മോദി – അദാനി ഡോക്യുമെന്ററിക്ക് കൊൽക്കത്ത ഹൈക്കോടതിയുടെ വിലക്ക്: നീക്കം ചെയ്യാൻ നിർദ്ദേശം
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി വിഡിയോകൾക്കും പ്രചാരണങ്ങൾക്കും കൊൽക്കത്ത ഹൈക്കോടതിയുടെ ഇടക്കാല വിലക്ക്. സബീർ ഭാട്ടിയ ഉൾപ്പെടെയുള്ളവർ യൂട്യൂബ്, എക്സ് (X), ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്ത വിഡിയോ അടിയന്തരമായി നീക്കം ചെയ്യാനും വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ഹൈക്കോടതി നിർദ്ദേശം നൽകി. ഇന്നലെ കേസ് പരിഗണിച്ച ജസ്റ്റിസ് ആര്യക് ദത്തയുടെ സിംഗിൾ ബെഞ്ചാണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. അദാനി എന്റർപ്രൈസസ് നൽകിയ മാനനഷ്ട ഹർജിയിലാണ് കോടതിയുടെ ഈ നടപടി. […]