മദ്രസ എന്ന വാക്ക് ഇലാതാക്കുകയാണ് വേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ എല്ലാവരും പൊതുവിദ്യാഭ്യാസം എന്ന് പറയുമ്ബോള്‍ മദ്രസ എന്ന വാക്ക് ഇലാതാക്കുകയാണ് വേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന വാദത്തില്‍ തന്റെ നിലപാട് അറിയിക്കുകയായിരുന്നു അദ്ദേഹം. വീട്ടില്‍ ഖുറാന്‍ പഠിപ്പിക്കുക. കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കേണ്ടത് ശാസ്ത്രവും ഗണിതവുമാണ്. ഒരു പ്രത്യേക മതത്തിന് മാത്രം മതവിദ്യാഭ്യാസം നല്‍കുന്നതിനായി സംസ്ഥാനത്തിന്റെ പണം ചെലവഴിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ക്ക് തോന്നി’, അദ്ദേഹം പറഞ്ഞു. “മദ്രസ എന്ന വാക്ക് നിലനില്‍ക്കുന്നിടത്തോളം കാലം, […]