Blog Post

Karanavars > News >

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ; കേരളം മുഴുവന്‍ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കേരളം പൂര്‍ണമായി അടച്ചിടും. ഇന്ന് 28 പേര്‍ക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് സംസ്ഥാനം മുഴുവന്‍ അടിച്ചിടുന്ന കാര്യം അറിയിച്ചത്. ഭക്ഷ്യസാധനങ്ങളുടെയും മരുന്നിന്‍റെയും ലഭ്യത ഉറപ്പാക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. പെട്രോള്‍ പമ്ബ്, എല്‍.പി.ജി വിതരണം, ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കും. കാസര്‍കോട് 19, കണ്ണൂര്‍ 5, എറണാകുളം 2, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് […]

Read More

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോടാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതന്‍ കണ്ണൂര്‍ സ്വദേശിയാണ്. ഇതോടെ സംസ്ഥാനത്ത് 65 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ചികത്സയിലാണ് ഇയാള്‍. ഇയാളുടെ വിവരങ്ങളുള്‍പ്പെടെയുള്ള റൂട്ട് മാപ്പ് അല്‍പ്പസമയത്തിനകം പുറത്തുവിടുമെന്ന് ജില്ല അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്.

Read More

തമിഴ്നാട്ടിലും, പുതുച്ചേരിയിലും നിരോധനാജ്ഞ; സം​സ്ഥാ​ന അ​തി​ര്‍​ത്തി​ക​ള്‍ അടക്കും

ചെന്നൈ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലും, പുതുച്ചേരിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണി മുതല്‍ ഈ മാസം 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന അതിര്‍ത്തികള്‍ അടക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അതേസമയം പച്ചക്കറി കടകള്‍, മത്സ്യ– മാംസ സ്റ്റാളുകള്‍, പാല്‍ സൊസൈറ്റികള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കും. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിനും തടസമുണ്ടാകില്ല. സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കും ‘വര്‍ക്ക് ഫ്രം ഹോം‘ സൗകര്യം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രിയുടെ […]

Read More

19 സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 19 സംസ്ഥാനങ്ങള്‍ പൂര്‍ണമായും അടച്ചിടുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 19 സംസ്ഥാനങ്ങള്‍, ആറ് സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങള്‍ എന്നിവ അടച്ചിടാനാണ് തീരുമാനമെന്ന് വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. ഛണ്ഡീഗഡ്, ഡല്‍ഹി, ഗോവ, ജമ്മു, നാഗാലാന്റ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ബംഗാള്‍, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ത്രിപുര, തെലങ്കാന, ഛത്തീസ്ഗഢ്, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ലഡാക്ക് […]

Read More

കൊറോണ ; ഹൈക്കോടതി ഏപ്രില്‍ എട്ടുവരെ അടച്ചു

കൊച്ചി: കൊറോണ പടരുന്ന സാഹചര്യത്തില്‍ വൈറസിന്റെ വ്യാപനം തടയാന്‍ ഹൈക്കോടതി അടയ്ക്കാന്‍ തീരുമാനം. ഏപ്രില്‍ എട്ടുവരെയാണ് ഹൈക്കോടതി അടച്ചത്. അതേസമയം ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും. ഏപ്രില്‍ ഒമ്ബതു മുതല്‍ ഹൈക്കോടതി വേനലവധിക്ക് പിരിയും. ഈ സാഹചര്യത്തില്‍ ഏകദേശം രണ്ട് മാസത്തോളം കേരള ഹൈക്കോടതി അടഞ്ഞ് കിടക്കും.അതിനിടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളും ഈ മാസം 31വരെ പൂട്ടിയിടും..ഈയാഴ്ച ഇനി വ്യാഴാഴ്ച മാത്രമേ സിറ്റിംഗ് ഉണ്ടാകൂ തിങ്കളാഴ്ച രാവിലെ അഡ്വക്കേറ്റ് ജനറലും അഡ്വക്കേറ്റ്‌സ് […]

Read More

കോവിഡ് 19 ബാധിത ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദ്ദേശം; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: കോവിഡ് 19 ബാധിത ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച ചെയ്യും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെങ്കിലും കാസര്‍കോട്​ ഒഴികെയുള്ള ജില്ലകളില്‍ കടുത്ത നടപടി ആവശ്യമില്ലെന്നാണ്​ സര്‍ക്കാര്‍ വിലയിരുത്തല്‍. രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച എല്ലാ ജില്ലകളും അടച്ചിടണമെന്ന്​ കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്​ച നിര്‍ദ്ദേശം നല്‍കിയിരുന്നു. കാസര്‍കോട്​ ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാലും അവശ്യസാധനങ്ങള്‍ക്കും സര്‍വീസുകള്‍ക്കും […]

Read More

എന്താണ് ലോക്ക് ഡൗണ്‍; എന്തൊക്കെ ചെയ്യാം, ചെയ്യാതിരിക്കാം; അവശ്യ സര്‍വ്വീസുകള്‍ ഏവ

കോഴിക്കോട് : ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ എടുക്കുന്ന അടിയന്തിര പെരുമാറ്റച്ചട്ടം ആണ് ലോക്ക് ഡൗണ്‍. എവിടെയാണ് നിങ്ങള്‍ അവിടെ തുടരണമെന്നാണ് പരിപൂര്‍ണ്ണ ലോക്ക് ഡൗണ്‍ കൊണ്ടുദ്ദേശിക്കുന്നത്. നിങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ നിന്നോ പ്രദേശത്ത് നിന്നോ മാറാന്‍ നിങ്ങള്‍ക്ക് അനുമതിയുണ്ടാവില്ല. കോവിഡ് രോഗ വ്യാപനത്തിനെതിരേയുള്ള മുന്‍കരുതലെന്നോണമാണ് രാജ്യത്തെ 80 നഗരങ്ങള്‍ ലോക്ക് ഡൗണിലേക്ക് പോകുന്നത്. ഏറ്റവും അധികം ചലിക്കുന്ന നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളെല്ലാം പൂര്‍ണ്ണമായും ബന്തവസ്സിലാണ്. അവശ്യസാധന സര്‍വ്വീസുകളെ പൊതുവെ ലോക്കഡൗണ്‍ […]

Read More

കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകം; മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പടരുന്ന സാഹചര്യത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകമാണെന്ന് രാജ്യത്തെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക അകലം പാലിക്കുക നിര്‍ബന്ധമാണെന്നും ജനങ്ങളെ ഇക്കാര്യങ്ങള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്. സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് അമിത സമ്മര്‍ദ്ദങ്ങള്‍ വരുന്നതിനാല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനും […]

Read More

ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം 271 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 271 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇതില്‍ 39 പേര്‍ വിദേശികളാണ്. നിലവില്‍ 22 സംസ്ഥാനങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്, 63 പേര്‍. കേരളത്തില്‍ 40 പേര്‍ക്കും ഡല്‍ഹിയില്‍ 26 പേര്‍ക്കും യുപിയില്‍ 24 പേര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം അമ്ബതിലേറേ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തുടനീളം ചികിത്സയിലുണ്ടായിരുന്ന 23 പേര്‍ […]

Read More

സാനിറ്റൈസര്‍ 200 മില്ലിക്ക് 100 രൂപയിലധികം ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: സാനിറ്റൈസറുകള്‍ക്ക് അമിതവില ഈടാക്കുന്നത് തടയാന്‍ കര്‍ശനനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സാനിറ്റൈസറിന്റെ 200 മിലി കുപ്പിയ്ക്ക് നൂറ് രൂപയിലധികം ഈടാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി രാം വിലാസ് പസ്വാന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാസ്‌കിന് പത്ത് രൂപയിലധികം ഈടാക്കരുതെന്നും നിര്‍ദേശമുണ്ട്. ഓണ്‍ലൈന്‍ വിപണിയില്‍ സാനിറ്റൈസറിനും മാസ്‌കിനും അമിതവില ഈടാക്കുന്നതായി സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഉപയോക്താക്കള്‍ പരാതിയുയര്‍ത്തിയിരുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഇവയ്ക്ക് ആവശ്യക്കാര്‍ ഏറുകയും വില വര്‍ധിക്കുകയും ചെയ്തത്. […]

Read More