എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി: യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റം; പ്രവാസികൾ ആശങ്കയിൽ
അപ്രതീക്ഷിതമായി വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ വിമാനത്താവളങ്ങളിൽ കടുത്ത വാക്കേറ്റവും പ്രതിഷേധവുമുണ്ടായി. അവധിക്ക് നാട്ടിലെത്തി തിരികെ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാൻ എത്തിയ പ്രവാസികളും വിവിധ ആവശ്യങ്ങൾക്കായി യാത്ര തിരിക്കേണ്ടവരുമാണ് കൃത്യമായ മുൻകൂട്ടിയുള്ള അറിയിപ്പുകളില്ലാതെ വിമാനങ്ങൾ മുടങ്ങിയതോടെ ദുരിതത്തിലായത്. ഇന്നലെ കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ ഉൾപ്പെടെയുള്ള വിവിധ വിമാനത്താവളങ്ങളിൽ നൂറുകണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. അബുദാബി, ഷാർജ, മസ്‌കറ്റ്, ബഹ്‌റൈൻ, ദമാം തുടങ്ങിയ പ്രധാന ഗൾഫ് സെക്ടറുകളിലേക്കുള്ള സർവീസുകളെയാണ് ഈ […]