വിശ്വാസം അതല്ലേ എല്ലാം; ഇവിടെ കാവൽ സത്യസന്ധത മാത്രം; സാധനങ്ങൾ എടുക്കാം, പണം പെട്ടിയിലിടാം
മനുഷ്യർക്കിടയിൽ വിശ്വാസവും സത്യസന്ധതയും കുറഞ്ഞുവരുന്നു എന്ന പരാതികൾക്കിടയിൽ വേറിട്ടൊരു കാഴ്ചയാവുകയാണ് ഈ ‘വിശ്വാസക്കട’. ഇവിടെ കച്ചവടം നടത്താൻ കച്ചവടക്കാരനോ സാധനങ്ങൾ തൂക്കി നൽകാൻ ജീവനക്കാരോ ഇല്ല. പകരം, ആവശ്യമായ സാധനങ്ങൾ ഭക്തർക്കോ വഴിയാത്രക്കാർക്കോ സ്വയം തിരഞ്ഞെടുക്കാം. ഓരോ സാധനത്തിന്റെയും വില അതിനടുത്ത് തന്നെ പ്രദർശിപ്പിച്ചിട്ടുണ്ടാകും. സാധനം എടുത്ത ശേഷം അതിന്റെ കൃത്യമായ തുക അവിടെ വെച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിച്ചാൽ മാത്രം മതി. ആരും കാണാനില്ലെങ്കിലും കൃത്യമായ തുക പെട്ടിയിൽ നിക്ഷേപിക്കുന്ന ജനങ്ങളുടെ സത്യസന്ധതയാണ് ഈ സംരംഭത്തിന്റെ വിജയം. […]