Blog Post

Karanavars > News >

ഭീതി പരത്തി പക്ഷിപ്പനി,​ കാരശേരിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: ആരോഗ്യ വകുപ്പിനെ അറിയിച്ചു

കോഴിക്കോട്: പക്ഷിപ്പനി പടരുന്ന കോഴിക്കോട് കാരശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. കാരശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. 100ല്‍ അധികം വവ്വാലുകളാണ് ചത്തൊടുങ്ങിയത്. വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പക്ഷിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തത്. നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. അതേസമയം,​ രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോഴികളടക്കം 3000 പക്ഷികളേയാണ് കൊന്നൊടുക്കിയത്. ഇതിനായി തയ്യാറാക്കിയ ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനം തുടരുകയാണ്. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്. ജില്ലയില്‍ […]

Read More

പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍, റാന്നിയില്‍ ജാഗ്രത

പത്തനംതിട്ട: കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്തനംതിട്ടയില്‍ രണ്ട് വയസുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്കാണ് നിലവില്‍ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തലയിലെ മൂന്നുപേരും ഇവരുമായി ഇടപഴകിയ കുടുംബാംഗങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ 733പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ […]

Read More

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി .

21പെരിന്തല്‍മണ്ണ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി .താമരശ്ശേരി ഓമശ്ശേരി മേലേതലക്കല്‍ അര്‍ഷാദ്(20) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം രണ്ടിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം . പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ നിന്നും വിളിച്ചിറക്കി നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ് . പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പെരിന്തല്‍മണ്ണ സി.ഐ. ഐ. ഗിരീഷ്‌കുമാര്‍ അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ അരീക്കോട് ടൗണില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത് . പെരിന്തല്‍മണ്ണ […]

Read More

ഭര്‍ത്താവ് പണമയക്കാത്തതിന് മക്കളെ തല്ലുന്ന വീഡിയോ: അമ്മക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്ന്

കുമളി: വിദേശത്തുള്ള ഭര്‍ത്താവ് പണം അയക്കാഞ്ഞതിനെ തുടര്‍ന്ന് മക്കളെ അസഭ്യം പറഞ്ഞ് തല്ലുന്ന വീഡിയോ സ്വയം ചിത്രീകരിച്ച വീട്ടമ്മ കുരുക്കിലായി. മാതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു. കുട്ടികളെ ഉപദ്രവിക്കുന്നതായി അഭിനയിക്കുകയായിരുന്നെന്ന മാതാവിന്‍റെ വാദം തെറ്റാണെന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിരീക്ഷിക്കുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് അന്വേഷണ റിപ്പോര്‍ട്ട്‌ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. […]

Read More

ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം; തൊടുപുഴ മുന്‍ സി.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: തൊടുപുഴ മുന്‍ സി.ഐ. എന്‍.ജി.ശ്രീമോനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ശ്രീമോനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ചിലുള്ള ശ്രീമോനെതിരേ നടപടിയെടുത്ത ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് എ.ഡി.ജി.പി.യോട് ആവശ്യപ്പെട്ടിരുന്നു. സിവില്‍തര്‍ക്കത്തില്‍ അന്യായമായി ഇടപെട്ട് ശ്രീമോന്‍ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച്‌ തൊടുപുഴ ഉടുമ്ബന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് ഐ.ജി. എച്ച്‌. വെങ്കിടേഷ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണു നടപടി. സി.ഐ.ക്കെതിരായ […]

Read More

മാധ്യമ വിലക്ക് വിശദീകരണം നല്‍കി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി

തിരുവനന്തപുരം: മാധ്യമ വിലക്ക് വിശദീകരണവുമായി കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രി പ്രകാശ് ജാവദേക്കര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശങ്ക അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു അതേസമയം നടപടിയില്‍ പിഴവുണ്ടെങ്കില്‍ പരിശോധിക്കുമെന്നും . കേന്ദ്ര സര്‍ക്കാരിന്‍റേത് മാധ്യമ സ്വാതന്ത്ര്യത്തിന് അനുകൂലമായ നിലപാടാണെന്നും ജാവദേക്കര്‍ പറഞ്ഞു. ഇതാണ് മോദി സര്‍ക്കാരിന്റെ പ്രതിബദ്ധത. മാധ്യമസ്വാതന്ത്ര്യം ചവിട്ടയരയ്ക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവരാണ് ഞങ്ങള്‍. അതിനാല്‍ പ്രധാനമന്ത്രി മോദി വരെ ഈ പ്രശ്നത്തെ കുറിച്ചു ബോധവാനായിരുന്നു. എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു കൂടുതല്‍ പരിശോധിച്ച്‌ നടപടികള്‍ […]

Read More

ദേവനന്ദയെ പുഴയില്‍ എറിഞ്ഞതെന്ന് നിഗമനം,​ പ്രതിയെന്ന് സംശയിക്കുന്നയാള്‍ രാത്രിയും പകലും പൊലീസ് നിരീക്ഷണത്തില്‍: കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്

കൊല്ലം: ഇളവരൂരില്‍ എഴുവയസുകാരി ദേവനന്ദ പുഴയില്‍ മരിച്ച സംഭവത്തില്‍ രണ്ട് ദിവസത്തിനകം അറസ്റ്റുണ്ടാകുമെന്ന് സൂചന. ഇന്നലെ 4 പേരെ ചോദ്യം ചെയ്തിരുന്നു. സംശയിക്കുന്ന പട്ടികയിലുള്ള മൂന്നുപേരെക്കൂടി ഇന്ന് ചോദ്യം ചെയ്യും. കുട്ടിയെ പുഴയില്‍ എറിഞ്ഞതാണെന്ന നിഗമനത്തിലേക്ക് എത്തുംവിധമാണ് അന്വേഷണം പുരോഗമിക്കുന്നത്. തിങ്കളാഴ്ച ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നറിയുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രദേശത്ത് അന്നുണ്ടായിരുന്നവരുടെ മൊബൈല്‍ ഫോണ്‍ രേഖകളും ഏറെക്കുറെ ശേഖരിച്ചുകഴിഞ്ഞു. കേസ് നിര്‍ണായക വഴിത്തിരിവിലെന്നാണ് […]

Read More

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് മന്ത്രി കെ. രാജു

കോഴിക്കോട്: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ വേങ്ങേരിയിലെയും കൊടിയത്തൂരിലെയും കോഴിഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട മുന്‍കരുതലുകളെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്രതേക ജാഗ്രതയിലാണ്. രോഗം നിയന്ത്രിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും രണ്ട് ഫാമുകളിലെ എല്ലാ കോഴികളെയും ഇന്ന് തന്നെ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ.രാജു പറഞ്ഞു. രോഗം […]

Read More

കൊ​റോ​ണ: കേ​ര​ള​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച്‌ ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ സ​ര്‍​ക്കാ​രു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഡ​ല്‍​ഹി, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ സ​ര്‍​ക്കാ​രു​ക​ള്‍ കേ​ര​ള​ത്തോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല. ജീ​വ​ന​ക്കാ​രു​ടെ പ​രി​ശീ​ല​നം, സു​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ള്‍, ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് സ​ജീ​ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌ അ​റി​യാ​നാ​ണ് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചി​രി​ക്കു​ന്ന​തെന്നും മന്ത്രി പറഞ്ഞു. കൊ​റോ​ണ വൈ​റ​സി​നെ കേ​ര​ളം പ്ര​തി​രോ​ധി​ച്ച രീ​തി​ക​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ തെ​ലു​ങ്കാ​ന സ​ര്‍​ക്കാ​രി​ന്‍റെ സം​ഘം സം​സ്ഥാ​ന​ത്ത് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കൊ​റോ​ണ​യെ നേ​രി​ടാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് സ​ജ്ജമാ​ണ്. ഭീ​തി​യ​ല്ല വേ​ണ്ട​ത്, ജാ​ഗ്ര​ത​യോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​വ​ശ്യ​മെ​ന്നും ഷൈ​ല​ജ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ഡല്‍ഹി കലാപം: തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. മാര്‍ച്ച്‌ 11 വരെ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്നാണ് കോടതിയുടെ ഉത്തരവ്. കേസ് 11ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസുമാരായ സിദ്ധാര്‍ഥ് മൃഥുല്‍, ഐ.എസ്.മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്േ‍റതാണ് വിധി. മൃതദേഹങ്ങളുടെ ഡിഎന്‍എ സാമ്ബിളുകള്‍ ശേഖരിക്കണമെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കലാപത്തില്‍ കാണാതായ ആളുടെ ബന്ധു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്. പൗരത്വ നിയമത്തിന്‍റെ പേരില്‍ വടക്കു–കിഴക്കന്‍ ഡല്‍ഹിയില്‍ […]

Read More