Blog Post

Karanavars > News >

കൊവിഡ് ചട്ടം മൂലം വോട്ടെണ്ണല്‍ മന്ദഗതിയില്‍; ബിഹാറിലെ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ്

കമ്മീഷന്‍ ന്യൂഡെല്‍ഹി: ( 10.11.2020) ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് സൂചന. രാത്രിയോടെ മാത്രമേ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുകയുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് സുരക്ഷാ നടപടികള്‍ കാരണം വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. നിലവിലെ ലീഡ് നിലയനുസരിച്ച്‌ ആഹ്ലാദം പ്രകടനം ആരംഭിച്ച പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാല്‍ ടേബിളുകളുടെ എണ്ണം കുറവാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 20-25 ശതമാനം വോട്ടുകള്‍ മാത്രമേ ഇതുവരെ […]

Read More

ബിഹാറില്‍ കനത്ത പോരാട്ടം; എന്‍ഡിഎക്ക് നേരിയ മുന്‍തൂക്കം

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാറിമറയുന്ന ലീഡ് നില സസ്‌പെന്‍സിലേക്ക് നീങ്ങുന്നു. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ഇഞ്ചോടിഞ്ച് പോരാട്ടം അവസാന ലാപ്പുകളിലും തുടരുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളെ പിന്തള്ളി എന്‍ഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും അവരുടെ ലീഡ് നില കുറഞ്ഞു. തൂക്കുസഭയ്ക്കുള്ള സാധ്യത തള്ളിക്കളയനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡുയര്‍ത്താന്‍ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ എന്‍ഡിഎ നേരിയ ലീഡില്‍ മുന്നേറുകയാണ്. എന്നാല്‍ കേവലഭൂരിപക്ഷം ഉറപ്പിക്കാനായിട്ടില്ല. തൊട്ടുപിന്നില്‍ തന്നെയാണ് […]

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്ന് ഘ​ട്ട​ത്തി​ല്‍; വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 16ന്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തികള്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് 19 സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്നു​ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഡി​സം​ബ​ര്‍ എ​ട്ട്, 10, 14 തീ​യ​തി​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. 16-നാ​ണ് വോ​ട്ടെ​ണ്ണ​ല്‍. ഡി​സം​ബ​ര്‍ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും 10ന് ​കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 14ന് ​മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് ന​ട​ക്കും. രാ​വി​ലെ എ​ഴ് മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് പോ​ളിം​ഗ്. കോ​വി​ഡ് […]

Read More

വാട്ട്‌സാപ്പ് വഴി ഇനി പണം കൈമാറാം

ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സാപ്പിന് പേയ്‌മെന്റ് സേവനത്തിന് അനുമതി ലഭിച്ചു. യുപിഐ അടിസ്ഥാനാക്കിയുള്ള പണമിടപാട് സംവിധാനം ഇന്നുമുതല്‍ നിലവില്‍വന്നതായി കമ്പനി അറിയിച്ചു. രണ്ടുവര്‍ഷത്തിലേറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് അനുമതി. ഇടപാടിനായി വാട്ട്‌സാപ്പ് പേ ആപ്പ് കമ്പനി പുറത്തിറക്കി. ഒരോ പണമിടപാടിനും വ്യക്തിഗത യുപിഐ പിന്‍ നല്‍കി അതിസുരക്ഷാ സംവിധാനങ്ങളോടെയാണ് പേയ്‌മെന്റ് സംവിധാനം രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് കമ്പനി പറയുന്നു. ഐ ഫോണ്‍, ആന്‍ഡ്രോയ് അപ്ലിക്കേഷനുകള്‍വഴി സേവനംലഭിക്കും. യുപിഐ  അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സേവനം ആരംഭിച്ചതോടെ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയവയുടെ […]

Read More

അര്‍ണബ് ഗോസ്വാമി അറസ്റ്റിൽ

റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്ബ് 53 കാരനായ ഒരു ആര്‍കിടെക്റ്റിന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേസ് അന്വേഷിക്കുന്ന അലിബാഗ് പൊലീസിലെ സംഘം അര്‍ണബിന്റെ വസതിയില്‍ രാവിലെ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ പൊലീസ് തന്നെ മര്‍ദിച്ചതായി അര്‍ണബ് ഗോസ്വാമി ആരോപിച്ചു. റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ജോലികള്‍ ചെയ്ത ആര്‍കിടെക്ടായിരുന്നു ആത്മഹത്യ ചെയ്തത്. […]

Read More

രാഹുലിനെതിരായ സരിതയുടെ ഹര്‍ജി തള്ളി; ഒരു ലക്ഷം രൂപ പിഴയിട്ടു

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ബാലിശമായ ഹര്‍ജി നല്‍കിയതിന് സരിതയ്ക്ക് കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജര്‍ ആകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി. ഇന്നും കേസ് പരിഗണിച്ചപ്പോള്‍ […]

Read More

നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവായി. വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു തീരുമാനം. അതേ സമയം കേസ് ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല. ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ രംഗത്തു വന്നിരുന്നു. കേസിന്റെ വിചാരണ നിലവിലെ കോടതിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച പറ്റിയെന്നതടക്കമുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. നടിയുടേയും മഞ്ജുവാര്യര്‍ അടക്കമുള്ളവരുടേയും മൊഴികളിലെ ചില കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതിലാണ് […]

Read More

കരിപ്പൂർ വിമാനാപകടം: നൽകുന്നത് ചരിത്രത്തിലേറ്റവും ഉയർന്ന നഷ്ടപരിഹാരം, മൊത്തം 660 കോടി രൂപ

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ നൽകുന്നത് ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് നഷ്ടപരിഹാരം. 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായത്. ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുന്നത്. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്. നഷ്ടപരിഹാരത്തിൽ 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഉപയോഗിക്കുക.ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷുറൻസ് കമ്പനികളാണ്. യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയിൽ […]

Read More

ഞാൻ എന്തു പ്രധാനമന്ത്രിയാണെന്ന് ചിന്തിക്കുന്നുണ്ടാകാം: ക്ഷമ ചോദിച്ച് മോദി

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിനെ തുടർന്നു ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. കൊറോണ വൈറസിനെതിരായ പോരാട്ടം ഒരു ജീവൻ-മരണ പോരാട്ടമാണ്. അതിനായി കടുത്ത തീരുമാനങ്ങൾ ആവശ്യമാണ്. തുടക്കത്തിൽ തന്നെ ഈ രോഗത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യ മുഴുവനും ഇപ്പോൾ അതു ചെയ്യുന്നതായി മോദി പറഞ്ഞു…. ‘ലോക്ഡൗൺ ലംഘിക്കുന്നവർ സ്വന്തം ജീവൻവച്ചാണ് പന്താടുന്നത്. ഞാൻ എന്തു പ്രധാനമന്ത്രിയാണെന്ന് ആളുകൾ ചിന്തിക്കുന്നുണ്ടാകാം. […]

Read More

ബാങ്കുകള്‍ താമസിയാതെ മിക്കവാറും ശാഖകള്‍ അടച്ചിട്ടേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവനക്കാരെ കോവിഡ് ബാധയില്‍നിന്ന് രക്ഷിക്കാന്‍ ബാങ്കുകള്‍ ശാഖകളേറെയും അടച്ചിട്ടേക്കും. പ്രധാന നഗരങ്ങളില്‍ അഞ്ചുകിലോമീറ്ററിനുള്ളില്‍ ഒരു ശാഖമാത്രം തുറന്നാല്‍മതിയാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഗ്രാമങ്ങിളാകട്ടെ ഭൂരിഭാഗംപേരും പണമിടപാടുകള്‍ക്ക് ആശ്രയിക്കുന്നത് ബാങ്ക് ശാഖകളെയാണ്. ഇവിടങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ മതിയോയെന്നാണ് ആലോചിക്കുന്നത്. കേഷമ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് ബാങ്കുകള്‍ വഴിയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച 1.70 ലക്ഷംകോടി രൂപയുടെ സാമ്ബത്തിക പാക്കേജില്‍, സാധാരണക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ബാങ്കുവഴി […]

Read More