കര്‍ഷകപ്രക്ഷോഭത്തിന്റെ പുതിയ മുഖങ്ങള്‍, ഇന്ന് രാജ്യവ്യാപകമായി തീവണ്ടി തടയും
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം 85ാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ പുതിയ പ്രതിഷേധ രീതികളിലേക്ക് നീങ്ങുകയാണ് കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപകമായി നാലുമണിക്കൂര്‍ തീവണ്ടികള്‍ തടയും. ഉച്ചയ്ക്കു 12 മുതല്‍ വൈകീട്ട് നാലു വരെയാണ് സമരം. സമരത്തെ നേരിടാന്‍ വന്‍ സന്നാഹമാണ് റെയില്‍വേ ഒരുക്കുന്നത്. പലയിടങ്ങളിലും കൂടുതല്‍ സി.ആര്‍.പി.എഫിനെ റെയില്‍വേ വിന്യസിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാണ, യു.പി., രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വ്യാപകമായി തീവണ്ടി തടയും. കേരളത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റോഡ് ഉപരോധം […]