തളരാത്ത പോരാട്ടം, പകരംവെക്കാനില്ലാത്ത പ്രതിഭ; വിരാട് കോലിക്ക് ഇന്ന് 38-ാം പിറന്നാൾ
ലക്ഷ്യബോധവും അടങ്ങാത്ത ആവേശവും കൈമുതലാക്കിയ വിരാട് കോലി ഇന്ന് 38-ാം പിറന്നാൾ ആഘോഷിക്കുന്നു. കരിയറിലെ തിരിച്ചടികളിൽ നിന്നും ഫോമില്ലായ്മയിൽ നിന്നും അതിശക്തമായി തിരിച്ചെത്തി അവിശ്വസനീയ വിജയങ്ങൾ സമ്മാനിച്ച വിരാടിന്റെ പിറന്നാൾ ദിനം ആരാധകർക്ക് എന്നും വലിയൊരു ആഘോഷമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സമാനതകളില്ലാത്ത റെക്കോർഡുകളാണ് ഈ റൺമെഷീൻ സ്വന്തമാക്കിയിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന ചരിത്രനേട്ടവും വിക്കറ്റുകൾക്കിടയിലെ മിന്നൽ വേഗതയും കോലിയെ ക്രിക്കറ്റിലെ അപൂർവ്വ പ്രതിഭയാക്കുന്നു. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡുകൾ മറികടന്ന ഈ ഡൽഹിക്കാരൻ, ലോകക്രിക്കറ്റിലെ […]