ബെംഗളൂരു ഡേകെയർ പീഡനം: രണ്ട് ആയമാർ പിടിയിൽ; മൂന്ന് പേർക്കായി തിരച്ചിൽ
ബെംഗളൂരുവിലെ ഐടി കമ്പനിയായ ക്യാപ്ജെമിനിയുടെ ബ്രൂക്ക്ഫീൽഡ് ക്യാമ്പസിനുള്ളിൽ പ്രവർത്തിച്ചിരുന്ന ‘ലിറ്റിൽ ബഡ്‌സ് ഡേകെയറിൽ കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ രണ്ട് ആയമാർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള മറ്റ് മൂന്ന് പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ജൂൺ 25-ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതോടെയാണ് ഡേകെയറിലെ ഞെട്ടിക്കുന്ന പീഡനവിവരങ്ങൾ പുറംലോകമറിയുന്നത്. രണ്ട് മുതൽ മൂന്ന് വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് ഇവിടെ ക്രൂരമായ മർദ്ദനത്തിന് ഇരയായത്. കരയുന്ന കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കുക, […]