30 മിനിറ്റിൽ 75% ചാർജ്; സാംസങ് എസ്26 അൾട്രയിൽ വരുന്നത് വമ്പൻ മാറ്റം, ലോഞ്ചിലും സർപ്രൈസ്!
സാൻ ഫ്രാൻസിസ്കോ: ആഗോള സ്മാർട്ട്‌ഫോൺ വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന സാംസങ് ഗാലക്‌സി എസ്26 അൾട്രയെക്കുറിച്ചുള്ള പുത്തൻ വിവരങ്ങൾ പുറത്ത്. ദീർഘകാലമായി സാംസങ് പിന്തുടരുന്ന 45W ചാർജിംഗ് വേഗതയ്ക്ക് ഇത്തവണ അറുതിയാകുമെന്നാണ് സൂചന. പുതിയ റിപ്പോർട്ടുകൾ പ്രകാരം എസ്26 അൾട്രയിൽ 60W ഫാസ്റ്റ് ചാർജിംഗ് സംവിധാനമായിരിക്കും ഉൾപ്പെടുത്തുക. സാംസങ്ങിന്റെ ആഭ്യന്തര പരിശോധനകളിൽ വെറും 30 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 75 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് പ്രമുഖ ടിപ്സ്റ്ററായ ഐസ് യൂണിവേഴ്‌സ് വെളിപ്പെടുത്തി. ചാർജിംഗ് വേഗതയ്ക്ക് […]