നേതൃസ്ഥാനത്തേക്ക് ഇല്ല; ‘അമ്മ’യിലേക്കില്ലെന്ന് വ്യക്തമാക്കി മോഹൻലാൽ
മലയാള സിനിമാ ലോകത്തെ പ്രമുഖ താരസംഘടനയായ ‘അമ്മ’യുടെ (AMMA) നേതൃസ്ഥാനത്തേക്ക് ഇനി താനില്ലെന്ന് സൂപ്പർതാരം മോഹൻലാൽ വ്യക്തമാക്കി. സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങളും വിവാദങ്ങളും നിലനിൽക്കുന്നതിനിടയിലാണ് താരം തന്റെ നിലപാട് കടുപ്പിച്ചത്. ഇനി സംഘടനയുടെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടില്ലെന്നും, നിലവിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും പുതിയ ഭാരവാഹികൾ തന്നെ ചർച്ച ചെയ്ത് പരിഹരിക്കട്ടെയെന്നുമാണ് അദ്ദേഹം തുറന്നടിച്ചത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് മലയാള സിനിമാ മേഖലയിലും താരസംഘടനയിലും വലിയ […]