Blog Post

Karanavars > News >

മഹാനടന്‍ ജയന്റെ ഓര്‍മകള്‍ക്ക് 40 വയസ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ജയന്‍ വിട പറഞ്ഞിട്ട് 40 വര്‍ഷങ്ങള്‍ പിന്നിടുന്നു. മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ പൗരുഷത്തിന്‍്റെ പ്രതീകമായി ഇന്നും ജീവിക്കുകയാണ് ആ നടന്‍. നായക വേഷങ്ങളും വില്ലന്‍ വേഷങ്ങളും ഒരുപോലെ അവിസ്മരണീയമാക്കിയ നടന്‍. മലയാള സിനിമയിലെ സാഹസികതയുടെ പര്യായം. അങ്ങനെ എന്നും സാഹസികത ഇഷ്ടപ്പെട്ട ജയന്‍ സാഹസികമായിത്തന്നെ ജീവിതത്തില്‍ നിന്ന് വിടവാങ്ങി. 1980 നവംബര്‍ 16 ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത്, പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹെലികോപ്റ്ററില്‍ […]

Read More

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു, അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു. അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നവംബര്‍ 19 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 […]

Read More

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പാറ്റ്‌ന: ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. പുതിയ എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4 മണിക്ക് പാട്‌നയിലെ രാജ്ഭവനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞാ നടക്കുക സംസ്ഥാനത്തെ ജനങ്ങള്‍ നല്‍കിയ അംഗീകാരത്തിന്റെ ഉത്തരവാദിത്വത്തെ ബഹുമാനിച്ച്‌ സത്ഭരണം കാഴ്ചവയ്ക്കുമെന്ന് നിതീഷ് കുമാര്‍ അവകാശപ്പെട്ടു. പാടലിപുത്രത്തില്‍ നിതീഷ് സര്‍ക്കാരിന്റെ തുടര്‍ഭരണം. ഭായ് ദുജ് ദിനമായ ഇന്ന് വൈകിട്ട് നാലരയ്ക്ക് നിതീഷിന് ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ സത്യവാചകം ചൊല്ലിനല്‍കും. […]

Read More

ഗൂഗിള്‍ ഫോട്ടോസ് ഇനി സൗജന്യമല്ല; അടുത്ത ജൂണ്‍ മുതല്‍ പണം നല്‍കണം

ന്യൂഡല്‍ഹി: ഗൂഗിള്‍ ഫോട്ടോസ് സ്‌റ്റോറേജ് ഇനി മുതല്‍ പൂര്‍ണമായും സൗജന്യമല്ലെന്ന് കമ്ബനിയുടെ പുതിയ പോളിസി. 15 ജിബിക്കു മുകളില്‍ ഫോട്ടോകള്‍ സ്‌റ്റോര്‍ ചെയ്യുന്നതിനു പണം ഈടാക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. അടുത്ത ജൂണ്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. പതിനഞ്ചു ജിബിക്കു മുകളില്‍ സ്റ്റേറേജ് വേണമെങ്കില്‍ പണം നല്‍കി കൂടുതല്‍ സ്റ്റോറേജ് സ്‌പെയ്‌സ് വാങ്ങണം. ഫോട്ടോസിനു മാത്രമല്ല, ഡ്രൈവിനും ജിമെയിലിനും ഇതു ബാധകമാണന്ന് പുതിയ പോളിസിയില്‍ ഗൂഗിള്‍ പറയുന്നു. ജി മെയിലിലും ഗൂഗിള്‍ െ്രെഡവിലും മറ്റും ശേഖരിച്ച […]

Read More

സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ രണ്ടുമണിക്കൂര്‍ മാത്രം അനുമതി

ദീപാവലി ദിവസം സംസ്ഥാനത്ത് പടക്കംപൊട്ടിക്കാന്‍ രണ്ടുമണിക്കൂര്‍ സമയം അനുവദിച്ചു ഉത്തരവായി . രാത്രി എട്ടുമുതല്‍ പത്തുവരെ മാത്രമാണ് അനുമതിയുള്ളത്. ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുളളൂ എന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്.ക്രിസ്തുമസിന്റെയും പുതുവര്‍ഷത്തിന്റെയും തലേദിവസം രാത്രി 11.55 മുതല്‍ 12.30വരെ മാത്രമാണ് പടക്കംപൊട്ടിക്കാന്‍ അനുമതി നല്‍കിയിട്ടുളളത്. ഉത്തരവ് കര്‍ശനമായി പാലിക്കാനാണ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.ബേരിയം നൈട്രേറ്റ് ഇല്ലാതെ നിര്‍മ്മിക്കുന്നവയാണ് ഹരിത […]

Read More

ഡല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ്; സ്ഥിതി രൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചതായും ഭൂരിഭാഗം വീടുകളിലും വൈറസ് ബാധ എത്തിയതായും സീറോ സര്‍വേ ഫലം. ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബര്‍ 15 മുതല്‍ 21 വരെയാണ് നാലാമത് സീറോ സര്‍വേ നടത്തിയത്. ടെസ്റ്റിന് വിധേയമാക്കിയവരില്‍ 25 ശതമാനം പേരിലും കോവിഡ് ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തി. മധ്യ ജില്ലകളിലാണ് രോഗബാധ രൂക്ഷം. ഇതേതുടര്‍ന്ന്, സ്ഥിതി ഗുരുതരമായിട്ടും എന്തുകൊണ്ടാണ് നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യുന്നതെന്ന് കോടതി സര്‍ക്കാറിനോട് ചോദഗിച്ചു. അതേസമയം, കോവിഡ് […]

Read More

ചരിത്രത്തിലാദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായെന്ന് ആര്‍ബിഐ

സാങ്കേതികമായി ചരിത്രത്തില്‍ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലായതായി റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ജി.ഡി.പി 8.6ശതമാനം ഇടിഞ്ഞു.  തുടര്‍ച്ചയായി രണ്ടാമത്തെ പാദത്തിലും ഇടിവ് രേഖപ്പെടുത്തയിയതില്‍ സാമ്പത്തിക നയത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ നേതൃത്വത്തിലുള്ള സംഘം ആശങ്ക പ്രകടിപ്പിച്ചു.  ഏപ്രില്‍–ജൂണ്‍ പാദത്തില്‍ സമ്പദ് വ്യവസ്ഥ 24ശതമാനമായിരുന്നു ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തില്‍ ആദ്യമായി രാജ്യം സാങ്കേതികമായി മാന്ദ്യത്തിലായതായാണ് ഇവരുടെ വിലയിരുത്തല്‍. നവംബര്‍ 27ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രസിദ്ധീകരിക്കും.  വില്പനയില്‍ ഇടിവുണ്ടായപ്പോഴും […]

Read More

ബാലഭാസ്കറിന്റെ മരണം: കലാഭവൻ സോബിയുടെ മൊഴി കള്ളം: പരിശോധനാഫലം

കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിയുടെ മൊഴി കള്ളമെന്ന് പരിശോധനാഫലം. അപകടസ്ഥലത്ത് സോബി കണ്ടെന്ന് പറഞ്ഞയാള്‍ ആ സമയത്ത് ബെംഗളൂരുവിലാണെന്നു കണ്ടെത്തി. സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന്‍ തോമസിനെ കണ്ടെന്നായിരുന്നു മൊഴി. അപകടത്തിനു മുമ്പ് ബാലഭാസ്കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴിയും കളവെന്ന് കണ്ടെത്തി. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴി കള്ളമാണെന്നും പരിശോധനയിൽ കണ്ടെത്തി. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്‌ഷനു സമീപം 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ […]

Read More

സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒറ്റദിവസംകൊണ്ട് ഇടിഞ്ഞത് 1,200 രൂപ

കൊച്ചി: തുടര്‍ച്ചയായി ഉയര്‍ന്നശേഷം സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തി. പവന് ഇന്നുമാത്രം 1200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ പവന് വില 37,680രൂപയായി. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 100 ഡോളറോളം താഴ്ന്ന് 1,849.93 ഡോളറിലെത്തിയിരുന്നു. ഇതാണ് സംസ്ഥാനത്തും സ്വര്‍ണ വില കുറയാന്‍ കാരണം. അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതോടെയാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഇടിയാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ബൈഡന്‍ അധികാരത്തില്‍ വരുന്നതോടെ സമ്ബദ്ഘടന സ്ഥിരതയാര്‍ജിക്കുമെന്ന പ്രതീക്ഷയും കൊവിഡ് പ്രതിരോധ […]

Read More

ഗൂഗിള്‍ പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു; ഗൂഗിളിനെതിരെ അന്വേഷണം

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍പേയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗൂഗിള്‍ അതിന്റെ വിപണിയിലെ അപ്രമാദിത്വം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. അന്വേഷണം പൂര്‍ത്തിയാക്കി 60 ദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിസിഐയ്ക്ക് നിര്‍ദേശം നല്‍കി. വിശ്വാസവഞ്ചന ആരോപിച്ചുകൊണ്ട് ഗൂഗിളിനെതിരായ ഇന്ത്യയില്‍ നടക്കുന്ന മൂന്നാമത്തെ അന്വേഷണമാണ് ഇത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ സമര്‍പ്പിച്ച പരാതിയിലായിരുന്നു സിസിഐയുടെ നടപടി. ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ സ്വാധീനമുപയോഗിച്ച്‌ ഗൂഗിള്‍പേയെ അന്യായമായി പ്രൊമോട്ട് ചെയ്യുന്നു എന്നും ഗൂഗിള്‍ ഓണ്‍ലൈനിലെ അവരുടെ അപ്രമാദിത്വം […]

Read More