മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തില്‍ വിട്ടുമാറാതെ ദൂരുഹത
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ വാഹനാപകടത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദീപിനെ ഇടിച്ചത് ടിപ്പര്‍ ലോറിയാണെന്നും ലോറിയുടെ പിന്‍ഭാഗം ശരീരത്തിലൂടെ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രദീപിന് സാമൂഹികമാധ്യമങ്ങളിലുടെ ഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ എസ് വി പ്രദീപ് നേമം കാരയ്ക്കാമണ്ഡപം ജംഗ്ക്ഷന് സമീപത്താണ് വാഹനമിടിച്ച് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തില്‍ ഒരു ലോറി ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് ടിപ്പര്‍ ലോറിയാണെന്നും ലോറിയുടെ മധ്യഭാഗം ഇടിച്ച് പ്രദീപ് റോഡില്‍ വീഴുകയായിരുന്നു എന്നുമാണ് പൊലീസ് […]