Blog Post

Karanavars > News >

സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച്‌ ഒരു മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശി

മലപ്പുറം: ( 22.09.2021) സംസ്ഥാനത്ത് ബ്ലാക് ഫംഗസ് ബാധിച്ച്‌ ഒരുമരണം കൂടി. മലപ്പുറം വളാഞ്ചേരി സ്വദേശി അഹ് മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡികെല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. മഞ്ചേരി മെഡികെല്‍ കോളജ് ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സയില്‍ കഴിഞ്ഞിരുന്നു. ചികിത്സയിലിരിക്കെ ബ്ലാക് ഫംഗസ് സ്ഥിരീകരിക്കുകയും ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് മെഡികെല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.15 മണിയോടെ ആയിരുന്നു മരണം.

Read More

രാജ്യത്ത് ബ്ലാക്ക് ഫങ്കസ് കേസുകള്‍ കുതിച്ചുയരുന്നു, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 31216 കേസുകളും 2109 മരണങ്ങളും

ന്യൂ ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫങ്കസ് കേസുകളും കുതിച്ചുയരുന്നു. ഒടുവില്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ട് അനുസരിച്ച്‌ രാജ്യത്ത് ഇതുവരെ 31216 ബ്ലാക്ക് ഫങ്കസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ ബ്ലാക്ക് ഫങ്കസ് രോഗബാധിതര്‍ക്ക് നല്‍കുന്ന മരുന്നായ ആംഫോട്ടെറിസിന്‍–ബിക്കും ക്ഷാമം നേരിടുന്നുണ്ട്. കോവിഡ് ബാധിതരിലാണ് കൂടുതലായും ബ്ലാക്ക് ഫങ്കസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകളും, മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (7057 കേസുകളും 609 മരണവും). ഉത്തര്‍പ്രദേശില്‍ […]

Read More

ഫ്രിഡ്ജില്‍ നിന്നും സവാളയില്‍ നിന്നും ബ്ലാക്ക് ഫംഗസ് പകരുമോ? ഈ പ്രചാരണത്തിന് പിന്നിലെ വസ്തുത അറിയാം

കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ വലിയ ആശങ്ക ഉയര്‍ത്തിക്കൊണ്ട് കടന്നുവന്ന രോഗമാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ്. ബ്ലാക്ക് ഫംഗസ് ബാധയ്ക്കെതിരെയും ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ പ്രയത്നത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ രോഗത്തെക്കുറിച്ച്‌ തെറ്റായ നിരവധി വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്നുണ്ട്. കോവിഡ് മുക്തരായവരില്‍ ബ്ലാക്ക് ഫംഗസ് ബാധ വ്യാപിക്കുന്നു എന്ന വാര്‍ത്ത തന്നെ വലിയ ഭീതി സൃഷ്ടിക്കുന്നതാണ്. മ്യൂക്കോര്‍മൈക്കോസിസ് രോഗബാധിതരുടെ എണ്ണം കൂടുന്നത് വ്യാജവാര്‍ത്തകളുടെ പ്രചരണത്തിന് പിന്‍ബലമാകുന്നുണ്ട്. അത്തരത്തില്‍ വലിയ പ്രചാരം ലഭിക്കുന്ന […]

Read More

ബ്ലാക്ക് ഫംഗസ് വരാന്‍ പ്രധാന കാരണം മാസ്‌ക് കൈകാര്യം ചെയ്യുന്ന രീതി ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ന്യൂഡല്‍ഹി : രാജ്യത്ത് ഇതുവരെ 11,717 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഗുജറാത്തില്‍ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കപ്പെടുന്നത് വ്യാപകമായതോടെ ഫംഗസിനെ മഹാമാരിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം മാസ്‌ക് വഴി ബ്ലാക്ക് ഫംഗസ് ബാധ പകരുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. വെറുതേ മാസ്‌ക് വയ്ക്കുന്നതു കൊണ്ടല്ല. ഇതില്‍ ഈര്‍പ്പം പറ്റുമ്ബോഴാണ് […]

Read More

രാജ്യത്ത് യെല്ലോ ഫംഗസ് സ്ഥിരീകരിച്ചു; കറുപ്പ്, വെള്ള ഫംഗസുകളേക്കാള്‍ അപകടകാരിയെന്ന്

ന്യൂഡല്‍ഹി: കറുപ്പ്, വെളുപ്പ് ഫംഗസുകള്‍ക്ക് പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് (മഞ്ഞ ഫംഗസ്) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ഞ ഫംഗസ് ബാധിച്ച രോഗി ഇപ്പോള്‍ ഗാസിയാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കറുപ്പ്, വെള്ള ഫംഗസുകളേക്കാള്‍ മഞ്ഞ ഫംഗസ് അപകടകാരിയാണെന്നാണ് റിപ്പോര്‍ട്ട്. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ ബന്ധപ്പെടണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പ്രമേഹം, അര്‍ബുദം, മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണം. ലക്ഷണം വിശപ്പില്ലായ്മ, ഭാരം കുറയല്‍, അലസത. […]

Read More

ബ്ലാക്ക് ഫം​ഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്മാര്‍; രോ​ഗം കൂടുതല്‍ പ്രമേഹ രോ​ഗികളില്‍, കേരളത്തിന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി; കോവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫം​ഗസും രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും രോ​ഗവ്യാപനം വര്‍ധിക്കുകയാണ്. ബ്ലാക്ക്ഫംഗസ് ബാധിച്ചവരില്‍ 70 ശതമാനവും പുരുഷന്‍മാരെന്ന് കണ്ടെത്തല്‍. ഇന്ത്യയിലെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബ്ലാക്ക് ഫംഗസ് ബാധിച്ച 101 പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. രോഗം കൂടുതലും കണ്ടെത്തിയത് പ്രമേഹ രോഗികളിലാണ്. 101 പേരില്‍ 83 പേര്‍ പ്രമേഹ രോഗികളായിരുന്നു. 76 പേര്‍ സ്റ്റിറോയിഡ് മരുന്ന് കഴിച്ചിരുന്നു. 89 പേരില്‍ മൂക്കിലും സൈനസിലും ആണ് ഫംഗല്‍ ബാധ കണ്ടത്. […]

Read More