്തത്. മീനില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയിരുന്നെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടത്തിയ പരിശോധനയില്‍ കേരളത്തിലുടനീളം നിന്ന് 7000 കിലോയോളം പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. കൂടാതെ പഴകിയ മീന്‍ വിറ്റ 150 […]

Read More

ഓഫ്‌റോഡ്‌ റേസ്‌: ജോജു ജോര്‍ജിനെതിരെ കേസ്‌

ഇടുക്കി: വാഗമണ്ണില്‍ ഓഫ് റോഡ് റേസ് നടത്തിയതിന് നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. നിരോധനം ലംഘിച്ച്‌ ഓഫ് റോഡ് റേസിങ് നടത്തിയതിനാണ് കേസെടുത്തത്.റേസ് നടന്ന സ്ഥലത്തിന്റെ ഉടയ്മക്കും സംഘാടകള്‍ക്കുമെതിരെയും കേസുണ്ട്. കേസില്‍ ജോജു നേരിട്ട് ഹാജരാകണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയതെന്നാണ് പരാതിയിലുള്ളത്. കെഎസ്യു ആണ് പരാതി നല്‍കിയത്.

Read More

ശ്രീലങ്കയില്‍ കര്‍ഫ്യൂ: രജപക്‌സെ അജ്ഞാത കേന്ദ്രത്തില്‍; നിയന്ത്രണം സൈന്യത്തിന്റെ കയ്യില്‍

കൊളംബോ: ശ്രീലങ്കയില്‍ ഇന്നലെ നടന്ന രക്തരൂക്ഷിത കലാപത്തിനു പിന്നാലെ രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയെ സൈന്യം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി.രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സൈന്യം പ്രധാനകേന്ദ്രങ്ങളിലെല്ലാം സുരക്ഷാസേനയേയും പോലീസിനെയും വിന്യസിച്ചിരിക്കുകയാണ്. കൊളംബോയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെംബില്‍ ട്രീയിലേക്ക് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് രജപക്‌സെയെ മാറ്റിയത്. രജപക്‌സെയുടെ കുടുംബത്തെയും സൈന്യം സുരക്ഷിതമായി മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. വസതിക്കു മുന്നില്‍ ജനക്കൂട്ടം പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ ഏഴ് പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക് […]

Read More

മുസ്ലിം വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

കൊച്ചി: മുസ്ലിം വിദ്വേഷ പ്രസംഗത്തിന് പി സി ജോര്‍ജിനെതിരെ വീണ്ടും കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസെടുത്തത്.153 A, 295 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ നാളെ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ അനായാസം ജാമ്യം ലഭിച്ചത് പോലീസിന് വലിയ പഴി കേള്‍പ്പിച്ചിരുന്നു. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ജോര്‍ജിനെതിരെ […]

Read More

കെ.എസ്.ആര്‍.ടി.സി ശമ്ബളം: സര്‍ക്കാറിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ശമ്ബളപ്രതിസന്ധിയില്‍ സര്‍ക്കറിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.സമരം ചെയ്യില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പത്തിന് ശമ്ബളം നല്‍കാമെന്ന് പറഞ്ഞത്. സമരം ചെയ്ത് ഉറപ്പ് ലംഘിച്ചത് യൂണിയനുകളാണെന്നും മന്ത്രി പറഞ്ഞു. ശമ്ബളം നല്‍കുന്ന കാര്യം യൂണിയനുകളും മാനേജ്‌മെന്റും തീരുമാനിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ മാനേജ്‌മെന്റിനൊപ്പം നിന്ന സി.ഐ.ടി.യുവും പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ന് ശമ്ബളം കിട്ടിയില്ലെങ്കില്‍ മറ്റന്നാള്‍ മുതല്‍ സമരം തുടങ്ങാനാണ് പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫിന്റെ ആലോചന. ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി 2018 മുതല്‍ നിര്‍ത്തി വച്ചിരുന്ന […]

Read More

ആലപ്പുഴയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കിയ നിലയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ രണ്ടു മക്കളെ കൊന്ന് ജീവനൊടുക്കി. ആലപ്പുഴ പൊലിസ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം.വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്‌പോസ്റ്റിലെ സിവില്‍ പൊലിസ് ഓഫിസര്‍ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രണ്ടുമക്കളില്‍ ഇളയ കുട്ടിയായ ഒന്നര വയസുകാരി മലാലയെ വെള്ളത്തില്‍ മുക്കിക്കൊന്ന നിലയിലാണ് കണ്ടെത്തിയതെന്ന് പൊലിസ് പറയുന്നു. അഞ്ചുവയസുകാരന്‍ ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തി. റെനീസിന്റെ ഭാര്യ തൂങ്ങിമരിച്ചനിലയിലായിരുന്നു. ഇന്ന് രാവിലെ നൈറ്റ് ഷിഫ്റ്റ് […]

Read More

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ പതിനെട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. പുലര്‍ച്ചെ 3.30നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി എത്തിയത്. ഡി ജി പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചു. മുഖ്യമന്ത്രി തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് വി.എ. സുനീഷ് എന്നിവര്‍ക്കൊപ്പം ഏപ്രില്‍ 24ന് പുലര്‍ച്ചെയാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ചികിത്സയിലിരിക്കെ മന്ത്രിസഭാ യോഗത്തിലടക്കം ഓണ്‍ലൈനായി മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. […]

Read More